Malayalam
ലലേട്ടന്റെ മുന്നിലും കയ്യാങ്കളി! നാലാഴ്ചയിലെ പ്രശ്നങ്ങൾ വിലയിരുത്തി മോഹൻലാൽ!
ലലേട്ടന്റെ മുന്നിലും കയ്യാങ്കളി! നാലാഴ്ചയിലെ പ്രശ്നങ്ങൾ വിലയിരുത്തി മോഹൻലാൽ!
ഈ ആഴ്ച്ച നടന്ന സംഭവ ബഹുലമായ നിമിഷങ്ങളുടെ മുഴുവനായുള്ള വിലയിരുത്തൽ ഇന്നലത്തെ എപ്പിസോഡിൽ കാണിച്ചു . അതുമാത്രമല്ല നല്ല രീതിയിൽ തന്നെ ലാലേട്ടൻ ഇടപെടുകയും ചെയ്തു . കഴിഞ്ഞ സീസണുകൾ പോലെ ഒന്നുമല്ല. ലാലേട്ടനും കളി പഠിച്ചു. അല്ലേലും ഇവരെ ഒക്കെ മെരുക്കാൻ ലാലേട്ടൻ പഠിച്ച പണി പയറ്റിയെ പറ്റു .
അപ്പോൾ വളരെ ചുരുക്കത്തിൽ ഇന്നലെ സംഭവിച്ചതെന്തൊക്കെയെന്ന് നോക്കാം. എന്നും ഒരു അഞ്ചു പേരുടെ കാര്യങ്ങൾ ഷോയിൽ കാണിക്കാറുണ്ട്.. അല്ലെങ്കിൽ ഒരു മൂന്നു പേരുടെയെങ്കിലും പ്രശ്നങ്ങളോ സംഭവങ്ങളോ കാണിക്കും. പക്ഷെ ഇവിടെ ആരെ കാണിച്ചാലും ഫിറോസ് ഖാൻ അവിടെ ഉറപ്പായും ഉണ്ടാകും.
അതുപോലെ തന്നെയായിരുന്നു ഇന്നലെയും തുടങ്ങിയത്, എയ്ഞ്ചലിനെ പ്രൊവോക്ക് ചെയ്യുന്ന തരത്തിൽ മനഃപൂർവം ഫിറോസ് ഒരു ടോപ്പിക്ക് ഇടുകയായിരുന്നു. നീ പറയുന്നത് ഒന്ന് ചെയ്യുന്നത് മറ്റൊന്ന് എന്നായിരുന്നു ഫിറോസ് ഖാൻ എയ്ഞ്ചലിനെ കുറിച്ച് പറഞ്ഞത്. അതായത് ദേശിക്കാൻ ഇഷ്ടമില്ല എന്നുപറഞ്ഞു കയറിയിട്ട് ദേശിച്ചല്ലോ എന്നായിരുന്നു… അതൊക്കെ നിസ്സാര ചോദ്യങ്ങളാണ്. ഇതാണ് എന്റെ സ്വഭാവം എന്ന് പറഞ്ഞ് സർട്ടിഫിക്കറ്റ് അടിച്ചിറക്കാൻ ഒന്നും ഒരാൾക്കും സാധിക്കില്ല. സാഹചര്യത്തിനനുസരിച്ചാണ് ഓരോ വ്യക്തിയും പെരുമാറുക. ചിലപ്പോൾ സ്ഥിരമായി ഒരു സ്വഭാവത്തിൽ ഒരു സാഹചര്യത്തിൽ മുന്നോട്ട് പോകും . ഏതായാലും ആ സംസാരം കഴിഞ്ഞ് ഏയ്ഞ്ചൽ കരഞ്ഞുകൊണ്ട് പോകുന്നുണ്ടായിരുന്നു.
കൂടുതൽ അറിയാൻ വീഡിയോ കാണുക….
about bigg boss
