Connect with us

തപ്‌സിയെ പരിഹസിച്ച് വീണ്ടും കങ്കണ; നീ എന്നും ചീപ്പ് തന്നെ!

Malayalam

തപ്‌സിയെ പരിഹസിച്ച് വീണ്ടും കങ്കണ; നീ എന്നും ചീപ്പ് തന്നെ!

തപ്‌സിയെ പരിഹസിച്ച് വീണ്ടും കങ്കണ; നീ എന്നും ചീപ്പ് തന്നെ!

നികുതിവെട്ടിപ്പ് നടത്തിയെന്നാരോപിച്ച് ആദായ നികുതി വകുപ്പ് നടത്തിയ റെയ്‌ഡിൽ പ്രതികരണം നടത്തിയ തപ്‌സിയ്ക്ക് നേരെ പരിഹാസവുമായി കങ്കണ രംഗത്തുവന്നിരിക്കുകയാണ്. തപ്‌സി എന്നും വിലകുറഞ്ഞ നടി തന്നെയായിരിക്കുമെന്നും തന്റെ മനസ്സിൽ തപ്‌സിയുടെ സ്ഥാനത്തിന് ഒരു മാറ്റവും ഉണ്ടാകില്ലെന്നും കങ്കണ പറയുകയുണ്ടായി.

നീ എന്നും ചീപ്പ് തന്നെ. നിങ്ങൾ എല്ലാവരും റേപ്പിസ്റ്റുകളുടെ ഫെമിനിസ്റ്റുകളാണ്. നിങ്ങളുടെ റിംഗ് മാസ്റ്റർ അനുരാഗ് കശ്യപിന് 2013ൽ ടാക്സ് വെട്ടിപ്പിന് റെയ്ഡ് നേരിടേണ്ടി വന്നിട്ടുണ്ട്. സർക്കാരിന്റെ റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. നിങ്ങൾ തെറ്റുകാരല്ലെങ്കിൽ കോടതിയിൽ പോകൂ. പോകൂ സസ്തി(ചീപ്പ്). എന്നായിരുന്നു കങ്കണ പറഞ്ഞത്.

മൂന്നു ദിവസം നീണ്ടു നിന്ന തീവ്രമായ അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയ മൂന്നു കാര്യങ്ങൾ എന്ന തലക്കെട്ടോടെയുളള തപ്‌സിയുടെ ട്വീറ്റിനെതിരെയായിരുന്നു കങ്കണയുടെ പ്രതികരണം. ഇൻകം ടാക്സ് റെയ്‌ഡുമായി ബന്ധപ്പെട്ട് തപ്‌സിയുടെ ആദ്യ പ്രതികരണമാണിത്.

തപ്‌സിയുടെ ട്വീറ്റ് ഇങ്ങനെ..

“മൂന്നു വസ്തുക്കൾ തേടിയുള്ള മൂന്ന് ദിവസം നീണ്ടു നിന്ന തീവ്രമായ അന്വേഷണം
എന്റെ പേരിൽ ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന പാരിസിലെ ബംഗ്ലാവിന്റെ താക്കോൽ. സമ്മർ അവധി അടുത്ത് വരികയാണല്ലോ.
എന്റെ കൈയിൽ ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന അഞ്ചു കോടി രൂപയുടെ റെസീപ്റ്റ്. കാരണം പണ്ട് ഞാനത് നിഷേധിച്ചിരുന്നല്ലോ.
നമ്മുടെ ധനകാര്യ മന്ത്രി പറയുന്ന 2013ലെ റെയ്ഡിനെപ്പറ്റിയുള്ള ഓർമ്മ.
ഇനിമേല്‍ ഞാന്‍ ചീപ്പല്ല കേട്ടോ.”

നേരത്തെയും കങ്കണ തപ്‌സിയെ ചീപ്പ് നടി എന്ന് അഭിസംബോധന ചെയ്തിട്ടുണ്ട്. തപ്‌സി പന്നു, അനുരാഗ് കശ്യപ്, വികാസ് ബാല്‍ തുടങ്ങിയ താരങ്ങളുടെ മുംബൈയിലെ ഓഫീസുകളിലും വീടുകളിലുമാണ് ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയത്. റെയ്‌ഡിൽ 650 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ആദായ നികുതി വകുപ്പ് പ്രസ്താവനയിൽ പറയുന്നു.

ഫാന്റം ഫിലിംസ് എന്ന പ്രൊഡക്ഷന്‍ കമ്പനിയിമായി ബന്ധപ്പെട്ട് നികുതി വെട്ടിപ്പ് ആരോപിച്ചാണ് റെയ്ഡ്. ഈ കമ്പനിയുമായി ബന്ധപ്പെട്ട 22 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. അനുരാഗ് കശ്യപ്, വികാസ് ബാല്‍, മധു മന്ദേന തുടങ്ങിയവര്‍ ഒരുമിച്ചതാണ് 2011 ല്‍ ഫാന്റം ഫിലിംസ് പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയത്. വികാസ് ബാലിനെതിരായ ലൈംഗികാരോപണത്തെ തുടര്‍ന്ന് കമ്പനി പിന്നീട് പിരിച്ചുവിടുകയായിരുന്നു.

about thaapsi pannu

More in Malayalam

Trending

Recent

To Top