Malayalam
തപ്സിക്ക് നേരെയുള്ള റെയ്ഡ് ; ഇടപെടണമെന്ന് ബോയ്ഫ്രണ്ട്; പ്രതികരണവുമായി കേന്ദ്രം
തപ്സിക്ക് നേരെയുള്ള റെയ്ഡ് ; ഇടപെടണമെന്ന് ബോയ്ഫ്രണ്ട്; പ്രതികരണവുമായി കേന്ദ്രം
നികുതിവെട്ടിപ്പ് നടത്തിയെന്നാരോപിച്ച് ആദായ നികുതി വകുപ്പ് നടി തപ്സി പന്നുവിനു നേരെ നടത്തുന്ന അന്വേഷണത്തില്‍ പ്രതികരണവുമായി തപ്സിയുടെ കാമുകനും ഡാനിഷ് ബാഡ്മിന്റണ്‍ താരവുമായ മാത്യാസ് ബൊ രംഗത്തുവന്നു. ഇന്ത്യയിലെ ചില കായിക താരങ്ങള്‍ക്ക് പരിശീലകനായി എത്താനിരിക്കെ തപ്സിയുടെ വീട്ടില്‍ നടക്കുന്ന റെയ്ഡ് അനാവശ്യ സമ്മര്‍ദ്ദം ഉണ്ടാക്കുകയാണെന്നാണ് ഇദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. തപ്സിയുടെ മാതാപിതാക്കളെ ഇത് ബാധിക്കുന്നുണ്ടെന്നും വിഷയത്തില്‍ കേന്ദ്ര കായിക മന്ത്രി ഇടപെടണമെന്നുമാണ് മാത്യാസ് ട്വീറ്ററിലൂടെ കുറിച്ചത് .
അദ്ദേഹത്തിന് ട്വീറ്റിനു പിന്നാലെ പ്രതികരണവുമായി കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു രംഗത്തെത്തി. വിഷയം നിയമപരമായി കൈകാര്യം ചെയ്യേണ്ടപ്പടേണ്ടതാണെന്നും പ്രൊഫഷണല്‍ ചുമതലകളില്‍ ഉറച്ചു നില്‍ക്കണമെന്നുമാണ് മന്ത്രി ബാഡ്മിന്റണ്‍ താരത്തിനോട് പറയുകയുണ്ടായി . ‘ ദേശത്തിന്റെ നിയമം പരമോന്നതമാണ്. നാം അത് പാലിക്കണം. വിഷയം നിങ്ങളുടെയും എന്റെയും കൈകള്ക്കപ്പുറത്താണ്. ഇന്ത്യന്‍ കായിക രംഗത്തിന്രെ ഏറ്റവും നല്ല താല്‍പ്പര്യങ്ങള്‍ക്കായി നമ്മള് നമ്മുടെ പ്രൊഫഷണല്‍ ചുമതകളില്‍ ഉറച്ചു നില്‍ക്കണം,’ കേന്ദ്ര മന്ത്രി ട്വീറ്റിൽ കുറിച്ചു .
തപ്സി പന്നു, അനുരാഗ് കശ്യപ്, വികാസ് ബാല്‍ തുടങ്ങിയ താരങ്ങളുടെ മുംബൈയിലെ ഓഫീസുകളിലും വീടുകളിലുമാണ് ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയത്. ഫാന്റം ഫിലിംസ് എന്ന പ്രൊഡക്ഷന്‍ കമ്പനിയിമായി ബന്ധപ്പെട്ട് നികുതി വെട്ടിപ്പ് ആരോപിച്ചാണ് റെയ്ഡ് നടത്തുകയുണ്ടായത് . ഈ കമ്പനിയുമായി ബന്ധപ്പെട്ട 22 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. അനുരാഗ് കശ്യപ്, വികാസ് ബാല്‍, മധു മന്ദേന തുടങ്ങിയവര്‍ ഒരുമിച്ചതാണ് 2011 ല്‍ ഫാന്റം ഫിലിംസ് പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയത്. വികാസ് ബാലിനെതിരായ ലൈംഗികാരോപണത്തെ തുടര്‍ന്ന് കമ്പനി പിന്നീട് പിരിച്ചുവിടുകയായിരുന്നു.
തപ്സി പന്നുവും അനുരാഗ് കശ്യപും കേന്ദ്രത്തിനെതിരെ പരസ്യമായി വിവിധ വിഷയങ്ങളില്‍ രംഗത്തെത്തിയിരുന്നു. കര്‍ഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തിയവരില്‍ പ്രധാനികളായിരുന്നു തപ്സിയും അനുരാഗ് കശ്യപും.
about thaapsi pannu
