Malayalam
നീ മന്ദബുദ്ധിയോ അതോ മന്തബുദ്ധിയായി അഭിനയിക്കുകയോ? ഒരു പൂവ് കൊടുത്താൽ മൈസൂര്‍ വൃന്ദാവന്‍ ഗാര്‍ഡന്‍ തരും പൊളിച്ചടുക്കി അശ്വതി
നീ മന്ദബുദ്ധിയോ അതോ മന്തബുദ്ധിയായി അഭിനയിക്കുകയോ? ഒരു പൂവ് കൊടുത്താൽ മൈസൂര്‍ വൃന്ദാവന്‍ ഗാര്‍ഡന്‍ തരും പൊളിച്ചടുക്കി അശ്വതി
ബിഗ് ബോസ് സീസണ്‍ 3ലെ ആദ്യ എലിമിനേഷനായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഗായിക ലക്ഷ്മി ജയനാണ് ബിഗ് ബോസ് വീട്ടില്‍ നിന്നും ആദ്യം പുറത്തായ മത്സരാര്‍ത്ഥി. ബിഗ് ബോസ് വീട്ടിലെ അംഗങ്ങളുടേയും പ്രേക്ഷകരുടേയും മനസ് കീഴടക്കിയയാണ് ലക്ഷ്മി പുറത്താകുന്നത്. കരഞ്ഞ കണ്ണുകളോടെയായിരുന്നു ലക്ഷ്മിയെ അവര്‍ യാത്രയാക്കിയത്.
ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്നുള്ള ആകാംക്ഷ അവസാനിപ്പിച്ചായിരുന്നു മോഹന്‍ലാല്‍ ലക്ഷ്മി ജയനെ തനിക്ക് അരികിലേക്ക് വിളിപ്പിച്ചത്. ഇത് പ്രതീക്ഷിച്ചത് തന്നെയാണെന്നായിരുന്നു താരം പറഞ്ഞത്. നോമിനേഷനില്‍ വന്നപ്പോള്‍ മുതല്‍ തന്നെ പോവുന്നത് താനായിരിക്കുമെന്ന തോന്നലുണ്ടായിരുന്നു. വര്‍ഷങ്ങളായി കലാരംഗത്ത് സജീവമാണെങ്കിലും പ്രേക്ഷകര്‍ക്ക് തന്നെക്കുറിച്ചുള്ള അഭിപ്രായം എങ്ങനെയായിരിക്കുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നുമായിരുന്നു താരം പറഞ്ഞത്.
ഇപ്പോഴിതാ ബിഗ് ബോസ് എലിമിനേഷന്‍ എപ്പിസോഡിനെ കുറിച്ചുള്ള നടി അശ്വതിയുടെ പോസ്റ്റ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസിനെ കുറിച്ച് സ്ഥിരമായി അഭിപ്രായം അറിയിക്കുന്ന താരമാണ് ലക്ഷ്മി. നേരത്തെ മോഹന്‍ലാലിന്റെ അവതരണത്തെ കുറിച്ചും താരങ്ങളുടെ പ്രകടനത്തെ കുറിച്ചുമെല്ലാം അശ്വതി മനസ് തുറന്നിരുന്നു. ലക്ഷ്മിയുടെ പുറത്താകലിനെ കുറിച്ചും അശ്വതി മനസ് തുറക്കുന്നുണ്ട്.
അശ്വതിയുടെ വാക്കുകളിലേക്ക്
ലക്ഷ്മിക്ക് ഒരാഴ്ച കൂടെ കൊടുക്കാരുന്നു. ഇമ്പ്രൂവ് ചെയ്യാന്‍ സാധ്യത ഉണ്ടാകുമായിരുന്നു. ഹാ പറഞ്ഞിട്ട് കാര്യമില്ല ഇനി. ആര്‍ക്കും ഒരു വിരോധമോ ദേഷ്യമോ തോന്നിപ്പിക്കാതെ ഇങ്ങോട്ട് ഇറങ്ങി. എന്നാണ് അശ്വതി പറയുന്നത്. ആ വാക്കുകള്‍ അക്ഷരാര്‍ത്ഥില്‍ ശരിയായിരുന്നു എന്ന് ലക്ഷ്മിയുടെ പുറത്താകലിന് പിന്നാലെ നടന്ന സംഭവങ്ങള്‍ പറഞ്ഞു. റിതു മന്ത്ര, നോബി, ഡിംപല്‍, തുടങ്ങിയവരെല്ലാം കരഞ്ഞ കണ്ണുകളോടെയായിരുന്നു ലക്ഷ്മിയെ യാത്രയാക്കിയത്.
ആദ്യ വാരത്തില്‍ നിന്നും ഏറെ ഇംപ്രൂവ് ആയിട്ടുണ്ട് ലക്ഷ്മി ഇപ്പോള്‍ എന്നാണ് ബിഗ് ബോസ് ഫാന്‍സ് ഗ്രൂപ്പുകൡും ആരാധകര്‍ പറയുന്നത്. മികച്ച മത്സരാര്‍ത്ഥിയായി മാറിയപ്പോഴെക്കും ലക്ഷ്മിയ്ക്ക് മുന്നില്‍ പുറത്തേക്കുള്ള വാതില്‍ തുറക്കുകയായിരുന്നു. ഒരുപക്ഷെ വൈല്‍ഡ് കാര്‍ഡിലൂടെ ലക്ഷ്മി തിരികെ വന്നേക്കാമെന്നും പ്രേക്ഷകര്‍ പറയുന്നു. മോഹന്‍ലാലിന്റെ അവതരണത്തെ കുറിച്ചും അശ്വതി അഭിപ്രായം പ്രകടിപ്പിക്കുന്നുണ്ട്.
എന്തായാലും ലാലേട്ടാ ചോദിക്കേണ്ടതെല്ലാം ചോയിച്ചു. സംതൃപ്തി ആയി ഞങ്ങള്‍ക്കെല്ലാം എന്നാണ് അശ്വതി പറയുന്നത്. പുതിയ മത്സരാര്‍ത്ഥിയായ എയ്ഞ്ചലിനെ കുറിച്ചും അശ്വതി എഴതുന്നുണ്ട്. മോളെ എയ്ഞ്ചലേ രമ്യ ചോദിച്ച പോലെ നീ മന്ദബുദ്ധിയോ അതോ മന്തബുദ്ധിയായി അഭിനയിക്കുകയോ എന്നാണ് അശ്വതി എഴുതിയിരിക്കുന്നത്. എന്തായാലും കുട്ടിക്ക് ഒരു പൂവ് കൊടുത്താ മതി ഒരു പൂക്കാലം അല്ലേല്‍ ഒരു മൈസൂര്‍ വൃന്ദാവന്‍ ഗാര്‍ഡന്‍ തന്നെ ഇങ്ങോട്ട് തന്നോളുമെന്നും അശ്വതി പറയുന്നു.
ലക്ഷ്മി പുറത്തേക്ക് പോയപ്പോള്‍ രണ്ടു പേരാണ് ബിഗ് ബോസ് വീടിന് അകത്തേക്ക് കടന്നു വന്നിരിക്കുന്നത്. മോഡല്‍ എയ്ഞ്ചല്‍ തോമസ്, നടി രമ്യ പണിക്കര്‍ എന്നിവരാണ് പുതിയ മത്സരാര്‍ത്ഥികള്‍. നേരത്തെ മിഷേല്‍, ഫിറോസ്-സജ്‌ന ദമ്പതികളും വൈല്‍ഡ് കാര്‍ഡിലൂടെ ബിഗ് ബോസിലെത്തിയിരുന്നു. പുതിയ ആളുകളുടെ വരവോടെ എന്തൊക്കെയായിരിക്കും ബിഗ് ബോസ് വീട്ടില്‍ സംഭവിക്കുക എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.