Malayalam
സിപിഎം സ്ഥാനാര്‍ത്ഥിയായി രഞ്ജിത്ത്; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് വിവരം
സിപിഎം സ്ഥാനാര്‍ത്ഥിയായി രഞ്ജിത്ത്; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് വിവരം
നിയമസഭ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേ പ്രമുഖരെ മത്സര രംഗത്തിനിറക്കി ഭരണം പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് മൂന്ന് മുന്നണികളും. അടുത്തയാഴചയോടെ എല്ലാ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിടും.
ഇപ്പോഴിതാ കോഴിക്കോട് നോര്‍ത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി സംവിധായകന്‍ രഞ്ജിത്തിനെ മത്സര രംഗത്തിറക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. എ പ്രദീപ് കുമാറാണ് നിലവില്‍ കോഴിക്കോട് നോര്‍ത്തിലെ എംഎല്‍എ.
മൂന്ന് തവണ മത്സരിച്ചവരെ ഒഴിവാക്കാനാണ് തീരുമാനം. ഇത് പ്രദീപ് കുമാറിനും ബാധകമാണ് .
ഈ സാഹചര്യത്തിലാണ് മണ്ഡലത്തിലെ താമസക്കാരന്‍ കൂടിയായ രഞ്ജിത്തിന്റെ പേര് ഉയര്‍ന്നത്.
2011 നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രദീപ് കുമാറിന് വേണ്ടിയുള്ള പ്രാചരണത്തിന് നേരിട്ടെത്തിയ വ്യക്തി കൂടിയാണ് രഞ്ജിത്ത്. മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഐഎം ഉന്നത നേതാക്കളുമായി അടുത്തബന്ധവുമുണ്ട്.
പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിലെ മുഖ്യാതിഥിയായിരുന്നു രഞ്ജിത്ത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷന്റെ പ്രകടനപത്രിക പുറത്തിറക്കിയതും രഞ്ജിത്താണ്.