Connect with us

ഇവനെ തല്ലി കൈയും കാലും വെട്ടി കളഞ്ഞ് അര ജീവനോടെ നിരങ്ങി ബാക്കിയുള്ള ജീവിതം ജീവിച്ച് തീർക്കാൻ വിടാൻ ആരെ കൊണ്ടെങ്കിലും കഴിയുമോ..? അശ്വതിയുടെ കുറിപ്പ് ശ്രദ്ധ നേടുന്നു’

Malayalam

ഇവനെ തല്ലി കൈയും കാലും വെട്ടി കളഞ്ഞ് അര ജീവനോടെ നിരങ്ങി ബാക്കിയുള്ള ജീവിതം ജീവിച്ച് തീർക്കാൻ വിടാൻ ആരെ കൊണ്ടെങ്കിലും കഴിയുമോ..? അശ്വതിയുടെ കുറിപ്പ് ശ്രദ്ധ നേടുന്നു’

ഇവനെ തല്ലി കൈയും കാലും വെട്ടി കളഞ്ഞ് അര ജീവനോടെ നിരങ്ങി ബാക്കിയുള്ള ജീവിതം ജീവിച്ച് തീർക്കാൻ വിടാൻ ആരെ കൊണ്ടെങ്കിലും കഴിയുമോ..? അശ്വതിയുടെ കുറിപ്പ് ശ്രദ്ധ നേടുന്നു’

ആലുവയിൽ പിഞ്ചുകുഞ്ഞിനെ ഇല്ലാതാക്കിയ പ്രതിക്കെതിരെ സീരിയൽ താരം അശ്വതി പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.

രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ അശ്വതി അമ്മ എന്ന സ്ഥാനത്ത് നിന്ന് അ‍ഞ്ച് വയസുകാരിയുടെ മരണം ഉൾക്കൊള്ളാൻ തനിക്ക് ആകുന്നില്ലെന്ന് സോഷ്യൽമീഡിയയിൽ കുറിച്ചു. ‘പൊന്നുമോളെ… നിന്റെ ഫോട്ടോ ഇട്ട് ഒരു ആദരാഞ്ജലി പറഞ്ഞ് ഒഴിവാക്കി വിടാൻ എന്നിലെ അമ്മക്ക് കഴിയുന്നില്ല. പകരം ഇവന്റെ ഫോട്ടോ ഇട്ട് കൊണ്ട് ഞാൻ ചോദിക്കട്ടെ..? ആരെങ്കിലും ഒരാൾക്ക്‌ ഇവനെ തല്ലി കൈയും കാലും വെട്ടി കളഞ്ഞ് അര ജീവനോടെ നിരങ്ങി ബാക്കിയുള്ള ജീവിതം ജീവിച്ച് തീർക്കാൻ വിടാൻ ആരെ കൊണ്ടെങ്കിലും കഴിയുമോ..?’, എന്നാണ് അശ്വതി കുറിച്ചത്.

നിരവധി പേർ അശ്വതിയുടെ കുറിപ്പിനെ അനുകൂലിച്ചു. കഠിനമായ ശിക്ഷ രാജ്യത്ത് ഇല്ലാത്തതാണ് ഇത്തരം തെറ്റുകൾ ആവർത്തിക്കപ്പെടാൻ കാരണമെന്നും കമന്റുകളുണ്ട്.

കുട്ടിയുടെ മരണത്തിൽ ഗായകൻ ജി.വേണുഗോപാലും പ്രതിഷേധിച്ച് എത്തി.

‘പത്രങ്ങളും ടിവിയും തുറക്കാൻ ഭയമായിത്തുടങ്ങിയിരിക്കുന്നു. കാട്ട് ജീവികളായി വസിച്ചിരുന്ന കാലത്തെ തലയ്ക്ക് തല, കണ്ണിന് കണ്ണെന്ന സ്വാഭാവിക നീതി എടുത്ത് മാറ്റി പരിഷ്കൃതമായ നിയമ പരിരക്ഷ കൊണ്ടുവന്നിട്ട് നൂറ്റാണ്ടുകളായി.’ ‘മുങ്ങി മുങ്ങി താഴുന്ന നീതി വ്യവസ്ഥ മനുഷ്യരിൽ കലാപവാസനയാണ് കുത്തി നിറയ്ക്കുന്നത്. ഓരോ കുറ്റവാളിയെയും തെളിവെടുപ്പിനടുപ്പിക്കുവാൻ പോലും പോലീസിനാകാത്തത് ഭരണത്തിലും പോലീസിലും ജുഡീഷ്യറിയിലുമുള്ള പൊതുജനത്തിൻ്റെ അവിശ്വാസമായി കണക്കാക്കേണ്ടി വരും.’

മറുനാടൻ തൊഴിലാളികളെ അതിഥികളായി സ്വീകരിക്കുന്നവരാണ് മലയാളികൾ. നമ്മുടെ അലിവും സഹനശക്തിയുമൊന്നും നഷ്ടപ്പെടാതിരിക്കട്ടെ. നമ്മുടെ മനസുകളെന്നും അന്യരെ ചേർത്ത് പിടിച്ചിട്ടെയുള്ളൂ. ഏത് ദുരിതത്തിനിടയിലും നമ്മുടെ വിരൽ തുമ്പുകൾ അവരുടെ കണ്ണുനീരൊപ്പിയിട്ടേയുള്ളൂ.’ ‘അന്യദേശ അതിഥി തൊഴിലാളികളായ ആ അച്ഛനുമമ്മയ്ക്കും നമ്മുടെ പരിചരണം ആവശ്യമാണ്. ഇതിനിടയിൽ അത് മറക്കണ്ട. ആ കൊച്ചുമോളുടെ ചിരിച്ച മുഖം അവൾ നേരിട്ട ക്രൂരത നടുക്കുന്നു… കണ്ണീറനാക്കുന്നു’ എന്നാണ് ജി.വേണുഗോപാൽ കുറിച്ചത്.

More in Malayalam

Trending

Recent

To Top