Connect with us

കറുപ്പിനെ കുറ്റം പറഞ്ഞ ഈ ടീച്ചറെ തന്നെ ഏതൊക്കെ രീതിയില്‍ ആണ് വര്‍ണിച്ചു ഓരോരുത്തര്‍ കമെന്റ് ഇടുന്നത്, അപ്പൊ എല്ലാരും സമാസമം ആയില്ല്യേ; കുറിപ്പുമായി അശ്വതി

Social Media

കറുപ്പിനെ കുറ്റം പറഞ്ഞ ഈ ടീച്ചറെ തന്നെ ഏതൊക്കെ രീതിയില്‍ ആണ് വര്‍ണിച്ചു ഓരോരുത്തര്‍ കമെന്റ് ഇടുന്നത്, അപ്പൊ എല്ലാരും സമാസമം ആയില്ല്യേ; കുറിപ്പുമായി അശ്വതി

കറുപ്പിനെ കുറ്റം പറഞ്ഞ ഈ ടീച്ചറെ തന്നെ ഏതൊക്കെ രീതിയില്‍ ആണ് വര്‍ണിച്ചു ഓരോരുത്തര്‍ കമെന്റ് ഇടുന്നത്, അപ്പൊ എല്ലാരും സമാസമം ആയില്ല്യേ; കുറിപ്പുമായി അശ്വതി

കഴിഞ്ഞ ദിവസം നൃത്താധ്യാപകനും നടന്‍ കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ നൃത്താധ്യാപിക സത്യഭാമ അധിക്ഷേപിച്ചത് ഏറെ വാര്‍ത്തയായിരുന്നു. സത്യഭാമയ്‌ക്കെതിരെ പ്രമുഖര്‍ ഉള്‍പ്പടെ നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് സീരിയല്‍ താരം അശ്വതിയുടെ കുറിപ്പാണ്. കറുപ്പിനെ കുറ്റം പറഞ്ഞു എന്ന് ഹാലിളകുന്ന മലയാളികള്‍ തന്നെ കറുത്ത തടിച്ച സ്ത്രീകളുടെ റീലിനു താഴെ മോശം കമന്റ് ചെയ്യും എന്നാണ് അശ്വതി കുറിച്ചത്.

അശ്വതിയുടെ കുറിപ്പ് വായിക്കാം

കറുപ്പിനഴക്…..

ശ്രീമതി സത്യഭാമ പറഞ്ഞ വാക്കുകള്‍ ഒട്ടും തന്നേ യോജിക്കാതെ, ശ്രീ RLVരാമകൃഷ്ണന്‍ എന്ന വ്യക്തിക്ക് അതിലുപരി മികച്ച ഒരു കലാകാരന് എന്റെ ബഹുമാനവും സ്‌നേഹവും എല്ലാവിധ പിന്തുണയും നല്‍കികൊണ്ട് തന്നേ തുടങ്ങട്ടെ..

ശ്രീമതി സത്യഭാമ ഒരു കറുപ്പിനെ കുറിച് പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ഒന്ന് കൊണ്ടു അല്ലെ?? എന്നാല്‍ ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക് റീല്‍സിലും ഒരല്‍പ്പം കറുത്ത് തടിച്ചു, പല്ലൊക്കെ ഒന്ന് പൊങ്ങി ഇരിക്കുന്ന ഒരു സ്ത്രീ അല്ലെങ്കില്‍ ഒരു പെണ്ണ്, ഒരു വീഡിയോ ഇട്ട് കഴിഞ്ഞാല്‍ അതിനടിയില്‍ വരുന്ന കമെന്റുകള്‍… ഹോ കറുപ്പിനെ കുറ്റം പറഞ്ഞു എന്ന് ഹാലിളകുന്ന ഇതേ മലയാളികള്‍ തന്നെ ആണേ….

ഇത് കടിക്കുമോ??, ഇതിനെ ഏതു മൃഗശാലയില്‍ നിന്ന് ഇറക്കി വിട്ടതാണ്?? എന്നൊക്കെ ഉള്ള കമെന്റുകള്‍ നമ്മള്‍ മലയാളികള്‍ തന്നെ എന്തൊരു കോമഡി ആയിട്ടാ ഇടാറുള്ളത്… എന്തെ അവരും ഈ ലോകത്തുള്ളവര്‍ അല്ലെ?? ഈ കറുപ്പിനെ കുറ്റം പറഞ്ഞ ഈ ടീച്ചറെ തന്നെ ഏതൊക്കെ രീതിയില്‍ ആണ് വര്‍ണിച്ചു ഓരോരുത്തര്‍ കമെന്റ് ഇടുന്നത്. അപ്പൊ എല്ലാരും സമാസമം ആയില്ല്യേ??? ല്ല്യെ??

ആരോടാ ഞാന്‍ പറയണേ, ഞാന്‍ ഏഷ്യാനെറ്റിനു മാസം 25000 കൊടുത്ത് വാര്‍ത്ത ഉണ്ടാക്കുവാന്ന് പറഞ്ഞവരോടും, എന്തിനു വേറെ, മലയാളത്തിലെ ഒരു പ്രശസ്തയായ നമുക്കൊക്കെ പ്രിയങ്കരി ആയ ഒരു സിനിമതാരത്തിന്റെ ഒരു വീഡിയോക്ക് താഴെ ഏതാ ഈ തള്ളച്ചി എന്നൊക്കെ എഴുതുന്നോരോട് ആണേ…

More in Social Media

Trending

Recent

To Top