Malayalam
തനിക്കൊപ്പം അഭിനയിച്ച ആ നടനെ പോലെ ഒരാളെ ഭര്‍ത്താവായി കിട്ടാന്‍ ആഗ്രഹം തോന്നി
തനിക്കൊപ്പം അഭിനയിച്ച ആ നടനെ പോലെ ഒരാളെ ഭര്‍ത്താവായി കിട്ടാന്‍ ആഗ്രഹം തോന്നി
തനിക്കൊപ്പം അഭിനയിച്ച നടന്മാരെ പോലെ ഒരാളെ ഭര്‍ത്താവായി കിട്ടാന്‍ ആഗ്രഹം തോന്നിയിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി ലക്ഷ്മി ഗോപാലസ്വാമി.
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ അവരുടെ വ്യക്തിത്വം ആകര്‍ഷിക്കുന്നത് കൊണ്ട് അവരെ പോലെ സ്വഭാവമുള്ള ഒരാളെ നമുക്കും കിട്ടിയാലോ എന്ന് ചിന്തിക്കുമെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ലക്ഷ്മി ഗോപാലസ്വാമി പറയുന്നു.’മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, എന്നിവരെ പോലെ ഒരു ഭര്‍ത്താവിനെ കിട്ടണമേ എന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്.
കൂടെ അഭിനയിക്കുമ്പോള്‍ അവരുടെ വ്യക്തിത്വം നമ്മളെ ആകര്‍ഷിക്കും.
അപ്പോള്‍ ഇതേ പോലെ ഒരാള്‍ നമ്മുടെ പാര്‍ട്ണര്‍ ആയാല്‍ എന്ന് തോന്നും. അവര്‍ക്കും ചിലപ്പോള്‍ അങ്ങനെ തോന്നിയേക്കാം. എന്നോട് തോന്നും എന്നല്ല, ഒപ്പം അഭിനയിക്കുന്ന മറ്റൊരു നടിയെ പോലെ ഒരു പെണ്‍കുട്ടിയെ കല്യാണം കഴിച്ചാല്‍ നന്നായിരിക്കും എന്ന് അവര്‍ക്കും തോന്നിയേക്കാം.
ഹീറോ ഹീറോയിനായി അഭിനയിക്കുമ്ബോള്‍ ഒരിക്കലും ബ്രദര്‍ സിസ്റ്റര്‍ പോലെ തോന്നിലല്ലോ. അപ്പോള്‍ മമ്മൂട്ടിയുടെയോ, മോഹന്‍ലാലിന്‍റെയോ, സുരേഷ് ഗോപിയുടെയൊക്കെ പോലെ ഒരു പാര്‍ട്ണര്‍ നമുക്ക് കിട്ടിയാല്‍ നന്നായിരിക്കുമെന്ന് തോന്നും’. ലക്ഷ്മി ഗോപാലസ്വാമി പറയുന്നു.