Social Media
രണ്ടു മൂന്നു ദിവസം ഇത് പതിവായപ്പോള്‍ നാലാം ദിവസം അവള് നടുപ്പുറത്തിനിട്ടൊരു ചവിട്ട് തന്നു… ദേ കിടക്കുന്നു കട്ടിലിനു താഴെ
രണ്ടു മൂന്നു ദിവസം ഇത് പതിവായപ്പോള്‍ നാലാം ദിവസം അവള് നടുപ്പുറത്തിനിട്ടൊരു ചവിട്ട് തന്നു… ദേ കിടക്കുന്നു കട്ടിലിനു താഴെ
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ജിഷിന്‍ മോഹനും വരദയും. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ വീണ്ടും രസകരമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ജിഷിന്‍. ജിമ്മില്‍ പോകണം, നടക്കാന്‍ പോകണം എന്നെല്ലാം കരുതുമെങ്കിലും ഒന്നും നടക്കാറില്ലെന്ന് ജിഷിന്‍ കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസം വീടിന്റെ ബാല്‍ക്കെണിയിലേക്ക് ചെന്നപ്പോള്‍ മകന്‍ ജിയാന്‍ ഒരേ പുഷ്അപ്പ് എടുക്കലായിരുന്നെന്നും അത് കണ്ട് തന്റെ പഴയ അലാറംകാലം ഓര്‍മ്മ വന്നുവെന്നും പുതിയ കുറിപ്പില്‍ നടന്‍ പറയുന്നു.
കുറിപ്പിന്റെ പൂർണ്ണ രൂപം
ഒരു ദിവസം ബാല്‍ക്കണിയില്‍ വന്നു നോക്കുമ്പോഴുണ്ട് ചെറുക്കന്‍ ഭയങ്കര പുഷ് അപ്പ്. ഇവനിതൊക്കെ ആര് പഠിപ്പിച്ചു കൊടുത്തെന്ന് അത്ഭുതപ്പെട്ടു നിന്നപ്പോഴുണ്ട് അവന്‍ ദാണ്ടേ ഒരു കൈ കൊണ്ട് പുഷ് അപ്പ് ചെയ്യുന്നു. അതും കാലൊക്കെ കറക്റ്റ് പൊസിഷനില്‍ വച്ചിട്ട്. ഞെട്ടല്‍ അവിടം കൊണ്ടും തീര്‍ന്നില്ല. അവനു രണ്ടു കയ്യും ഇല്ലാതെ പുഷ് അപ്പ് ചെയ്യണമത്രേ. കാലം പോയൊരു പോക്കേ.. ഇവന്‍ വ്യായാമം ചെയ്യാന്‍ കാണിക്കുന്ന ശുഷ്‌കാന്തിയുടെ പകുതി കാണിച്ചിരുന്നേല്‍ എന്റെ വയറ് എന്നേ കുറഞ്ഞേനെ. എന്ത് ചെയ്യാനാ.. ദിവസവും വിചാരിക്കും, നാളെ മുതല്‍ രാവിലെ എഴുന്നേറ്റ് നടക്കാന്‍ പോണം, ജിമ്മില്‍ പോണം എന്നൊക്കെ. വലിയ കാര്യത്തില്‍ അലാറം ഒക്കെ വെയ്ക്കും. എന്നിട്ട് അലാറം അടിക്കുന്ന സൗണ്ട് കേട്ടാസ്വദിച്ച് ഉറങ്ങും.
അവള് ഉറക്കം ഞെട്ടി വന്ന് അലാറം ഓഫാക്കും. രണ്ടു മൂന്നു ദിവസം ഇത് പതിവായപ്പോള്‍ നാലാം ദിവസം ഗതികെട്ടിട്ട്, അവള് നടുപ്പുറത്തിനിട്ടൊരു ചവിട്ട് തന്നു. ദേ കിടക്കുന്നു കട്ടിലിനു താഴെ. എന്നാലെങ്കിലും എഴുന്നേറ്റ് ജിമ്മില്‍ പോകും എന്ന് വിചാരിച്ചു കാണും പാവം. പിന്നേ.. എന്റെ പട്ടി പോകും. വീണിടത്തു തന്നെ കിടന്നുറങ്ങി. അല്ലാതെന്ത് ചെയ്യാനാ… ഇനിയിപ്പോ ഈ ചെറുക്കന്റെ പ്രവൃത്തിയില്‍ ഇന്‍സ്പിരേഷന്‍ ഉള്‍ക്കൊണ്ട് വീണ്ടും അലാറം വച്ച് തുടങ്ങണം. ചവിട്ട് കൊള്ളാന്‍ എന്റെ ജീവിതം ഇനിയും ബാക്കി’.
