Malayalam
എന്റെ പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് അഭിനന്ദങ്ങൾ; മറുപടിയുമായി മമ്മൂട്ടി
എന്റെ പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് അഭിനന്ദങ്ങൾ; മറുപടിയുമായി മമ്മൂട്ടി
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മമ്മൂട്ടിയെയും മറ്റ് അവാര്‍ഡ് ജേതാക്കളെയും അഭിനന്ദിച്ച് മോഹന്‍ലാല്‍.
മമ്മൂട്ടിയെ എന്റെ ഇച്ചാക്ക എന്നാണ് മോഹൻലാൽ കുറിപ്പിൽ അഭിസംബോധന ചെയ്താണ് മോഹന്‍ലാലിന്‍റെ പോസ്റ്റ്. ‘കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിജയികൾക്ക് അഭിനന്ദനങ്ങൾ. മമ്മൂട്ടി, എന്റെ പ്രിയപ്പെട്ട ഇച്ചാക്കയ്ക്കും മഹേഷ് നാരായണൻ, കുഞ്ചാക്കോ ബോബൻ, വിൻസി അലോഷ്യസ് എന്നിവർക്കും പ്രത്യേക സ്നേഹവും അഭിനന്ദനങ്ങളും.’ – എന്നാണ് മോഹന്‍ലാലിന്‍റെ പോസ്റ്റ്. എന്നാല്‍ പോസ്റ്റിട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇതിന് നന്ദി അറിയിച്ച് മമ്മൂട്ടി കമന്‍റ് ചെയ്തു. ‘പ്രിയപ്പെട്ട ലാല്‍ ആശംസകള്‍ക്ക് നന്ദി എന്നാണ് മമ്മൂട്ടി കമന്‍റ് ചെയ്തിരിക്കുന്നത്.
നൻ പകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയാണ് മികച്ച നടനുള്ള പുരസ്കാരം നേടിയത്. നൻ പകൽ നേരത്ത് മയക്കം തന്നെയാണ് മികച്ച ചിത്രവും. സംസ്ഥാന അവാര്‍ഡുകളുടെ കാര്യത്തില്‍ മമ്മൂട്ടി ഇതോടെ റെക്കോഡ് നേട്ടത്തില്‍ എത്തി.
മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട ചലച്ചിത്ര അവാര്‍ഡില്‍ വിന്‍സി അലോഷ്യസ് ആണ് മികച്ച നടി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കമാണ് മികച്ച ചിത്രം. അറിയിപ്പ് ഒരുക്കിയ മഹേഷ് നാരായണന്‍ ആണ് മികച്ച സംവിധായകന്‍. കുഞ്ചാക്കോ ബോബനും അലന്‍സിയറിനും അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. ബംഗാളി ചലച്ചിത്ര സംവിധായകന്‍ ഗൌതം ഘോഷ് ചെയര്‍മാനായ ജൂറിയാണ് വിജയികളെ നിശ്ചയിച്ചത്.