കണ്ടോനെ കൊന്ന് സ്വർഗം തെണ്ടി നടക്കുന്ന മാപ്ളയല്ല മൂസ, ഇന്ത്യയ്ക്ക് വേണ്ടി ചാവാനിറങ്ങിയ ഇസ്ലാമാണ് മൂസ ; മേം ഹൂം മൂസയുടെ പോസ്റ്റർ വാചകം ശ്രദ്ധിക്കപ്പെടുന്നു!
കണ്ടോനെ കൊന്ന് സ്വർഗം തെണ്ടി നടക്കുന്ന മാപ്ളയല്ല മൂസ, ഇന്ത്യയ്ക്ക് വേണ്ടി ചാവാനിറങ്ങിയ ഇസ്ലാമാണ് മൂസ ; മേം ഹൂം മൂസയുടെ പോസ്റ്റർ വാചകം ശ്രദ്ധിക്കപ്പെടുന്നു!
കണ്ടോനെ കൊന്ന് സ്വർഗം തെണ്ടി നടക്കുന്ന മാപ്ളയല്ല മൂസ, ഇന്ത്യയ്ക്ക് വേണ്ടി ചാവാനിറങ്ങിയ ഇസ്ലാമാണ് മൂസ ; മേം ഹൂം മൂസയുടെ പോസ്റ്റർ വാചകം ശ്രദ്ധിക്കപ്പെടുന്നു!
സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘മേം ഹൂം മൂസ ’ എന്ന ചിത്രത്തിന്റെ തിയറ്റർ ലിസ്റ്റ് പുറത്തു വിട്ടു. ഇതിന്റെ ഭാഗമായി ഇറക്കിയ പോസ്റ്ററിലെ വാചകമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
‘കണ്ടോനെ കൊന്ന് സ്വർഗം തെണ്ടി നടക്കുന്ന മാപ്ളയല്ല മൂസ, ഇന്ത്യയ്ക്ക് വേണ്ടി ചാവാനിറങ്ങിയ ഇസ്ലാമാണ് മൂസ’ എന്ന വാചകമാണ് പോസ്റ്ററിൽ നൽകിയിരിക്കുന്നത്. നിരവധി കൊലപാതകങ്ങളടക്കം നടത്തുകയും രാജ്യദ്രോഹ പ്രവർത്തനത്തിൽ ഏർപ്പെട്ടതിന്റെ പേരിൽ പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളെ നിരോധിച്ച സമയത്തു കൂടിയാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.
ഭൂരിപക്ഷം വരുന്ന രാജ്യ സ്നേഹികളായ മുസ്ലീം സഹോദരങ്ങൾക്ക് സല്യൂട്ട് നൽകുന്നതോടൊപ്പം, കൊലപാതകങ്ങളടക്കം നടത്തുന്ന രാജ്യദ്രോഹികളെ തള്ളിപ്പറയുകയും ചെയ്യുന്ന വാചകമാണ് സിനിമയുടെ പോസ്റ്ററിൽ അണിയറ പ്രവർത്തകർ നൽകിയിരിക്കുന്നത്.
വെള്ളിമൂങ്ങ എന്ന വിജയ ചിത്രത്തിനു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്ത സിനിമയാണ് ‘മേം ഹൂ മൂസ’. തീർത്തും വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലുമാണ് സുരേഷ് ഗോപി എത്തുക. മലപ്പുറം സ്വദേശിയായ മൂസ എന്ന മുൻ പട്ടാള ഉദ്യോഗസ്ഥന്റെ വേഷമാണ് നടന്റേത്. തന്റെ കരിയറിലെ തന്നെ മികച്ച വേഷങ്ങളിലൊന്നാണ് മേം ഹൂ മൂസയിൽ അവതരിപ്പിക്കുന്നതെന്ന് സുരേഷ് ഗോപി തന്നെ വ്യക്തമാക്കിയിരുന്നു.
വർഷങ്ങൾക്ക് ശേഷം താൻ മരിച്ചുവെന്ന് കരുതുന്ന നാട്ടിലേക്ക് താൻ മരിച്ചിട്ടില്ലെന്ന് തെളിയിക്കാൻ എത്തുന്ന ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്. രാജ്യത്തെ അകമഴിഞ്ഞു സ്നേഹിക്കുന്ന, സേവിക്കുന്ന ഒരു കഥാപാത്രം. അദ്ദേഹത്തിന്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...
മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ മൂവിയായ ഹാഫിൻ്റെ ചിത്രീകരണം ഏപ്രിൽ ഇരുപത്തിയെട്ട് തിങ്കളാഴ്ച്ച രാജസ്ഥാനിലെ പ്രശസ്തമായ ജയ്സാൽമീറിൽ ആരംഭിച്ചു. ബ്ലെസ്സി-മോഹൻലാൽ ചിത്രമായ...
മലയാള സിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും, നിർമ്മാതാക്കളുടേയും ഒക്കെ സാന്നിദ്ധ്യത്തിൽ യു.കെ. ഓക്കെ എന്ന ചിത്രത്തിൻ്റെ മ്യൂസിക്ക്...
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...