Connect with us

ഞാൻ വീണ്ടും പപ്പയായി! സന്തോഷം പങ്കുവെച്ച് ഒമർ ലുലു!സിനിമയുടെ പേര് പോലെ ഇനിയങ്ങോട്ട് ജീവിതത്തിലും നല്ല സമയമായിരിക്കുമെന്ന് ആരാധകർ!

Movies

ഞാൻ വീണ്ടും പപ്പയായി! സന്തോഷം പങ്കുവെച്ച് ഒമർ ലുലു!സിനിമയുടെ പേര് പോലെ ഇനിയങ്ങോട്ട് ജീവിതത്തിലും നല്ല സമയമായിരിക്കുമെന്ന് ആരാധകർ!

ഞാൻ വീണ്ടും പപ്പയായി! സന്തോഷം പങ്കുവെച്ച് ഒമർ ലുലു!സിനിമയുടെ പേര് പോലെ ഇനിയങ്ങോട്ട് ജീവിതത്തിലും നല്ല സമയമായിരിക്കുമെന്ന് ആരാധകർ!

കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് സംവിധായകനായ ഒമര്‍ ലുലു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായാണ് അദ്ദേഹം മകള്‍ ജനിച്ച സന്തോഷം പങ്കുവെച്ചത്. ഭാര്യ റിന്‍ഷിയെ മൂന്നാമത്തെ പ്രസവത്തിന് അഡ്മിറ്റ് ചെയ്തു, അങ്ങനെ വീണ്ടും ഞാന്‍ പപ്പയാവുന്നു, എല്ലാവരുടേയും പ്രാര്‍ത്ഥന വേണമെന്നായിരുന്നു ആദ്യത്തെ പോസ്റ്റ്. പിന്നീടാണ് കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ചത്.

പെണ്‍കുഞ്ഞാണ്. സുഖപ്രസവമായിരുന്നു. ഉമ്മയും മോളും സുഖമായിരിക്കുന്നുവെന്നായിരുന്നു അദ്ദേഹം കുറിച്ചത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസ അറിയിച്ചെത്തിയത്. പുതിയ സിനിമയുടെ പേര് പോലെ ഇനിയങ്ങോട്ട് ജീവിതത്തിലും നല്ല സമയമായിരിക്കുമെന്നായിരുന്നു കമന്റുകള്‍. ചിത്രത്തിന് നല്ല സമയം എന്ന് പേരിട്ടതിനെക്കുറിച്ചും ഇർഷാദിനെ തിരഞ്ഞെടുത്തതിനെക്കുറിച്ചുമെല്ലാം പറഞ്ഞുള്ള ഒമറിന്റെ പോസ്റ്റും വൈറലായിരുന്നു.

തൃശ്ശൂർകാരനായ സ്വാമിയേട്ടൻ എന്ന സ്വാമിനാഥനാണ് “നല്ല സമയം” എന്ന എന്റെ പുതിയ സിനിമയിലെ നായക കഥാപാത്രത്തിന്റെ പേര്. ഞാന്‍ ലാലേട്ടനെ മനസ്സിൽ കണ്ടാണ് “നല്ല സമയം” എഴുതിയത് പക്ഷേ ലാലേട്ടൻ എന്ന ഫാക്ടർ എത്താനുള്ള ദൂരം ആലോചിച്ച ശേഷം പിന്നെ ആര് എന്ന ചോദ്യമായി മനസ്സിൽ അതും തൃശ്ശൂരാണ് കഥ നടക്കുന്നത് തൃശ്ശൂർ ഭാഷയാണ് മെയിന്‍. അങ്ങനെയാണ് ഞാന്‍ എന്റെ നാട്ടുകാരനായ തൃശ്ശൂർകാരനായ നമ്മുടെ ഇർഷാദ് ഇക്കയിലേക്ക് സ്വാമിയേട്ടൻ എന്ന നായക കഥാപാത്രമായി പോകുന്നത്‌.


കഥ കേട്ട് ഇർഷാദ് ഇക്കാ പറഞ്ഞു,”കഥ കൊള്ളാം നല്ല എന്റർടൈനറാണ്. നാല് പെൺപിള്ളേരും ഞാനും നൂലുണ്ടയും തമാശയും” പക്ഷേ ഞാന്‍ ഇങ്ങനെയൊക്കെ പാട്ട് ഒക്കെ പാടി ഡാൻസ് ചെയ്താൽ ശരിയാവ്വോ, ആളുകൾക്കു ഇഷ്ടമാവുമോ ? ഞാന്‍ പറഞ്ഞു അത് ഓക്കെയാണ് ഇക്ക, ഇക്ക ചെയ്താൽ ഒരു ഫ്രഷ്നെസ്സ് ഉണ്ടാവും വിചാരിച്ച പോലെ വർക്ക് ഔട്ട് ആയി വന്നാൽ ഇക്കാടെ കരിയറിന് ഒരു പുതിയ തുടക്കമാവും.

ഇനി അഥവാ വിചാരിച്ച പോലെ വർക്ക് ഔട്ട് ആയില്ലെങ്കിൽ മാക്സിമം കുറെ ട്രോൾ വരും, പരാജയപ്പെടാൻ തയ്യാറായിട്ടുള്ളവൻ തന്നെ ഇക്കാ ജയിച്ചിട്ടുള്ളൂ റിസ്ക് എടുത്തവനെ എവിടെ എങ്കിലും എത്തിയട്ട് ഉള്ളൂ അങ്ങനെ കുറെ മോട്ടിവേഷൻ ടോക്സും അങ്ങട്ട് വെച്ച് കാച്ചി ഇക്ക ഫ്ളാറ്റ്. അങ്ങനെ എന്നെ വിശ്വസിച്ച് കൂടെ വന്ന ഇർഷാദ് ഇക്കാ “നല്ല സമയത്തിൽ” പൂണ്ട് വിളയാടിയട്ട് ഉണ്ട് എന്നാണ് എന്റെ വിശ്വാസം. എന്റെയും ഇർഷാദ് ഇക്കാടെയും എല്ലാവരുടെയും നല്ല സമയം ആവട്ടെ എന്നായിരുന്നു അദ്ദേഹം സിനിമയെക്കുറിച്ച് കുറിച്ചത്.

More in Movies

Trending

Recent

To Top