Connect with us

മണിരത്നം മാജിക്ക്, ഗംഭീര ക്ലൈമാക്സ്, മാസ്മരിക പ്രകടനം, ‘പൊന്നിയിൻ സെല്‍വന്റെ തീയറ്ററുകളിൽ നിന്നുള്ള ആദ്യ പ്രതികരണം ഇങ്ങനെ, ഞെട്ടിക്കുന്നു

Movies

മണിരത്നം മാജിക്ക്, ഗംഭീര ക്ലൈമാക്സ്, മാസ്മരിക പ്രകടനം, ‘പൊന്നിയിൻ സെല്‍വന്റെ തീയറ്ററുകളിൽ നിന്നുള്ള ആദ്യ പ്രതികരണം ഇങ്ങനെ, ഞെട്ടിക്കുന്നു

മണിരത്നം മാജിക്ക്, ഗംഭീര ക്ലൈമാക്സ്, മാസ്മരിക പ്രകടനം, ‘പൊന്നിയിൻ സെല്‍വന്റെ തീയറ്ററുകളിൽ നിന്നുള്ള ആദ്യ പ്രതികരണം ഇങ്ങനെ, ഞെട്ടിക്കുന്നു

തെന്നിന്ത്യൻ സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ’ തീയേറ്ററുകളിൽ എത്തിയിരിക്കുന്നു. തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് റിലീസിനെത്തിയത്. ചിത്രത്തിൻറെ ആദ്യ പ്രതികരണമാണ് ഇപ്പോൾ പുറത്തുവരുന്നത്

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തമിഴകത്തെ ബ്രഹ്‍മാണ്ഡ ചിത്രം ‘പൊന്നിയിൻ സെല്‍വൻ’ സ്‍ക്രീനിലെത്തിയിരിക്കുന്നു. സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‍നം ‘പൊന്നിയിൻ സെല്‍വൻ’ ഒരുക്കിയിരിക്കുന്നത്. ചിത്രത്തെ കുറിച്ച് ഗംഭീര പ്രതികരണങ്ങളാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.

‘പൊന്നിയിൻ സെല്‍വൻ’ ഇന്ത്യൻ സിനിമയ്‍ക്ക് അഭിമാനിക്കാവുന്ന ഒന്നാണ് എന്നാണ് ചിത്രം കണ്ടവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരിക്കുന്നത്. ബാഹുബലി’യുമായിട്ടൊന്നും ‘പൊന്നിയിൻ സെല്‍വനെ’ താരതമ്യം ചെയ്യരുത്. ഗംഭീര ക്ലൈമാസാണ്. ചിത്രം ഒരു മണിരത്നം മാജിക്കാണ്. എ ആര്‍ റഹ്‍മാന്റെ പശ്ചാത്തല സംഗീതവും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നുവെന്നുമാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍. എല്ലാ അഭിനേതാക്കളും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനമാണ് നടത്തിയിരിക്കുന്നത്. കാര്‍ത്തിയുടെ കഥാപാത്രം മികച്ച എന്റര്‍ടെയ്‍നറാണ്. ജയം രവി മാസ്‍മരിക പ്രകടനവുമായി നിറഞ്ഞുനില്‍ക്കുന്നുവെന്ന് ഒരു വിഭാഗം എഴുതിയിരിക്കുമ്പോള്‍ ഐശ്വര്യ റായിയുടെ അഭിനയമാണ് ഏറെ ഇഷ്‍ടപ്പെട്ടത് എന്ന് മറ്റൊരു കൂട്ടര്‍ സാമൂഹ്യമാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്.

വിക്രം, ജയം രവി, കാർത്തി, റഹ്‍മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. തിയറ്റർ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ്ങ് ആരംഭിക്കുക.

അഞ്ഞൂറ് കോടി മുതൽമുടക്കിലാണ് ഈ ബ്രഹ്മാണ്ഡചിത്രം ഒരുങ്ങുന്നത്. രണ്ടു ഭാഗങ്ങളായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മണിരത്നം, കുമരവേല്‍, ജയമോഹന്‍ (സംഭാഷണം) എന്നിവര്‍ ചേര്‍ന്നാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് രവി വര്‍മ്മന്‍, ചിത്രസന്നിവേശം ശ്രീകര്‍ പ്രസാദ്‌, കലാസംവിധാനം തൊട്ടാധരണി, സംഗീതം എ ആര്‍ റഹ്മാന്‍.

More in Movies

Trending

Recent

To Top