News
ആലിയ ഭട്ടിന്റെ ആദ്യ ഹോളിവുഡ് ചിത്രം ഹാര്‍ട്ട് ഓഫ് സ്റ്റോണിന്റെ പ്രമോ വിഡിയോ പുറത്ത്
ആലിയ ഭട്ടിന്റെ ആദ്യ ഹോളിവുഡ് ചിത്രം ഹാര്‍ട്ട് ഓഫ് സ്റ്റോണിന്റെ പ്രമോ വിഡിയോ പുറത്ത്
ബോളിവുഡ് സൂപ്പര്‍ താരം ആലിയ ഭട്ടിന്റെ ആദ്യ ഹോളിവുഡ് ചിത്രം ഹാര്‍ട്ട് ഓഫ് സ്റ്റോണിന്റെ പ്രമോ വിഡിയോ പുറത്ത്. സ്പൈ ത്രില്ലറായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടോം ഹാര്‍പ്പര്‍ ആണ്. നെറ്റ്ഫ്ളിക്സാണ് വിഡിയോ പങ്കുവച്ചത്. ചിത്രത്തിലെ ഷൂട്ടിങ് രം?ഗങ്ങളും അഭിനേതാക്കളുടെ പ്രതീക്ഷകളുമെല്ലാം പങ്കുവച്ചുകൊണ്ടുള്ളതാണ് വിഡിയോ.
ശക്തമായ കഥാപാത്രമാണ് തന്റെ അരങ്ങേറ്റ ചിത്രത്തില്‍ തന്നെ ആലിയയ്ക്ക് ലഭിച്ചത്. കെയ ധവാന് എന്ന ഇന്ത്യന്‍ പെണ്‍കുട്ടിയുടെ വേഷത്തിലാണ് ആലിയ എത്തുന്നത്. ഗംഭീര ആക്ഷന്‍ രം?ഗങ്ങള്‍കൊണ്ട് സമ്പന്നമാണ് ചിത്രം എന്നാണ് ടീസര്‍ നല്കുന്ന സൂചന.
വണ്ടര്‍ വുമണ്‍ സിനിമയിലൂടെ ശ്രദ്ധേയയായ ഗാല്‍ ഗഡോട്ട് ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗാല്‍ ഗഡോട്ടും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നെറ്റ്ഫ്ലിക്സും സ്കൈഡാന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. 2023ല്‍ ചിത്രം തിയറ്ററുകളിലെത്തും.
