News
പുഷ്പ 2 വില്‍ സായ് പല്ലവി എത്തുന്നു….; രശ്മിക മന്ദാന ഇല്ലേയെന്ന് ആരാധകര്‍
പുഷ്പ 2 വില്‍ സായ് പല്ലവി എത്തുന്നു….; രശ്മിക മന്ദാന ഇല്ലേയെന്ന് ആരാധകര്‍
കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ റിലീസുകളില്‍ ഏറ്റവും ശ്രദ്ധേയ വിജയങ്ങളില്‍ ഒന്നായിരുന്നു അല്ലു അര്‍ജുനെ ടൈറ്റില്‍ കഥാപാത്രമാക്കി സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ. ഫഹദ് ഫാസില്‍ പ്രതിനായകനായെത്തിയ ചിത്രത്തില്‍ രശ്മിക മന്ദാനയായിരുന്നു നായിക. കൊവിഡിനു ശേഷം ബോളിവുഡ് ചിത്രങ്ങളുടെ പരാജയം തുടര്‍ക്കഥയായപ്പോള്‍ പുഷ്പയുടെ ഹിന്ദി പതിപ്പ് 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.
രണ്ട് ഭാഗങ്ങളായുള്ള ഫ്രാഞ്ചൈസിയാണെന്ന് നേരത്തേ അറിയിച്ചിരുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ക്കിടയില്‍ അന്നു മുതല്‍ കാത്തിരിപ്പ് ഉള്ളതാണ്. ഇപ്പോഴിതാ പുഷ്പ 2വില്‍ സായ് പല്ലവി എത്തുന്നുവെന്നാണ് വിവരം.
ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷമാണ് ചിത്രത്തില്‍ സായ്പല്ലവി അവതരിപ്പിക്കുന്നത്. ഒക്‌ടോബര്‍ 1ന് പുഷ്പ 2വിന്റെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. മികച്ച വിജയം നേടിയ പുഷ്പയുടെ രണ്ടാം ഭാഗമായ പുഷ്പ ദ് റെയ്‌സ് ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.
ജനുവരിയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് ഒരുങ്ങുന്നത്. ഫഹദ് ഫാസില്‍, രശ്മിക മന്ദാന, സുനില്‍, അനസൂയ ഭരദ്വാജ് എന്നിവര്‍ രണ്ടാം ഭാഗത്തിലും സാന്നിദ്ധ്യമാവുന്നു. ചിത്രത്തിനു വേണ്ടി 100 ദിവസമാണ് അല്ലു അര്‍ജുന്‍ നീക്കിവച്ചിരിക്കുന്നത്. ബോളിവുഡ് താരം മലൈക അറോറയുടെ ഐറ്റം നമ്പര്‍ ചിത്രത്തിന്റെ ഹൈലൈറ്റായിരിക്കും.
