Malayalam
സ്വന്തം ഭര്‍ത്താവിനെ കണ്ണിനു മുന്നിലിട്ട് വീട്ടുകാര്‍ കൊലപ്പെടുത്തിയതിനു ശേഷം അവള് പിന്നോട്ടുനോക്കിയിട്ടില്ല; വൈറലായി പാര്‍വതിയുടെ കുറിപ്പ്
സ്വന്തം ഭര്‍ത്താവിനെ കണ്ണിനു മുന്നിലിട്ട് വീട്ടുകാര്‍ കൊലപ്പെടുത്തിയതിനു ശേഷം അവള് പിന്നോട്ടുനോക്കിയിട്ടില്ല; വൈറലായി പാര്‍വതിയുടെ കുറിപ്പ്
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക പ്രീതി സ്വന്തമാക്കിയ നടിയാണ് പാര്‍വതി തിരുവോത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അതെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ പാര്‍വതിയുടെ പുതിയ പോസ്റ്റാണ് വൈറലാകുന്നത്.
രാജ്യത്തെ ഞെട്ടിച്ച ദുരഭിമാനക്കൊലയുടെ ഇരയായിരുന്നു കൗസല്യ. എന്നാല്‍ അതിനുശേഷം അവര്‍ നടത്തിയ പോരാട്ടം ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. ദുരഭിമാനക്കൊലയ്ക്കും സമൂഹത്തിലെ ജാതിവിവേചനങ്ങള്‍ക്കുമെതിരെയുള്ള പോരാട്ടത്തിലാണ് കൗസല്യ ഇപ്പോള്‍. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ നല്കിയ ജോലി പോലും അവള്‍ക്കു വേണ്ടെന്നു വയ്ക്കേണ്ടി വന്നു.
ഇപ്പോള്‍ ഇതാ പുതിയ സംരംഭം തുടങ്ങിയിരിക്കുകയാണ് കൗസല്യ. കോയമ്പത്തൂര്‍ വെള്ളാലൂരില്‍ ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയാണ് അവര്‍ പുതിയ ജീവിതത്തിലേക്ക് കടക്കുന്നത്. ഉദ്ഘാടനത്തിന് നടി പാര്‍വതി തിരുവോത്തും എത്തിയിരുന്നു. കൗസല്യയുടെ കൈ പിടിച്ചുകൊണ്ട് പാര്‍വതി പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
പാര്‍വതിയുടെ കുറിപ്പ് വായിക്കാം
അവളുടെ ഭര്‍ത്താവ് ശങ്കറിന്റെ ദുരഭിമാനക്കൊലയ്ക്കുശേഷം കേന്ദ്ര ഗവണ്മെന്റ് കൗസല്യയ്ക്ക് ജോലി നല്കി. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ജാതി അതിക്രമങ്ങള്‍ക്കെതിരെ ശബ്ദിക്കരുത് എന്ന ആവശ്യത്തോടെ ലഭിച്ച ജോലിയാണെന്ന് മനസിലാക്കിയതോടെ അവള് രാജിവച്ചു. എന്നാലും അവള് നിശബ്ദയായില്ല. സ്വന്തം ഭര്‍ത്താവിനെ കണ്ണിനു മുന്നിലിട്ട് വീട്ടുകാര്‍ കൊലപ്പെടുത്തിയതിനു ശേഷം അവള് പിന്നോട്ടുനോക്കിയിട്ടില്ല.
ഇന്ന് തമിഴ് നാട്ടിലെ ജാതി ഇതര ശക്തിയുടെ ശബ്ദമാണ് കൗസല്യ. നിരവധി നല്ല മനുഷ്യരുടെ പിന്തുണയോടെ അവര്‍ സ്വന്തമായൊരു സംരംഭം ആരംഭിച്ചിരിക്കുകയാണ്. സ്വന്തമായി വരുമാനമുള്ളവളാകാന്‍ വേണ്ടിയാണിത്. ജാതിയുടെ പേരില്‍ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കുവേണ്ടി ഇനിയും പ്രവര്‍ത്തിക്കാനും.
കൗസല്യയുടെ സാ ഫാമിലി സലൂണിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. അടുത്ത് താമസിക്കുന്നവരും ഇതിലൂടെ യാത്രചെയ്യുന്നവരും കൗസല്യയുടെ സലൂണ്‍ സന്ദര്‍ശിക്കണമെന്നും ഇവരും പിന്തുണയ്ക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
