Connect with us

ഒന്നുമുതൽ എട്ടുവരെയുള്ള പ്രതികൾ ഒരുപോലെ പറയുന്നു ഈ ജഡ്‌ജി മതിയെന്ന് , ഈ ജഡ്‌ജിയിൽ നിന്ന് നീതി ആർക്ക് കിട്ടും ;ചോദ്യങ്ങളുമായി ബൈജു കൊട്ടാരക്കര !

News

ഒന്നുമുതൽ എട്ടുവരെയുള്ള പ്രതികൾ ഒരുപോലെ പറയുന്നു ഈ ജഡ്‌ജി മതിയെന്ന് , ഈ ജഡ്‌ജിയിൽ നിന്ന് നീതി ആർക്ക് കിട്ടും ;ചോദ്യങ്ങളുമായി ബൈജു കൊട്ടാരക്കര !

ഒന്നുമുതൽ എട്ടുവരെയുള്ള പ്രതികൾ ഒരുപോലെ പറയുന്നു ഈ ജഡ്‌ജി മതിയെന്ന് , ഈ ജഡ്‌ജിയിൽ നിന്ന് നീതി ആർക്ക് കിട്ടും ;ചോദ്യങ്ങളുമായി ബൈജു കൊട്ടാരക്കര !

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റിയതിനെതിരെ അതിജീവിത നല്‍കിയ ഹർജികഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു . കേസിന്റെ കോടതി മാറ്റം നിയമപരമല്ലെന്നും അതിനാല്‍ നേരത്ത വിചാരണ നടത്തിയ കോടതിയില്‍ തന്നെ കേസ് തുടരണമെന്നുമായിരുന്നു അതിജീവിതയുടെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറിയില്ല. പ്രതിയും ജ‍‍ഡ്‍ജിയും തമ്മിൽ ബന്ധമുണ്ടെന്ന അതിജീവിതയുടെ ആരോപണവും കോടതി തള്ളി.

2019 ൽ പുറത്ത് വന്ന വോയിസ് ക്ലിപ്പിന് ആധികാരികത ഇല്ല എന്നും കോടതി ചൂണ്ടിക്കാട്ടി. ജ‍ഡ്‍ജിമാർ അവരുടെ ഡ്യൂട്ടി ചെയ്യട്ടെ, അതിൽ മാധ്യമങ്ങൾ ഇടപെടേണ്ടതില്ല എന്നും വിധിയിൽ ഹൈക്കോടതി നിരീക്ഷിച്ചു. വിധിയുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന അതിജീവിതയുടെ ആവശ്യം അംഗീകരിക്കാനും കോടതി തയ്യാറായില്ല.

ഇപ്പോഴിതാ കേസിലെ പല കാര്യങ്ങളും ചൂണ്ടി കാട്ടി വിമർശനം ഉയർത്തുകയാണ് ബൈജു കൊട്ടാരക്കര . സ്വന്തം യൂട്യൂബ് ചാനലിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം .കുറെ കാലങ്ങളായി നടി ആക്രമിച്ച കേസിനെ കുറിച്ച് ചർച്ച ചെയുന്നു . ഈ കേസിന്റെ തുടക്കം മുതൽ ഈ കഴിഞ്ഞ അഞ്ചര വർഷമായിട്ട് കേസിൽ നടക്കുന്ന ഓരോ സംഭവങ്ങളും നീതിന്യായ വ്യസ്ഥയെ പോലും നാണിപ്പിക്കുന്ന രീതിയിൽ നീതിന്യായ വ്യസ്ഥയെ പോലും പുച്ഛിച്ച് തള്ളുന്ന രീതിയിൽ ഈ കേസ് മുൻപോട്ടു പോകുമ്പോൾ ഒരുപാട് ഒരുപാട് ചോദ്യങ്ങൾ ബാക്കിയാണെന്ന് ബൈജു കൊട്ടാരക്കര പറയുന്നു .

ആ ചോദ്യങ്ങൾ എന്ന് പറയുന്നത് നമ്മൾ ഏറ്റവും കൂടതൽ വിശ്വസിക്കുകയും നമ്മുടെ വിശ്വാസ പ്രമാണങ്ങൾ മുഴുവൻ അർപ്പിച്ചിരിക്കുന്ന നീതി ന്യായ കോടതികൾ , ആ കോടതികളിൽ നിന്ന് നമ്മുക്ക് നീതി കിട്ടിയില്ലെങ്കിൽ അല്ലെങ്കിൽ ആ കോടതികൾക്കെതിരെ ആക്ഷേപം ഉയരുമ്പോൾ ആ ആക്ഷേപം അന്വേഷിക്കാൻ മേൽ കോടതികൾ തയ്യാറിയില്ലെങ്കിൽ ചിലപ്പോൾ ഈ നീതിന്യായ വ്യസ്ഥയോട് പ്രതീക്ഷകളെല്ലാം അറ്റു പോകുന്ന ചില കാര്യങ്ങളിലൂടെയാണ് നടിയെ ആക്രമിച്ച കേസ് കടന്നു പോകുന്നത് .

പോലീസിന്റെ ഭാഗത്ത് നിന്ന് വളരെ വ്യക്തമായി റിപോർട്ടുകൾ ഒക്കെ കൊടുത്തിട്ടും രണ്ടാമതൊരു അന്വേഷണം വന്നപ്പോൾ സഹായിക്കാൻ നൂറുകണക്കിന് ആളുകൾ എത്തി . അത് അന്വേഷണ ഉദ്യോഗസ്ഥരെ അല്ല പ്രതികളെ സഹായിക്കാനാണ് .അട്ടപ്പാടി മധു കേസിൽ സാക്ഷികൾ എല്ലാം കൂർമറിപ്പോവുകയാണ്. കോടതിയിൽ ജാമ്യം പോലും റദ് ചെയ്തിട്ടും ഹൈക്കോടതി അവർക്ക് വീണ്ടും ജാമ്യം അനുവദിച്ചു .കാരണം ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്യാൻ പാടില്ലത്രേ .അതുപോലെ ഈ കേസിൽ വിചാരണ കോടതിയിൽ എനിക്ക് വിശ്വാസമില്ല ഈ കോടതി എനിക്ക് വേണ്ട ,ഈ ജഡ്‌ജി അല്ലാതെ മറ്റേതേലും ജഡ്‌ജി മതിയെന്ന് പറഞ്ഞ് അതിജീവിത ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസ് കൊടുത്തു .പക്ഷെ തീരുമാനത്തിലേക്ക് വരുന്നില്ല .

ഈ കാര്യങ്ങൾ വളരെ വ്യക്തമായി കോടതിയുടെ മുൻപിൽ അവതരിപ്പിക്കാൻ പ്രോസിക്യൂഷൻ കഴിയാത്തതാണോ കാരണം ? അങ്ങനെയെങ്കിൽ ഇപ്പോഴത്തെ പ്രോസിക്യൂട്ടർ അജകുമാറിന് ഇത് കോടതിയുടെ മുൻപിൽ കൊണ്ടുവരനുള്ള പ്രാപ്‍തി ഉണ്ടെന്നാണ് വിശ്വസിക്കുന്നത് . അതുകൊണ്ടാണല്ലോ ഈ കഴിഞ്ഞ ദിവസം ഹൈകോടതിയിൽ പോയ കേസ് അഡ്വ അജകുമാർ അടച്ചിട്ടമുറിയിൽവേണം അല്ലെങ്കിൽ രഹസ്യ വിചാരണ വേണമെന്ന് പറഞ്ഞു കൊടുത്തത് .അതിനു കാരണം ചില രഹസ്യ രേഖകൾ ചില ജഡ്‌ജിമാരെ കുറിച്ചുള്ള പരാമർശങ്ങളൊക്കെ അതിലുണ്ടാകും എന്നാണ് കരുതപ്പെടുന്നത് . അല്ലെങ്കിൽ അങ്ങനെ പറയില്ലല്ലോ എന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു .

അങ്ങനെ വരുമ്പോൾ അതിന് കാരണക്കാരായ ആളുകൾ ആരായാലും ശരി ആ കോടതിയിൽ നിന്ന് ആ കേസുകൾ മാറ്റിവെക്കപ്പെടേണ്ടത് നീതി ന്യായ വ്യസ്ഥയ്ക്ക് അനിവാര്യമല്ലേ എന്നും അദ്ദേഹം കൂട്ടി ചേർത്തു . അങ്ങനെയാണ് ഒരുപാട് സംശയങ്ങൾ ഈ കേസിൽ വിചാരണ കോടതിക്കെതിരെ ആളുകൾക്കും നിയമവിദഗ്ദ്ധർക്കും ഒക്കെ തോന്നുന്നത് . പ്രൈമറി തെളിവായ മെമ്മറി കാർഡിൽ ഒരുപാട് വ്യത്യാസങ്ങൾ വന്നിട്ടും അത് അറിഞ്ഞിട്ടും പൂഴ്ത്തി വെച്ച ഒരു ജഡ്ജിന് എങ്ങനെയാണ് ആ കേസിന്റെ തുടർ വിചാരണ കേൾക്കാൻ പറ്റുന്നത് എന്ന ബൈജു കൊട്ടാരക്കര ചോദിക്കുന്നു .

രണ്ടാമതായി പ്രൈമറി തെളിവായ മെമ്മറി കാർഡ് ആക്‌സസ് ചെയുമ്പോൾ പാലിക്കേണ്ട പ്രാഥമിക മാനദണ്ഡങ്ങൾ പോലും പാലിക്കാത്ത ഒരു ജഡ്ജിന് എങ്ങനെയാണ് ആ പദവിയിൽ തുടരാൻ കഴിയുന്നത് ?പ്രതികൾ തന്നെ പറയുന്നു തങ്ങൾക്ക് ജഡ്ജിനെ സ്വാധീനിക്കാൻ കഴിഞ്ഞു എന്ന്. അങ്ങനെയുള്ള ഒരു ജഡ്ജ് എങ്ങനെയാണ് നീതി നടപ്പാക്കുന്നത് എന്ന് നീതി പീഠം പരിശോധിക്കണ്ടതല്ലേ ? ഇരയായ പെൺക്കുട്ടിയെ കടന്ന് അക്രമിക്കുകയും , ഇര തന്നെ ആ ജഡ്ജ് വേണ്ടെന്ന് പറയുമ്പോൾ എങ്ങനെ ആ പദവിയിൽ തുടരാൻ കഴിയും ?തൻ തന്നെ ജഡ്ജ് ആയിരിക്കുമ്പോൾ രാത്രി പത്തുമണിക്ക് കോടതി കസ്റ്റഡിയിൽ ഇരുന്ന പ്രൈമറി എവിഡൻസ് ആക്സസ് ചെയ്യപ്പെട്ടിട്ടും അന്വേഷിക്കാൻ ഉത്തരവിറകാതെ ഒരു ജഡ്‌ജിയിൽ നിന്ന് എങ്ങനെ നീതി കിട്ടും .ഒന്നുമുതൽ എട്ടുവരെയുള്ള പ്രതികൾ ഒരുപോലെ പറയുന്നു ഈ ജഡ്‌ജി മതി .

ഈ ജഡ്‌ജിയിൽ നിന്ന് നീതി ഇരയ്ക്കോ കിട്ടുമോ അതോ പ്രതിയ്ക്ക് കിട്ടുമോ ?വിചാരണയുടെ പ്രാഥമിക ഘട്ടത്തിൽ തന്നെ ഈ ജഡ്ജ് പ്രതികൾക്ക് വേണ്ടിയാണ് സംസാരിക്കുന്നത് പക്ഷപാതം കാട്ടുന്നു എന്ന് ഇര തന്നെ പറഞ്ഞ വിചാരണ കോടതി ജഡ്‌ജി ഹണി വർഗീസിൽ നിന്ന് അതിജീവിതയ്ക്ക് എങ്ങനെ നീട്ടി കിട്ടുമെന്ന് അദ്ദേഹം ചോദിക്കുന്നു . നിയമപരമായി തന്റെ കാലാവധി കഴിഞ്ഞിട്ടും സുപ്രീം കോടതിയെ സമീപിച്ച താൻ തന്നെ ഈ കേസിൽ വിധി പറയുമെന്ന് ഒരു ജഡ്ജ് തന്നെ പറയുമ്പോൾ നീതി കിട്ടാൻ പോകുന്നത് ഇരയ്ക്കോ അതോ പ്രതിയ്ക്കാണോ?

Continue Reading

More in News

Trending

Recent

To Top