Connect with us

14 വർഷങ്ങൾക്ക് ശേഷം വിജയ് തൃഷ വീണ്ടും ഒന്നിക്കുന്ന സിനിമ; ‘ദളപതി 67’ ഡിസംബറിൽ ; ഇളയദളപതി സിനിമയ്ക്കായി ആരാധകർ ഒരുങ്ങുക്കഴിഞ്ഞു!

News

14 വർഷങ്ങൾക്ക് ശേഷം വിജയ് തൃഷ വീണ്ടും ഒന്നിക്കുന്ന സിനിമ; ‘ദളപതി 67’ ഡിസംബറിൽ ; ഇളയദളപതി സിനിമയ്ക്കായി ആരാധകർ ഒരുങ്ങുക്കഴിഞ്ഞു!

14 വർഷങ്ങൾക്ക് ശേഷം വിജയ് തൃഷ വീണ്ടും ഒന്നിക്കുന്ന സിനിമ; ‘ദളപതി 67’ ഡിസംബറിൽ ; ഇളയദളപതി സിനിമയ്ക്കായി ആരാധകർ ഒരുങ്ങുക്കഴിഞ്ഞു!

ഇളയദളപതി വിജയ് ചിത്രം കാണാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് തെന്നിന്ത്യൻ സിനിമാ പ്രേമികൾ. ലോകേഷിന്റെ സംവിധാനത്തിലാണ് അടുത്ത ചിത്രം ഒരുങ്ങുന്നത്. ദളപതി 67 എന്ന് താത്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ വിജയ് ഫാൻസും ആവേശത്തിലാണ്.

ഡിസംബർ ആദ്യ ആഴ്ചയോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തൃഷ ആണ് ചിത്രത്തിൽ വിജയിയുടെ നായികയായെത്തുക എന്നും റിപ്പോർട്ടുകളുണ്ട്. അർജുൻ ദാസും ചിത്രത്തിൽ സുപ്രധാനവേഷത്തിലെത്തുന്നുണ്ട് എന്ന വിവരങ്ങളും ഇപ്പോൾ പുറത്തുവരുന്നുണ്ട്. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്.

അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. മാസ്റ്ററിന് ശേഷം ലോകേഷും വിജയിയും ഒന്നിക്കുന്ന ചിത്രമാണ് ദളപതി 67. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

“സുഹൃത്തുക്കളേ, എല്ലാ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ നിന്നുമായി ഒരു ചെറിയ ഇടവേളയെടുക്കുകയാണ് ഞാൻ. എന്റെ അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനവുമായി ഞാൻ ഉടനെ തിരിച്ചെത്തും. വീണ്ടും കാണാം, സ്നേഹത്തോടെ ലോകേഷ് കനകരാജ് എന്ന് അദ്ദേഹം അറിയിച്ചിരുന്നു.”

കമൽഹാസൻ നായകനായെത്തിയ വിക്രം ആയിരുന്നു ലോകേഷിന്റേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം. കമൽഹാസനൊപ്പം ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. വംശി പൈഡപ്പള്ളിയുടെ വരിസു എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണിപ്പോൾ വിജയ്.

മണിരത്നം ചിത്രം പൊന്നിയിൻ സെൽവന്റെ പ്രൊമോഷൻ തിരക്കുകളിലാണ് തൃഷ. വർഷങ്ങൾക്ക് ശേഷം വിജയിയും തൃഷയും ഒന്നിച്ചെത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. 2008 ൽ പുറത്തിറങ്ങിയ കുരുവി എന്ന ചിത്രത്തിലാണ് വിജയ്-തൃഷ ജോഡികളെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. പുറത്തുവരുന്ന വാർത്തകൾ യഥാർഥമാണെങ്കിൽ വിജയിയും തൃഷയും ഒന്നിച്ചെത്തുന്ന അഞ്ചാമത്തെ ചിത്രമാകും ദളപതി 67.

ഇതിന് മുൻപ് ഗില്ലി, തിരുപാച്ചി, ആത്തി, കുരുവി എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. 14 വർഷങ്ങൾക്ക് ശേഷം പ്രിയ താരജോഡികൾ ഒന്നിച്ചെത്തുന്നുവെന്ന വാർത്തകളെല്ലാം സോഷ്യൽ മീഡിയ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

about vijay

More in News

Trending