Connect with us

അവിടെ എന്‍ഐസിയു ഇല്ലാത്തതിനാല്‍ പെട്ടന്ന് ആമ്പുലന്‍സ് വരുത്തിച്ച് വേറെ ആശുപത്രിയിലേക്ക് മാറ്റി; പതിനഞ്ച് മിനിട്ട് താമസിച്ചിരുന്നുവെങ്കില്‍ കുഞ്ഞിനെ ആമ്പുലന്‍സില്‍ പ്രസവിക്കുമോ..?; ഏഴാം മാസത്തിൽ ലൂക്കയെ പ്രസവിച്ച അനുഭവം പങ്കുവച്ച് മിയ ജോര്‍ജ്ജ്!

News

അവിടെ എന്‍ഐസിയു ഇല്ലാത്തതിനാല്‍ പെട്ടന്ന് ആമ്പുലന്‍സ് വരുത്തിച്ച് വേറെ ആശുപത്രിയിലേക്ക് മാറ്റി; പതിനഞ്ച് മിനിട്ട് താമസിച്ചിരുന്നുവെങ്കില്‍ കുഞ്ഞിനെ ആമ്പുലന്‍സില്‍ പ്രസവിക്കുമോ..?; ഏഴാം മാസത്തിൽ ലൂക്കയെ പ്രസവിച്ച അനുഭവം പങ്കുവച്ച് മിയ ജോര്‍ജ്ജ്!

അവിടെ എന്‍ഐസിയു ഇല്ലാത്തതിനാല്‍ പെട്ടന്ന് ആമ്പുലന്‍സ് വരുത്തിച്ച് വേറെ ആശുപത്രിയിലേക്ക് മാറ്റി; പതിനഞ്ച് മിനിട്ട് താമസിച്ചിരുന്നുവെങ്കില്‍ കുഞ്ഞിനെ ആമ്പുലന്‍സില്‍ പ്രസവിക്കുമോ..?; ഏഴാം മാസത്തിൽ ലൂക്കയെ പ്രസവിച്ച അനുഭവം പങ്കുവച്ച് മിയ ജോര്‍ജ്ജ്!

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മിയ ജോർജ്ജ്. മിനീസ്ക്രീനിലൂടെയാണ് താരം വെള്ളിത്തിരയിൽ എത്തുന്നത്. മിനീസ്ക്രീനിലെ പോലെ തന്നെ സിനിമയിലും മികച്ച പ്രേക്ഷക സ്വീകാര്യത നോടൻ കഴിഞ്ഞിരുന്നു.

ഇപ്പോഴിതാ, പ്രസവ ശേഷം മിയ ജോര്‍ജ്ജ് വീണ്ടും ഇന്റസ്ട്രിയില്‍ സജീവമായിരിക്കുകയാണ്. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ഡാന്‍സ് കേരള ഡാന്‍സ് എന്ന ഷോയിലൂടെയാണ് മിയയുടെ തിരിച്ചുവരവ്.

ടെലിവിഷൻ പരിപാടിയിലൂടെ എത്തുന്നതിനാൽ തന്നെ കുടുംബപ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടാൻ താരത്തിന് സാധിക്കും. പഴയതിലും അധികം സുന്ദരിയായി മിയ ഓരോ എപ്പിസോഡിലും എത്തുന്നു.

ഇപ്പോഴിതാ തന്റെ ഡെലിവറി സ്‌റ്റോറി പങ്കുവച്ചിരിയ്ക്കുകയാണ് മിയ. ഷോയുടെ അവതാരകയും നടിയുമായ ശില്‍പ ബാലയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മിയ.

മിയയുടെ വാക്കുകൾ വായിക്കാം പൂർണ്ണമായി….

“ഞാന്‍ ഡിഗ്രി സെക്കന്റ് ഇയറിന് പഠിയ്ക്കുമ്പോഴാണ് ചേച്ചിയ്ക്ക് ആദ്യത്തെ കുഞ്ഞ് ഉണ്ടായത്. ആ മോളെ സെക്കന്റ് മദര്‍ എന്ന നിലയിലാണ് ഞാന്‍ നോക്കിയത്. പിന്നീട് രണ്ട് കുഞ്ഞുങ്ങള്‍ ജനിച്ചപ്പോഴും എനിക്ക് അവരെ വളര്‍ത്തുന്നതില്‍ പരിചയ കുറവ് ഉണ്ടായിരുന്നില്ല. മൂന്ന് മക്കളെ നോക്കിയ പരിചയം അപ്പോള്‍ തന്നെയായി. അതുകണ്ട് എനിക്ക് കുഞ്ഞ് ഉണ്ടായപ്പോഴും ആദ്യമായി ചെയ്യുകയാണല്ലോ എന്നൊരു പേടിയും ഉണ്ടായിരുന്നില്ല.

അതു ലൂക്ക പ്രി മെച്വേഡ് ബേബിയാണ്. ഏഴാം മാസത്തിലാണ് അവനെ പ്രസവിച്ചത്. ആ ദിവസം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. അതിന്റെ തലേ ദിവസമാണ് ഞാന്‍ പാലയിലുള്ള എന്റെ വീട്ടില്‍ വന്നത്. നന്ന രാവിലെ തന്നെ എനിക്ക് പെയിന്‍ വന്ന് തുടങ്ങിയിരുന്നു. പക്ഷെ ഞാനും അപ്പുവും (അശ്വിന്‍ ഫിലിപ്) ഇത് ആ വേദന തന്നെയായിരിയ്ക്കുമോ എന്ന് ഗൂഗിള്‍ ചെയ്തു നോക്കുകയായിരുന്നു. ഏതാണ്ട് ഒരു മണിക്കൂറോളം അത് അങ്ങനെ അങ്ങ് പോയി.

അത് കഴിഞ്ഞ് റൂമില്‍ നിന്ന് പുറത്തിറങ്ങി മമ്മിയോട് പറയാന്‍ വന്നപ്പോള്‍ തന്നെ മമ്മിയ്ക്ക് കാര്യം മനസ്സിലായി. പെട്ടന്ന് ഡോക്ടറെ വിളിച്ചു. എന്നെ സ്ഥിരമായി കാണിക്കുന്ന ഗൈനക്കിന്റെ അടുത്തെത്തിയപ്പോഴാണ് അറിയുന്നത്, ഇത് ഡെലിവറിയോട് അടുത്തു എന്ന്. അവിടെ എന്‍ഐസിയു ഇല്ലാത്തതിനാല്‍ പെട്ടന്ന് ആമ്പുലന്‍സ് വരുത്തിച്ച് വേറെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ എത്തി പതിനഞ്ച് മിനിട്ട് കഴിയുമ്പോഴേക്കും പ്രസവിച്ചു.

ഞാന്‍ ശരിയ്ക്ക് പ്രസവ വേദന അറിഞ്ഞിട്ടില്ല, അല്ലെങ്കില്‍ തിരിച്ച് അറിഞ്ഞിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഭയങ്കര വേദനയായിരിയ്ക്കും എന്ന് പലരും പറഞ്ഞ അറിവ് വച്ച് പേടിച്ച് ഇരിയ്ക്കുകയായിരുന്നു. പക്ഷെ എന്റെ ഡെലിവറി പെയിന്‍ മുഴുവന്‍, ആ സമയത്ത് ചുറ്റും നടന്ന തിരക്കുകളിലും ടെന്‍ഷനിലും മുങ്ങിപ്പോയി. വേദന എന്താണ് എന്ന് തിരിച്ചറിയാനോ ശ്രദ്ധിക്കാനോ ഉള്ള സമയം എനിക്ക് കിട്ടിയില്ല.

എന്റെ കല്യാണവും പ്രസവും എല്ലാം പറ്റിയ സമയമായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അപ്പു എന്നെ പെണ്ണുകാണാന്‍ വന്ന് രണ്ടാമത്തെ ദിവസം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. അതുകൊണ്ട് ഞങ്ങള്‍ക്ക് നന്നായി ഫോണിലൂടെ പരിചയപ്പെടാനും പ്രണയിക്കാനും കഴിഞ്ഞു. കല്യാണം കഴിഞ്ഞ് വേഗം തന്നെ ഗര്‍ഭിണിയും ആയി. ലോക് ഡൗണ്‍ സമയത്ത് തന്നെ പ്രസവവും കഴിഞ്ഞു. എല്ലാവരും ലോക്ക് ആയിരിയ്ക്കുന്ന സമയത്ത് ഞാനും ലോക്ക് ആയി, എല്ലാം പഴയ രീതിയില്‍ ആവുമ്പോഴേക്കും എന്റെ കല്യാണവും പ്രസവവും എല്ലാം കഴിഞ്ഞു. അതുകൊണ്ട് എനിക്ക് ഇന്റസ്ട്രിയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നില്ല.

വിവാഹ ശേഷവും അഭിനയിക്കും എന്ന് ആദ്യമേ അപ്പുവിനോട് പറഞ്ഞ് സമ്മതം വാങ്ങിയിരുന്നു. ലൂക്ക ആയി കഴിഞ്ഞ ശേഷ, അവന് ഒരു വയസ്സ് എല്ലാം ആവുമ്പോഴേക്ക് ഡയറ്റും മറ്റ് കാര്യങ്ങളും ആരംഭിയ്ക്കാം എന്നാണ് ഞാന്‍ കരുതിയത്. അവന് ഏഴ് മാസം എത്തുമ്പോഴേക്കും ഞാന്‍ ഡയറ്റും, വര്‍ക്കൗട്ടും എല്ലാം തുടങ്ങി. പത്ത് കിലോ ആണ് ഞാന്‍ പ്രവസ സമയത്ത് കൂടിയത്. പതിനൊന്ന് മാസം എത്തുമ്പോഴേക്കും എട്ട് കിലോയോളം കുറഞ്ഞു, പിന്നെ ഞാനത്ര ബലം പിടിച്ചില്ല. ആ സൈസിലാണ് ഇപ്പോഴും നില്‍ക്കുന്നത്- മിയ പറഞ്ഞു

2010 ൽ പുറത്ത് ഇറങ്ങിയ ഒരു സ്മോൾ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് മിയ സിനിമയിൽ എത്തുന്നത് . പിന്നീട് ഡോക്ടർ ലവ്, ഈ അടുത്ത കാലത്ത്, ചേട്ടായീസ്, റെഡ് വൈൻ, മെമ്മറീസ്, വിശുദ്ധൻ, സലാം കാശ്മീർ, മി. ഫ്രോഡ്, ഹായ് ഐ ആം ടോണി, അമരകാവ്യം, കസിൻസ്, അനാർക്കലി, പാവാട, വെട്രിവേൽ, പരോൾ, പട്ടാഭിരാമൻ, എന്നിങ്ങനെയുള്ള മികച്ച സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞിരുന്നു. ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളായിരുന്നു നടിയെ തേടി എത്തിയിരുന്നത്.

about miya

More in News

Trending

Recent

To Top