താരദമ്പതികളായ ജയറാമിന്റെയും പാര്‍വതിയുടെയും മകളാണ് മാളവിക ജയറാം. കഴിഞ്ഞ കുറച്ച് ദാവസങ്ങള്ക്ക് മുമ്പ് താരപുത്രി സിനിമയില്‍ അഭിനയിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പല പരസ്യചിത്രങ്ങളിലും ആല്‍ബങ്ങളിലും മാളവിക അഭിനയിച്ചിട്ടുണ്ട്. മാളവികയുടെ തമിഴ് ആല്‍ബം സോങ് ‘മായം സെയ്ത പൂവേ’ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
തന്റെ അച്ഛനെപ്പോലെ തനിക്കും ആന പ്രാന്തുണ്ടെന്ന് പറയുകയാണ് മാളവിക. ചെറിയകുട്ടികളെപോലെ ആനയെ കാണിക്കാന്‍ കൊണ്ട് പോകണമെന്ന് പറഞ്ഞ് വാശി പിടിക്കാറുണ്ടെന്നും ഒരു അഭിമുഖത്തില്‍ മാളവിക പറഞ്ഞു.
‘വീട്ടിലെ എല്ലാവരെയും പോലെ എനിക്കും ആനയെ ഭയങ്കര ഇഷ്ടമാണ്. ആന പ്രാന്ത് എന്നൊക്കെ പറയാം. ചെറിയകുട്ടികളെപോലെ ആനയെ കാണിക്കാന്‍ കൊണ്ട് പോണം എന്ന് പറഞ്ഞ് വാശി പിടിക്കാറുണ്ട്. ആദ്യമായി ഞാന്‍ കണ്ട ആന ഞങ്ങളുടെ ആന തന്നെയായിരുന്നു.
ആനയെ കാണുമ്പോള്‍ ഞാന്‍ പേടിച്ച് നില്‍ക്കാറില്ല. പോയി തൊട്ടോ എന്ന് അച്ഛന് പറയും. അങ്ങനെ ധൈര്യമായി. ആനയെ കാണുമ്പോള്‍ പേടിയാകുമോ എന്ന് ഒന്നും ഞാന്‍ ചിന്തിക്കാറില്ല എന്നും മാളവിക പറഞ്ഞു.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...