Connect with us

മേജര്‍ രവി എന്ന സൈനികനായ സംവിധായകന്‍, സൈന്യത്തില്‍ നിന്ന് വിരമിച്ചതിന് ശേഷം വീണ്ടും സര്‍വീസില്‍ ചേര്‍ന്നത് എന്തിന്; ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ‘മേം ഹൂം മൂസ’ എത്തുന്നു

Malayalam

മേജര്‍ രവി എന്ന സൈനികനായ സംവിധായകന്‍, സൈന്യത്തില്‍ നിന്ന് വിരമിച്ചതിന് ശേഷം വീണ്ടും സര്‍വീസില്‍ ചേര്‍ന്നത് എന്തിന്; ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ‘മേം ഹൂം മൂസ’ എത്തുന്നു

മേജര്‍ രവി എന്ന സൈനികനായ സംവിധായകന്‍, സൈന്യത്തില്‍ നിന്ന് വിരമിച്ചതിന് ശേഷം വീണ്ടും സര്‍വീസില്‍ ചേര്‍ന്നത് എന്തിന്; ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ‘മേം ഹൂം മൂസ’ എത്തുന്നു

ഇന്ത്യന്‍ സൈന്യത്തിലെ അംഗവും രാജ്യസ്‌നേഹിയുമായ പൊന്നാനിക്കാരന്‍ മൂസയായി സുരേഷ് ഗോപി എത്തുന്ന പുത്തന്‍ ചിത്രമാണ് ‘മേം ഹൂം മൂസ’. ചിത്രത്തില്‍ വമ്പന്‍ താര നിര തന്നെയാണ് അണിനിരക്കുന്നത്. നിങ്ങളുറങ്ങാനായി അതിര് കാക്കും മലമുകളില്‍ ഞങ്ങളുറങ്ങാതെ കാവല്‍നില്‍ക്കുന്നുണ്ടെന്ന് പട്ടാള സിനിമകളിലൂടെ നമ്മളെ ഓര്‍മിപ്പിച്ച മേജര്‍ രവി എന്ന സൈനികനായ സംവിധായകന്‍.

സൈന്യത്തില്‍ നിന്ന് വിരമിച്ചതിന് ശേഷം വീണ്ടും സര്‍വീസില്‍ ചേര്‍ന്നത് എന്തിനാവും? മേ ഹൂം മൂസ പറയും അതിനുത്തരം. ഇനി കുറച്ച് ദിവസങ്ങള്‍ കൂടി കാത്തിരിക്കൂ…നിരവധി ചിത്രങ്ങളിലൂടെ സംവിധായകനായും നടനായും പ്രേക്ഷകര്‍ക്ക് സുപരിചിതനായ മേജര്‍ രവിയും പ്രധാന വേഷത്തിലെത്തുന്നത് പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.

പൂനം ബജ്വ നായികയാവുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, ഹരീഷ് കണാരന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. 3 വ്യത്യസ്ഥ കാലഘട്ടത്തില്‍ 3 വ്യത്യസ്ഥ ഗെറ്റപ്പുകളിലാണ് സുരേഷ് ഗോപി എത്തുന്നത്. 1998 മുതല്‍ 2018 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ കഥാപശ്ചാത്തലം.

തന്റെ മുന്‍ ചിത്രങ്ങളിലേതുപോലെ നര്‍മ്മത്തിന്റെ മേമ്പൊടി ഉണ്ടെങ്കിലും ഗൗരവമുള്ള വിഷയമാണ് ചിത്രം സംസാരിക്കുന്നതെന്നും ജിബു ജേക്കബ് വ്യക്തമാക്കിയിരുന്നു. സുരേഷ് ഗോപിയുടെ കരിയറിലെ 253ാം സിനിമയാണ് മേ ഹൂം മൂസ. ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ സമകാലിക ഇന്ത്യന്‍ അവസ്ഥകള്‍ കടന്നുവരുമെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.

തന്റെ മുന്‍ ചിത്രങ്ങളിലേതുപോലെ നര്‍മ്മത്തിന്റെ മേമ്പൊടി ഉണ്ടെങ്കിലും ഗൗരവമുള്ള വിഷയമാണ് ചിത്രം സംസാരിക്കുന്നതെന്നും ജിബു ജേക്കബ് വ്യക്തമാക്കിയിരുന്നു. മൂസ എന്ന മലപ്പുറംകാരന്റെ കഥയാണ് ചിത്രം പറയുന്നത്. പൂനം ബജ്വ നായികയാവുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, ഹരീഷ് കണാരന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറുകളില്‍ ഡോ. റോയ് സി ജെ, തോമസ് തിരുവല്ല എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

രചന രൂബേഷ് റെയിന്‍, ഛായാഗ്രഹണം വിഷ്ണു നാരായണന്‍, സംഗീതം ശ്രീനാഥ് ശിവശങ്കരന്‍, എഡിറ്റിംഗ് സൂരജ് ഇ എസ്, കലാസംവിധാനം സജിത്ത് ശിവഗംഗ, വരികള്‍ സജ്ജാദ്, റഫീഖ് അഹമ്മദ്, ഹരിനാരായണന്‍, വസ്ത്രാലങ്കാരം നിസാര്‍ റഹ്മത്ത്, മേക്കപ്പ് പ്രദീപ് രംഗന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് ഭാസ്‌കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്ദിരൂര്‍, അസോസിയേറ്റ് ഡയറക്ടേഴ്‌സ് ഷാബില്‍, സിന്റോ, ബോബി, സ്റ്റില്‍സ് അജിത്ത് വി ശങ്കര്‍, ഡിസൈന്‍ ഏസ്‌തെറ്റിക് കുഞ്ഞമ്മ.

More in Malayalam

Trending

Recent

To Top