Malayalam
ബിക്കിനിയില്‍ അതിമനോഹരിയായി മീര ജാസ്മിന്‍; കമന്റുകളുമായി ആരാധകര്‍
ബിക്കിനിയില്‍ അതിമനോഹരിയായി മീര ജാസ്മിന്‍; കമന്റുകളുമായി ആരാധകര്‍
നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. 2001 ല്‍ എകെ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മീര വെള്ളിത്തിരയില്‍ എത്തിയത്. പിന്നീട് തെന്നിന്ത്യന്‍ ഭാഷകളിലും സജീവ സാന്നിധ്യമാകുകയായിരുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു മീര അധികവും ചെയ്തിരുന്നത്. കസ്തൂരിമാന്‍,പാഠം ഒന്ന് ഒരു വിലാപം, പെരുമഴക്കാലം, അച്ചുവിന്റെ അമ്മ എന്നിങ്ങനെ മീരയുടെ മിക്ക ചിത്രങ്ങളും പ്രേക്ഷകരുടെ ഇടയില്‍ ഇന്നും ചര്‍ച്ച വിഷയമാണ്.
മാത്രമല്ല, കസ്തൂരിമാന്‍, സ്വപ്നക്കൂട്, ഗ്രാമഫോണ്‍, പാഠം ഒന്ന് ഒരു വിലാപം, ചക്രം, പെരുമഴക്കാലം, അച്ചുവിന്റെ അമ്മ, രസതന്ത്രം, വിനോദയാത്ര, ഒരേ കടല്‍ കല്‍ക്കട്ട ന്യൂസ്, മിന്നാമിന്നിക്കൂട്ടം, പാട്ടിന്റെ പാലാഴി, ഒന്നും മിണ്ടാതെ, പത്ത് കല്‍പനകള്‍ എന്നിവയാണ് മീര ജാസ്മിന്റേതായി പുറത്തിറങ്ങിയ മലയാളം സിനിമകളില്‍ പ്രധാനപ്പെട്ടവയാണ്.
2016ന് ശേഷം സിനിമയില്‍ അത്ര സജീവമല്ലാതിരുന്ന മീരാ ജാസ്മിന്‍ ഇപ്പോള്‍ വീണ്ടും മലയാള സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. സത്യന്‍ അന്തിക്കാടിന്റെ സംവിധായനത്തില്‍ ജയറാം നായകനായി എത്തുന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. 2014ല്‍ ആയിരുന്നു മീരയുടെ വിവാഹം. അനില്‍ ജോണ്‍ ടൈറ്റസാണ് മീരയുടെ കഴുത്തില്‍ മിന്നുകെട്ടിയത്. വിവാഹശേഷം ചെറിയ ഇടവേളകള്‍ എടുത്താണ് മീര സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരുന്നത്.
ഇപ്പോള്‍ മകള്‍ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ നീണ്ട കാലത്തിന് ശേഷം ഇന്റസ്ട്രിയിലേക്ക് തിരിച്ചെത്തിയിരിയ്ക്കുകയാണ് മീര ജാസ്മിന്‍. തിരിച്ചുവരവ് അറിയിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെയാണ്. മകള്‍ എന്ന സിനിമ മികച്ച പ്രേക്ഷക പ്രതികരണം നേടി എങ്കിലും, ഗംഭീര തിരിച്ചുവരവ് എന്ന് പറഞ്ഞ് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. അടുത്തിടയെയായിരുന്നു താരം സോഷ്യല്‍ മീഡിയയില്‍ സജീവമായത്.
ഇപ്പോള്‍ വൈറലാവുന്നത് നടിയുടെ ബിക്കിനി ചിത്രങ്ങളാണ്. ‘ആത്മാവിന്റെ സൂര്യ കിരണങ്ങള്‍’ എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി നല്‍കിയിരിയ്ക്കുന്നത്. സാധിക, മുന്ന തുടങ്ങിയ സെലിബ്രിറ്റികളടക്കം പലരും ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. സന്തോഷവും സമൃദ്ധിയും സമാധാനവും നിറഞ്ഞ ഓണാശംസകള്‍ അറിയിച്ചും മീര എത്തിയിരുന്നു.
കേരള സാരിയില്‍ കൈനിറയെ കുപ്പി വളകളിട്ട്, മുല്ലപ്പൂ ചൂടി നില്‍ക്കുന്ന മീരയെ കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നില്ല എന്നാണ് പലരും കമന്റ് ചെയ്തത്. റിമ കല്ലിങ്കലും, അഹാനയും അടക്കം നിരവധി പേര്‍ ഈ ഫോട്ടോയ്ക്ക് താഴെ കമന്റുമായി എത്തിയിരുന്നത്. തന്നില്‍ കൂടുതല്‍ ആത്മാര്‍ത്ഥ കാണിക്കുക, അവരില്‍ കുറവും എന്നാണ് ഈ ചിത്രങ്ങള്‍ക്ക് മീര നല്‍കിയിരിയ്ക്കുന്ന ക്യാപ്ഷന്‍. വെള്ളയോടുള്ള തന്റെ സ്‌നേഹത്തെ കുറിച്ചും ഹാഷ് ടാഗില്‍ മീര പറയുന്നുണ്ട്. ഫോട്ടോയ്ക്ക് നല്ല കമന്റ് എഴുതിയ ആളോട് നന്ദി പറഞ്ഞുകൊണ്ട് മീര ജാസ്മിനും കമന്റ് ബോക്‌സില്‍ എത്തിയിരുന്നു.
കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് താരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കിയ വിവരവും താരം തന്നെ പങ്കുവെച്ചിരുന്നു. ബാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ വീഡിയോയും മറ്റും മീര തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയായി ആയിരുന്നു വീഡിയോ എത്തിയിരുന്നത്. ഇത് കണ്ട മലയാളികളെല്ലാം തന്നെ അന്തം വിട്ടിരിക്കുകയാണ്. മീര ജാസ്മിന്‍ ഒരുപാട് മാറിപ്പോയി എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇതിനു പിന്നാലെയാണ് ബാറില്‍ പോയി മദ്യപിച്ച വിശേഷം കൂടി താരം പങ്കുവെച്ചത്.
തന്റെ തിരിച്ചുവരവിനെ കുറിച്ച് മീര പറഞ്ഞ വാക്കുകളും ഏറെ വൈറലായിരുന്നു. ഞാന്‍ തിരിച്ച് വരികയാണെന്ന് കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ ആകാംക്ഷഭരിതരാണെന്നറിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. ആ സന്തോഷമാണ് എന്നെ നയിക്കുന്നത്. ഇടയ്ക്ക് കുറച്ചുകാലം സിനിമയില്‍ നിന്നും ഗ്യാപ്പെടുത്തിരുന്നു. ഇനി സജീവമായുണ്ടാവും.
ബോളിവുഡ് സിനിമ തന്നെ മലയാളത്തെ മാതൃകയാക്കുന്ന കാലമാണിത്. ഇന്റലിജന്റായ പ്രേക്ഷകരാണ് മലയാളത്തിലേത്. ലോഹിതദാസിന്റെ തിരക്കഥ തീര്‍ച്ചയായും മിസ്സ് ചെയ്യുന്നുണ്ട്. ഞാന്‍ മാത്രമല്ല മഞ്ജു വാര്യരുള്‍പ്പടെയുള്ള നായികമാരും അദ്ദേഹത്തിന്റെ അഭാവം പ്രകടമായി അറിയുന്നുണ്ട്. രസതന്ത്രം, അച്ചുവിന്റെ അമ്മ തുടങ്ങി താനും സത്യന്‍ അന്തിക്കാടും നേരത്തെ ഒരുമിച്ച സിനിമകളുമായി ഈ ചിത്രത്തെ താരതമ്യപ്പെടുത്തരുത്. ഇതുമൊരു സത്യന്‍ അന്തിക്കാട് ചിത്രം തന്നെയാണ്. എനിക്ക് കിട്ടിയിരിക്കുന്നത് മികച്ച കഥാപാത്രത്തെയാണ്. രണ്ടാം വരവില്‍ ഇത് നല്ലൊരു തുടക്കമാവട്ടെയെന്ന് ആഗ്രഹിക്കുന്നു. നല്ല കഥാപാത്രങ്ങളും സിനിമകളും തന്നെ തേടിയെത്തുമെന്നാണ് കരുതുന്നതെന്നുമായിരുന്നു മീര പറഞ്ഞത്.
