Malayalam
ഭർത്താവിന് പിറന്നാൾ ആശംസകളുമായി മാളവിക ജയറാം; വൈറലായി ചിത്രങ്ങൾ
ഭർത്താവിന് പിറന്നാൾ ആശംസകളുമായി മാളവിക ജയറാം; വൈറലായി ചിത്രങ്ങൾ
ഈ വർഷം മെയ് മൂന്നിനായിരുന്നു ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാമെന്ന ചക്കിയുടെ വിവാഹം. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹശേഷം പ്രേക്ഷകരും സിനിമ പ്രേമികളും, മാധ്യമങ്ങളും ഒന്നടങ്കം ആഘോഷിച്ച വിവാഹം ആയിരുന്നു മാളവികയുടേത്. ഒരാഴ്ചയോളം നീണ്ടു നിന്ന ആഘോഷങ്ങളായിരുന്നു നടന്നത്.
മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകൾ, മന്ത്രിമാർ, ഗവർണർ, സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖർ എന്നിവരെല്ലാം ചടങ്ങിനെത്തിയിരുന്നു. വിവാഹ ശേഷം മാഞ്ചെസ്റ്ററിൽ ഭർത്താവിന്റെ ഒപ്പം താമസമാക്കിയിരിക്കുകയാണ് മാളവിക. ചെന്നൈയിലാണ് ജയറാമും കുടുംബവും താമസം. സോഷ്യൽ മീഡിയയിൽ മാളവിക പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ മാളവികയുടെ ഭർത്താവ് നവനീത് ഗിരീഷിന് പിറന്നാൾ ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് താരപുത്രി. പ്രിയപ്പെട്ടവന് ജന്മദിനാശംസകൾ അറിയിച്ച് മാളവിക പങ്കുവച്ച ഇൻസ്റ്റഗ്രാം സ്‌റ്റോറി വളരെപ്പെട്ടെന്നാണ് പ്രേക്ഷകശ്രദ്ധ നേടിയത്. അതി മനോഹരമായ രണ്ട് ചിത്രങ്ങളാണ് സ്‌റ്റോറിയിൽ മാളവിക പങ്കുവച്ചിരിയ്ക്കുന്നത്. എന്നെന്നും എന്റേത് മാത്രമായ ആൾക്ക് ജന്മദിനാശംസകൾ എന്ന് പറഞ്ഞുകൊണ്ടാണ് മാളവിക സ്റ്റോറി പങ്കുവച്ചിരിയ്ക്കുന്നത്.
വിവാഹത്തിന് ശേഷം നവനീതിനൊപ്പം മാഞ്ചെസ്റ്ററിലെത്തിയ ഫോട്ടോകളും വിശേഷങ്ങളുമെല്ലാം മാളവിക പങ്കുവെയ്ക്കാറുണ്ട്. ഗുരുവായൂർ വെച്ചായിരുന്നു മാളവികയുടെ വിവാഹം. വളരെ ലളിതമായി നടന്ന ചടങ്ങിൽ ജയറാമും പാർവതിയും കാളിദാസും കാളിദാസിന്റെ ഭാവി വധു തരിണിയും സുരേഷ് ഗോപിയും ഭാര്യയും ഉൾപ്പെടെ വളരെ കുറച്ച് പേർ മാത്രമാണ് ഉണ്ടായിരുന്നത്.
അച്ഛൻ ജയറാമിന്റെ മടിയിലിരുത്തിയാണ് മാളവികയുടെ കഴുത്തിൽ വരൻ നവനീത് താലികെട്ടിയത്. ചുവപ്പ് നിറത്തിലുള്ള പട്ടുസാരിയാണ് ഗുരുവായൂരിൽ വച്ച് നടന്ന ചടങ്ങുകൾക്കായി മാളവിക തിരഞ്ഞെടുത്തത്. തമിഴ് സ്‌റ്റൈലിലുള്ള മടിസാർ രീതിയിലാണ് സാരി ഡ്രേപ്പ് ചെയ്തത്.
ആഡംബരത്തിന് കുറവില്ലായിരുന്നു എങ്കിലും വലിച്ചുവാരി ആഭരണം അണിഞ്ഞല്ല ജയറാമിന്റെ ചക്കി വിവാഹത്തിന് ഒരുങ്ങി എത്തിയത് എന്നത് ആരാധകരെയും അത്ഭുതപ്പെടുത്തി. പ്രീവെഡ്ഡിങ് ഫങ്ഷനും റോയൽ സ്‌റ്റൈലിലാണ് മകൾക്കായി ജയറാം നടത്തിയത്. ഫംങ്ഷനുകളിലെല്ലാം ആക്‌സസറീസിന്റെ കാര്യത്തിലും മിതത്വം പാലിക്കാൻ മാളവിക ശ്രമിച്ചിരുന്നു.മാളവികയുടെ മേക്കപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇനി ജയറാമിന്റെ കുടുംബത്തിലെ അടുത്ത വിവാഹത്തിനായി കാത്തിരിയ്ക്കുകയാണ് ആരാധകർ. മകൻ കാളിദാതിന്റെയും നടിയും മോഡലുമായ തരിണി കലിങ്കയാറിന്റെയും വിവാഹം ഡിസംബറിൽ ഉണ്ടാവും എന്നാണ് ജയറാം അറിയിച്ചത്. വിവാഹം ക്ഷണിക്കലും കല്യാണ ഒരുങ്ങൾ നടത്തുന്നതുമായുള്ള തിരക്കിലാണ് കുടുംബം.
ആദ്യവിവാഹക്ഷണം നൽകിയത് തമിഴ് നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനായിരുന്നു. ജയറാമും പാർവതിയും കാളിദാസും നേരിട്ട് എത്തിയാണ് ക്ഷണം നൽകിയത്. ഡിസംബർ 11 ന് ആണ് കാളിദാസിന്റെ വിവാഹം. ഡിസംബർ എട്ടിന് ഗുരുവായൂർ വെച്ച് താലികെട്ടും. പതിനൊന്നിനു ചടങ്ങുകൾ ചെന്നൈയിൽ വച്ചാണ് നടക്കുന്നത്.
ജന്മം കൊണ്ട് മലയാളി ആണെങ്കിലും കാളിദാസ് ജനിച്ചതും വളർന്നതും എല്ലാം ചെന്നൈയിൽ ആണ്. അതുകൊണ്ട് തന്നെ തമിഴ് ആചാര പ്രകാരമാണ് ചടങ്ങുകൾ നടക്കുന്നത്. തരിണി കലിംഗരായർ ആണ് കാളിദാസിന്റെ ഭാവി വധു. കോയമ്പത്തൂർ ഊത്തുക്കുളിയിലെ വലിയ കുടുംബത്തിലാണ് തരിണി ജനിച്ചതെന്നാണ് ചില റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.
അത് മാത്രമല്ല, ഒരുകാലത്ത് നാട് ഭരിച്ചിരുന്ന കുടംബത്തിലെ ഇളമുറക്കാരിയാണ് കാളിദാസിന്റെ തരിണി. 2021ലായിരുന്നു തരിണിയുമായി കാളിദാസ് പ്രണയത്തിലായത്. വിഷ്വൽ കമ്യൂണിക്കേഷൻ ബിരുദധാരി കൂടിയായ തരിണിയും കാളിദാസും അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇഷ്ടത്തിലാവുകയായിരുന്നു.തരിണിയുടെ വീട്ടുകാർക്കും ബന്ധത്തിൽ എതിർപ്പില്ലാതെ വന്നതോടെയാണ് താരകുടുംബം വിവാഹത്തിലേക്ക് കടക്കാമെന്ന് തീരുമാനിക്കുന്നത്.