തലയുടെ പിൻ ഭാഗത്ത് ബോൺ ട്യൂമറുണ്ട്. ..രണ്ട് വർഷമായി പിൻഭാഗത്ത് മുഴയുണ്ട്.. വർഷത്തിൽ ഒരിക്കൽ എംആർഐ എടുക്കും..എന്നെങ്കിലും അത് തലച്ചോറിലേക്ക് വന്നാൽ! സന്തോഷത്തിനിടെ ആദ്യമായി റോബിന്റെ നിർണ്ണായക വെളിപ്പെടുത്തൽ, ചേർത്ത് നിർത്തി ആരാധകർ
തലയുടെ പിൻ ഭാഗത്ത് ബോൺ ട്യൂമറുണ്ട്. ..രണ്ട് വർഷമായി പിൻഭാഗത്ത് മുഴയുണ്ട്.. വർഷത്തിൽ ഒരിക്കൽ എംആർഐ എടുക്കും..എന്നെങ്കിലും അത് തലച്ചോറിലേക്ക് വന്നാൽ! സന്തോഷത്തിനിടെ ആദ്യമായി റോബിന്റെ നിർണ്ണായക വെളിപ്പെടുത്തൽ, ചേർത്ത് നിർത്തി ആരാധകർ
തലയുടെ പിൻ ഭാഗത്ത് ബോൺ ട്യൂമറുണ്ട്. ..രണ്ട് വർഷമായി പിൻഭാഗത്ത് മുഴയുണ്ട്.. വർഷത്തിൽ ഒരിക്കൽ എംആർഐ എടുക്കും..എന്നെങ്കിലും അത് തലച്ചോറിലേക്ക് വന്നാൽ! സന്തോഷത്തിനിടെ ആദ്യമായി റോബിന്റെ നിർണ്ണായക വെളിപ്പെടുത്തൽ, ചേർത്ത് നിർത്തി ആരാധകർ
ബിഗ് ബോസ്സ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടെങ്കിലും റോബിൻ രാധാകൃഷ്ണൻ തന്നെയാണ് ഇപ്പോഴും സോഷ്യൽ മീഡിയയിലടക്കം നിറഞ്ഞ് നിൽക്കുന്നത്. സീസൺ ഫോറിൽ പങ്കെടുത്ത ശേഷം വലിയ രീതിയിൽ ഫാൻസിനെ ഉണ്ടാക്കിയെടുത്ത വ്യക്തി കൂടിയാണ് റോബിൻ. അടുത്തിടെയാണ് താൻ ആരതിയുമായി പ്രണയത്തിലാണെന്ന് റോബിൻ വെളിപ്പെടുത്തിയത്. ഇവർ ഒരുമിച്ചുള്ള ചിത്രങ്ങളും റീൽസും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.
ഇപ്പോഴിത ജീവിതത്തിലെ പുതിയ വിശേഷങ്ങൾ ആരതിക്കൊപ്പമെത്തി പങ്കുവെച്ചിരിക്കുകയാണ് റോബിൻ. ഇരുവരും ആദ്യമായി ഒരു യൂട്യൂബ് ചാനലിന് അഭിമുഖം നൽകിയിരിക്കുകയാണ്
റോബിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു
ചിലർ തെറ്റായ ചില കാര്യങ്ങൾ ചെയ്തതുകൊണ്ടാണ് സൈബർ സെല്ലിൽ പരാതി കൊടുത്തത്. ഞാനും ആരതിയും മുടിയിൽ ഇടയ്ക്കിടെ തടവുന്നതിൽ ആർക്ക് പ്രശ്നമുണ്ടായാലും ഞങ്ങൾക്ക് ഒരു കുന്തവുമില്ല. ഇന്നേവരെ കാണാത്തവർ വരെ എന്നെ സ്നേഹിക്കുന്നുണ്ട് എന്ന് എനിക്ക് അറിയാം. ബിഗ് ബോസ് സീസൺ ഫോറിൽ മത്സരിച്ചതിൽ ഏറ്റവും ടാലന്റ് കുറഞ്ഞ വ്യക്തി ഞാനാണ്.
‘പക്ഷെ എന്നിട്ടും ആളുകൾ എന്നെ സ്നേഹിക്കുന്നെങ്കിൽ അതാണ് എന്റെ വിജയം. എനിക്കുള്ളതിൽ ഞാൻ തൃപ്തനാണ്. ഞാൻ ചെയ്ത കാര്യങ്ങളിൽ ഒന്നും എനിക്ക് വിഷമം തോന്നിയിട്ടില്ല. എനിക്ക് ഇടയ്ക്കിടെ തലവേദന വരാറുണ്ട്. ചിലപ്പോൾ മരുന്ന് കഴിച്ചാലും തലവേദന മാറില്ല.
തലയുടെ പിൻ ഭാഗത്ത് ബോൺ ട്യൂമറുണ്ട്. രണ്ട് വർഷമായി തലയുടെ പിൻഭാഗത്ത് മുഴയുണ്ട്. അത് പുറത്തേക്ക് മാത്രമെ വളരുന്നുള്ളു. വർഷത്തിൽ ഒരിക്കൽ ഞാൻ എംആർഐ എടുത്ത് നോക്കും. എന്നെങ്കിലും അത് തലച്ചോറിലേക്ക് വന്നാൽ അത് സർജറി ചെയ്യേണ്ടി വരും. അത്യാവശ്യം വലുതാണ് ആ മുഴ. എല്ലാ ചലഞ്ചസും നമ്മൾ ഫേസ് ചെയ്യണം.
ഇപ്പോഴും എന്റെ ലൈഫിൽ ഒരുപാട് പ്രശ്നങ്ങളുണ്ട്. എനിക്ക് ആരതിയെ കിട്ടാൻ കാരണം ടോം ഇമ്മട്ടിയാണ്. എനിക്ക് ഇഷ്ടമില്ലാത്ത കാര്യം വന്നാൽ ഞാൻ പ്രതികരിക്കാം. ഞാൻ കല്യാണം കഴിക്കുന്ന പെൺകുട്ടിയെ മാത്രം ഫോളോ ചെയ്യൂവെന്നുള്ളത് എന്റെ ആഗ്രഹമാണ്. പ്രൊഡക്ഷൻ കമ്പനി തുടങ്ങണമെന്ന് ആഗ്രഹമുണ്ട്. ഓർബിറ്റൽ ഫിലിം പ്രൊഡക്ഷനെന്ന് പേര് നൽകാനാണ് ഉദ്ദേശിക്കുന്നത്. അലറരുതെന്ന് ആരതി പൊടി പറഞ്ഞിരുന്നു. ചിലർ ആവശ്യപ്പെടുമ്പോൾ മാത്രം അലറി സംസാരിക്കും’ റോബിൻ പറഞ്ഞു. ‘ഞാൻ എന്ത് പൊട്ടത്തരം ചെയ്താലും റോബിൻ എന്നോട് ദേഷ്യപ്പെടാറില്ല. ഞാൻ ആദ്യം കരുതിയത് ഭയങ്കര ദേഷ്യക്കാരനാണെന്നാണ്.
പക്ഷെ എന്റെ കാര്യങ്ങൾക്കും ഒപ്പം നിൽക്കുന്ന വ്യക്തിയാണ്’ ആരതി പൊടി പറഞ്ഞു. ‘ഞങ്ങൾ രണ്ടുപേരും തോൽക്കാൻ മനസില്ലാത്ത ആളുകളാണ് അതുകൊണ്ടാണ് ആരതിയെ എനിക്ക് ഇഷ്ടപ്പെട്ടത്. അല്ലാതെ ഞങ്ങൾ കലിപ്പന്റെ കാന്താരിയൊന്നുമല്ല.’ ‘നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ പിരിയാൻ പോവുന്നില്ല’ റോബിൻ കൂട്ടിച്ചേർത്തു.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...