Connect with us

‘ഒരു വിദ്യാര്‍ത്ഥിയെയും പിതാവിനെയും തല്ലി ചതച്ചിട്ട് കയ്യും കെട്ടിയിരിക്കുന്ന വിദ്യാര്‍ത്ഥി ഐക്യം സിന്ദാബാദ്…. വീട് ജപ്തി ഭീഷണിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിട്ടും പ്രതികരിക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് സിന്ദാബാദ്…’; പരിഹാസവുമായി ജോയ് മാത്യു

Malayalam

മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ജോയ് മാത്യു. സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായങ്ങള്‍ പറഞ്ഞെത്താറുള്ള താരം ഇടയ്ക്കിടെ പോസ്റ്റുകള്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ജപ്തി ഭീഷണിയില്‍ വിഷമിച്ച് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തിട്ടും പ്രതികരിക്കാത്ത വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് സിന്ദാബാദ് വിളിച്ച് ജോയ് മാത്യു. ഫേസ്ബുക്കില്‍ ആണ് ഇക്കാര്യം കുറിച്ചത്.

‘ഒരു വിദ്യാര്‍ത്ഥിയെയും പിതാവിനെയും തല്ലി ചതച്ചിട്ട് കയ്യും കെട്ടിയിരിക്കുന്ന വിദ്യാര്‍ത്ഥി ഐക്യം സിന്ദാബാദ്…. വീട് ജപ്തി ഭീഷണിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിട്ടും പ്രതികരിക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് സിന്ദാബാദ്…’ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

ചൊവ്വാഴ്ചയാണ് കേരള ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടര്‍ന്ന് ശൂരനാട് തെക്ക് അജി ഭവനില്‍ അജികുമാറിന്റെ മകള്‍ അഭിരാമി ആത്മഹത്യ ചെയ്തത്. 2019ല്‍ കേരള ബാങ്കിന്റെ പതാരം ശാഖയില്‍ നിന്ന് അജികുമാര്‍ 10 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. വീടുപണിയും അച്ഛന്റെയും ഭാര്യയുടെയും ചികിത്സാ ചെലവുകളും ഒക്കെ മുന്നോട്ടുകൊണ്ടുപോകാനായിരുന്നു വായ്പ. അജികുമാര്‍ വിദേശത്തായിരുന്നപ്പോള്‍ കുഴപ്പമുണ്ടായിരുന്നില്ല.

എന്നാല്‍, കോവിഡിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയതോടെ തിരിച്ചടവ് മുടങ്ങി. കഴിഞ്ഞ മാര്‍ച്ചില്‍ ഒന്നരലക്ഷം രൂപ അടച്ചതായി ബന്ധുക്കള്‍ പറയുന്നു. ബാക്കി തുക ഉടനടയ്ക്കണം എന്ന് ആവശ്യപ്പെട്ട് ബാങ്ക് നിരന്തരം ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ചെങ്ങന്നൂര്‍ എരമല്ലിക്കര ശ്രീ അയ്യപ്പാ കോളജില്‍ ബിഎസ്!സി കംപ്യൂട്ടര്‍ സയന്‍സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു അഭിരാമി.

എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ അഭിരാമി പഠനത്തില്‍ മിടുക്കിയായിരുന്നു. കോളജ് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന അഭിരാമി കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. വിദ്യാര്‍ഥിയായ മകള്‍ക്ക് യാത്രാ കണ്‍സെഷന്‍ ലഭിക്കുന്നതിന് തിരുവനന്തപുരം കാട്ടാക്കട ഡിപ്പോയില്‍ എത്തിയ പിതാവിനെ കഴിഞ്ഞ ദിവസമാണ് ജീവനക്കാര്‍ ചേര്‍ന്ന് മര്‍ദിച്ചത്.

ഇതിന്റെ വിഡിയോ പ്രചരിക്കുകയും ആക്രമണം നടത്തിയ കാട്ടാക്കട ഡിപ്പോയിലെ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, ഈ രണ്ടുസംഭവത്തിലും എസ്.എഫ്.ഐ അടക്കുള്ള വിദ്യാര്‍ഥി സംഘടനകള്‍ കാര്യമായി പ്രതികരിച്ചില്ല. കാട്ടാക്കട സംഭവത്തില്‍ മാത്രമാണ് എസ്.എഫ്‌ഐ പ്രതിഷേധ കുറിപ്പ് ഇറക്കിയത്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിപ്പോയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.

More in Malayalam

Trending

Recent

To Top