Connect with us

മലയാള സിനിമയില്‍ വലിയൊരു ലോബി പ്രവര്‍ത്തിക്കുന്നുണ്ട്, താന്‍ പാടിയ ഗാനം നീക്കം ചെയ്തത് സംഗീത സംവിധായകന്‍ പോലും അറിഞ്ഞില്ല, വിനയന്റെ വോയിസ് ക്ലിപ്പ് തന്റെ കൈവശമുണ്ട്; തുറന്ന് പറഞ്ഞ് പന്തളം ബാലന്‍

Malayalam

മലയാള സിനിമയില്‍ വലിയൊരു ലോബി പ്രവര്‍ത്തിക്കുന്നുണ്ട്, താന്‍ പാടിയ ഗാനം നീക്കം ചെയ്തത് സംഗീത സംവിധായകന്‍ പോലും അറിഞ്ഞില്ല, വിനയന്റെ വോയിസ് ക്ലിപ്പ് തന്റെ കൈവശമുണ്ട്; തുറന്ന് പറഞ്ഞ് പന്തളം ബാലന്‍

മലയാള സിനിമയില്‍ വലിയൊരു ലോബി പ്രവര്‍ത്തിക്കുന്നുണ്ട്, താന്‍ പാടിയ ഗാനം നീക്കം ചെയ്തത് സംഗീത സംവിധായകന്‍ പോലും അറിഞ്ഞില്ല, വിനയന്റെ വോയിസ് ക്ലിപ്പ് തന്റെ കൈവശമുണ്ട്; തുറന്ന് പറഞ്ഞ് പന്തളം ബാലന്‍

മലയാളികളെ ഹരം കൊള്ളിച്ച ഗാനങ്ങളായിരുന്നു പന്തളം ബാലന്റേത്. ആഘോഷങ്ങളേതായാലും കലാപരിപാടികളില്‍ ആദ്യത്തെ പേരായിരുന്നു പന്തളം ബാലന്‍. അതുല്യ ഗാനരചയിതാക്കളുടെ പാട്ടുകള്‍ അതിന്റെ തീവ്രത ഒട്ടും ചോരാതെ ആസ്വാദകരിലേയ്ക്ക് പകരുന്നതായിരുന്നു ഗാനമേളകളിലെ മുഖ്യ ആകര്‍ഷണം. നാല്‍പ്പത് വര്‍ഷങ്ങളായി ഗായക ലോകത്ത് തിളങ്ങി നില്‍ക്കുകയാണ് അദ്ദേഹം.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ ചില തുറന്ന് പറച്ചിലുകള്‍ വേദനയുളവാക്കുന്നതാണ്. മലയാളികള്‍ക്കേറെ പ്രിയങ്കരനായ സംവിധായകനായ വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തില്‍ നിന്നും ബാലന്റെ പാട്ട് നീക്കം ചെയ്തുവെന്നാണ് അദ്ദേഹം പറയുന്നത്. ഇപ്പോഴിതാ മലയാളി വാര്‍ത്ത ഫോക്കസിന് വേണ്ടി പ്രശസ്ത ഗായിക സംഗീത റാമിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ തെളിവുകളടക്കം തുറന്ന് കാട്ടുകയാണ് പന്തളം ബാലന്‍.

ഈ പടത്തില്‍ പാടണമെന്ന് വിനയന്‍ സാര്‍ തന്നെയാണ് ആദ്യമായി എന്നെ വിളിച്ചത്. കൊറോണയുടെ ഭീകര സമയത്ത് ഏതാണ്ട് രണ്ട് വര്‍ഷം മുമ്പ് ഞാന്‍ പാടിയ ഗാനമാണിത്.സംഗീത സംവിധായകന്‍ ജയചന്ദ്രന്‍ രാവിലെ 11:30 മുതല്‍ രാത്രി ഒമ്പതര മണി വരെ എന്നെക്കൊണ്ട് ഈ ഗാനം പാടിച്ചു അത് ഏറ്റവും മനോഹരമായിട്ട് എന്റെ കഴിവിനനുസരിച്ച് ഞാന്‍ പാടുകയും ചെയ്തിട്ടുണ്ട്. വളരെ വലിയ റേഞ്ചുള്ള ഒരു പാട്ടായിരുന്നു. അതുകഴിഞ്ഞ് നാല് ദിവസം കഴിഞ്ഞാണ് വിനയന്‍ സാര്‍ എന്നെ വിളിച്ചത് ഈ പാട്ട് ബാലന്‍ പാടും ആരോട് വേണമെങ്കിലും പറഞ്ഞോ എന്ന് പറഞ്ഞ ഒരൊറ്റ വാക്കിലാണ് ഞാന്‍ ഇത് പബ്ലിക്കില്‍ പറഞ്ഞത്.

ഈകഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ നടന്ന എല്ലാ ഇന്റര്‍വ്യൂസിലും ഗാനമേള പരിപാടികളിലും മറ്റ് സാംസ്‌കാരിക പരിപാടികളിലെല്ലാം തന്നെ ഞാന്‍ ഈ സിനിമയില്‍ പാടിയ കാര്യം പൊതുവേദികളില്‍ പറഞ്ഞിരുന്നു. ഞാന്‍ അവരോടൊക്കെ എന്ത് സമാധാനമാണ് പറയേണ്ടത്. ഗാനം നീക്കം ചെയ്യുന്നതിനെ കുറിച്ച് സംവിധായകന്‍ വിനയനോ സംഗീത സംവിധായകന്‍ എം ജയചന്ദ്രനോ തന്നോട് പറഞ്ഞില്ലെന്നും ബാലന്‍ വേദനയോടെ പറയുന്നു. അതിന്റെ ഓഡിയോ ക്ലിപ്പ് തന്റെ കൈവശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ച്ചു.

സംഗീത സംവിധായകനായ എം ജയചന്ദ്രന്‍ പോലും ഗാനം മാറ്റിയതിനെ കുറിച്ച് അറിഞ്ഞില്ലെന്നും അദ്ദേഹത്തോട് ഇതേ കുറിച്ച് സംസാരിച്ചപ്പോള്‍ താന്‍ നിസായഹനാണെന്നും മലയാള സിനിമയില്‍ വലിയൊരു ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞതെന്നും പന്തളം ബാലന്‍ പറയുന്നു. കൂടാതെ ചാതുര്‍വര്‍ണ്യത്തിന്റെയും ജാതീയതയുടെയും കഥ പറയുന്ന 19 നൂറ്റാണ്ടില്‍ എന്നെപ്പോലൊരു ദലിതനായ ഗായകനെ ഒഴിവാക്കിയിട്ട് എന്ത് സന്ദേശമാണ് നമ്മുടെ സമൂഹത്തിന് സിനിമ നല്‍കുന്നതെന്നു അദ്ദേഹം ചോദിക്കുന്നു. അഭിമുഖത്തിന്റെ പൂര്‍ണ രൂപം ഇങ്ങനെ;

Continue Reading
You may also like...

More in Malayalam

Trending

Recent

To Top