News
92 ദിവസങ്ങളിലെ ബിഗ്ഗ് ബോസിലെ ഭക്ഷണ രീതികള്‍ എന്നെ കുടവയറനാക്കി; അമിതഭാരം നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടോ? കളിയാക്കലുകളും ഡിപ്രെഷണും മടുത്തോ?; സങ്കടപ്പെടുത്തുന്ന വാക്കുകളുമായി റോണ്സണ് വിന്‍സന്റ്!
92 ദിവസങ്ങളിലെ ബിഗ്ഗ് ബോസിലെ ഭക്ഷണ രീതികള്‍ എന്നെ കുടവയറനാക്കി; അമിതഭാരം നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടോ? കളിയാക്കലുകളും ഡിപ്രെഷണും മടുത്തോ?; സങ്കടപ്പെടുത്തുന്ന വാക്കുകളുമായി റോണ്സണ് വിന്‍സന്റ്!
ബിഗ് ബോസ് സീസൺ ഫോർ മികച്ച ഒരു സീസണായിട്ടാണ് അറിയപ്പെടുക. അതിനു കാരണം, ഇതാണവ മത്സരിച്ച എല്ലാവരും അങ്ങേയറ്റം പ്രശസ്തരായി മാറി. കൊറോണ എല്ലാം പൂണ്ണമായി ഒതുങ്ങിയതാകാം ഇതിലുള്ള ഒരു കാരണം , എങ്കിലും ഇത്തവണ മത്സരിച്ചവർ എല്ലാം ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നിലപാടുള്ളവരായിരുന്നു.
കൂട്ടത്തിൽ മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് റൊൺസാണ് . നൂറ് ദിവസം പൂര്‍ത്തിയാക്കാന്‍ ഒരാഴ്ച ബാക്കി നില്‍ക്കെ ബിഗ്ഗ് ബോസ്സീസണ് 4 ല്‍ നിന്നും പുറത്താകേണ്ടി വന്ന താരമാണ് റോണ്സണ് വിന്‍സന്റ്. വന്ന ഉടനെ പുറത്തേക്ക് പോവും എന്ന് പലരും പ്രവചിച്ച താരം 92ദിവസം ബിഗ്ഗ് ബോസില്‍ പിടിച്ചു നിന്നു.
എന്നാല്‍ ആ ബിഗ്ഗ് ബോസ് ജീവിതം തനിയ്ക്ക് നല്‍കിയത് കുടവയര്‍ മാത്രമാണ് എന്ന് റോണ്സണ് പറയുന്നു. തന്റെ അവസ്ഥ ഇതാണ് എന്ന് പറഞ്ഞ് കൊണ്ട് റോണ്സണ് തന്നെയാണ് പുതിയ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്.
അവിടെ ചോറും പരിപ്പ് കറിയും മാത്രമേയുള്ളൂ എന്ന് പറഞ്ഞു കൊണ്ട് റോണ്സണ് തന്റെ കുടവയര്‍ കാണിക്കുകയാണ്. ‘ഇത് ആണ് ഞാന്‍ ബിഗ്ഗ് ബോസില്‍ നിന്നും നേടിയത്. ഇതാണ് ഇപ്പോഴത്തെ അവസ്ഥ’ – റോണ്സണ് പറഞ്ഞു. അതേ വീഡിയോയില്‍ ബിഗ്ഗ് ബോസിലേക്ക് പോകുന്നതിന് വെറും ഒന്‍പത് ദിവസം മുന്‍പുള്ള തന്റെ ജിം ബോഡിയും റോണ്ലണ് കാണിക്കുന്നുണ്ട്.
92 ദിവസങ്ങളിലെ ബിഗ്ഗ് ബോസിലെ ഭക്ഷണ രീതികള്‍ എന്നെ കുടവയറനാക്കി. നിങ്ങള്‍ ആരെങ്കിലും ഈ അവസ്ഥയില്‍ ആണോ ഇപ്പോള്‍ ഉള്ളത്? അമിതഭാരം നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടോ? കളിയാക്കലുകളും ഡിപ്രെഷണും മടുത്തോ? ഒരു മാറ്റം അനിവാര്യം എന്ന് തോന്നുന്നവര്‍ക്കായി ഞാന്‍ തന്നെ ഒരു ഉദാഹരണം ആവുകയാണ്. നമുക്ക് ഒരുമിച്ച് തുടങ്ങാം. ആരോഗ്യമുള്ള ഒരു ശരീരത്തിലേക്കുള്ള എന്റെ ഫിറ്റ്നസ് യാത്രയില്‍ നിങ്ങള്‍ക്കും എന്റെ കൂടെ കൂടാം.
ലൈവ് വര്‍ക്ഔട്ട് സെക്ഷനുമായി ഞാന്‍ ഉടനെ വരുന്നുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ ആരോഗ്യമുള്ള ഒരു ശരീരം നമുക്കൊരുമിച്ചു വാര്‍ത്തെടുക്കാം. എന്റെ സോഷ്യല്‍ മീഡിയ പേജില്‍ എന്റെ നമ്പര്‍ കൊടുത്തിട്ടുണ്ട്. നിങ്ങള്‍ക്കു സധൈര്യം എന്നെ നേരിട്ട് ബന്ധപ്പെടാം. നിങ്ങള്‍ക്കു അനുയോജ്യമായ ഡയറ്റ് പ്ലാനും വര്‍ക്ഔട്ടും ഞാന്‍ പറഞ്ഞു തരുന്നതായിരിക്കും. നിങ്ങള്‍ എനിക്ക് തരുന്ന സ്നേഹവും നിങ്ങളില്‍ ഉണ്ടാകാന്‍ പോകുന്ന റിസള്‍ട്ടും ആണ് എന്റെ പ്രതിഫലം എന്നാണ് വീഡിയോയ്ക്ക് ഒപ്പം റോണ്സണ് കുറിച്ചത് .
ബിഗ്ഗ് ബോസ് സീസണ് 4 ലെ ഭക്ഷണപ്രിയനായിരുന്നു റോണ്സണ്. എന്റെ മോന് നല്ല ഭക്ഷണം കൊടുക്കണേ ലാലേട്ടാ എന്നാണ് റോണ്സണ് ബിഗ്ഗ് ബോസിലേക്ക് വരുമ്പോള്‍ അമ്മ പറഞ്ഞത്. നല്ല ഭക്ഷണം കിട്ടാതെ ഒന്നോ രണ്ടോ ആഴ്ചയ്ക്ക് അകം റോണ്സണ് തിരിച്ചുവരും എന്ന് വേണ്ടപ്പെട്ടവരും കരുതി. എന്നാല്‍ പ്രവചനങ്ങളെയും മുന്‍വിധികളെയും മാറ്റി എഴുതി റോണ്സണ് ടോപ് സെവനില്‍ ഒരാളാവുകയായിരുന്നു.
about ronson
