News
ബിഗ് ബോസ്-ബിഗ് ബ്രദേഴ‍്‍സ്-ഫ്രണ്ട്‍സ് ഫോറെവർ’ ; ഭാര്യയുടേത് ഞാനില്ലാത്തപ്പോൾ എടുത്ത അഭിമുഖമല്ലേ?. ബിഗ് ബോസ് കഴിഞ്ഞു അത്രേയുള്ളൂ. അല്ലാതെ അതിനെ പറ്റി ഒന്നും പറയാനില്ല; ഒരക്ഷരം മിണ്ടാതെ റോൺസൺ വിൻസെന്റ്!
ബിഗ് ബോസ്-ബിഗ് ബ്രദേഴ‍്‍സ്-ഫ്രണ്ട്‍സ് ഫോറെവർ’ ; ഭാര്യയുടേത് ഞാനില്ലാത്തപ്പോൾ എടുത്ത അഭിമുഖമല്ലേ?. ബിഗ് ബോസ് കഴിഞ്ഞു അത്രേയുള്ളൂ. അല്ലാതെ അതിനെ പറ്റി ഒന്നും പറയാനില്ല; ഒരക്ഷരം മിണ്ടാതെ റോൺസൺ വിൻസെന്റ്!
ബിഗ് ബോസ് മലയാളം സീസൺ 4 ലെ ടൈറ്റിൽ വിജയിയെ പ്രഖ്യാപിച്ചു. ബിഗ് ബോസ് സീസൺ ഫോറും
അങ്ങനെ കഴിഞ്ഞിരിക്കുകയാണ്. കുറച്ചുദിനങ്ങൾ കൂടി ബിഗ് ബോസ് ഷോയും അതിലെ മത്സരാർത്ഥികളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കും.
20 പേരാണ് പല ഘട്ടങ്ങളിലായി ഇത്തവണത്തെ ബിഗ് ബോസിൽ പങ്കെടുത്തത്. മാർച്ച് 27നായിരുന്നു നാലാം സീസണിൻറെ ഉദ്ഘാടന എപ്പിസോഡ്. 17 മത്സരാർഥികളെയാണ് അവതാരകനായ മോഹൻലാൽ അന്ന് അവതരിപ്പിച്ചത്. ബിഗ് ബോസ് മലയാളം സീസൺ 4 അവസാനിച്ചു. മൂന്ന് മാസക്കാലം നീണ്ടുനിന്ന ആഘോഷങ്ങൾക്കാണ് കൊടിയിറങ്ങിയത്. ഇരുപത് പേർ പങ്കെടുത്ത ഈ സീസണിൽ എല്ലാവരും അവരവരുടേതായ രീതിയിൽ പ്രശസ്തി നേടി.
നാലാം സീസൺ എത്തിയപ്പോഴേക്കും ബിഗ് ബോസ് എന്ന ഗെയിമിനെ കുറിച്ച് പ്രേക്ഷകർ കൂടുതൽ ബോധവാന്മാരായി. ഈ സീസണിൽ ഓരോ എപ്പിസോഡ് കഴിയുമ്പോഴും അതിനെ വിലയിരുത്തി പ്രേക്ഷകർ പങ്കുവെക്കുന്ന കുറിപ്പിൽ നിന്ന് തന്നെ അത് വ്യക്തമായിരുന്നു. ഈ സീസണിൽ ആകെ ഇരുപത് പേരാണ് മത്സരാർഥികളായി പങ്കെടുത്തത്.
അതിൽ റിയാസ് അടക്കമുള്ള മൂന്ന് പേർ വൈൽഡ് കാർഡുകളായിരുന്നു. ഏറ്റവും കൂടുതൽ വോട്ടുകൾ നേടി വിജയിയായത് ദിൽഷ പ്രസന്നനായിരുന്നു. രണ്ടാം സ്ഥാനം ബ്ലെസ്ലി നേടി. മൂന്നാം സ്ഥാനത്ത് റിയാസാണ് എത്തിയത്. വിജയിയായി ദിൽഷയെ തെരഞ്ഞെടുത്തതിൽ പോലും അതൃപ്തി പ്രകടിപ്പിച്ച നിരവധി പേരുണ്ടായിരുന്നു.
അതേസമയം, അമ്പത് ലക്ഷം രൂപയും ട്രോഫിയുമാണ് വിജയിക്ക് ലഭിച്ചത്. ആറ് പേരാണ് ഫൈനലിലേക്ക് എത്തിയത്. ഫിനാലെ കാണാൻ പുറത്തായ പതിനാല് മത്സരാർഥികളും എത്തിയിരുന്നു. അക്കൂട്ടത്തിൽ ഫിനാലെയ്ക്ക് മുമ്പുള്ള ആഴ്ചയിൽ പുറത്തായ മത്സരാർഥിയായിരുന്നു റോൺസൺ വിൻസെന്റ്.
തൊണ്ണൂറ്റി അഞ്ച് ദിവസമാണ് റോൺസണിന് വീട്ടിൽ നിൽക്കാൻ സാധിച്ചത്. മത്സരാർഥികളിൽ പലരും റോൺസൺ ഫൈനൽ വരെ എത്തുമെന്ന് ഉറപ്പിച്ചവരായിരുന്നു. തൊണ്ണൂറ്റി അഞ്ചാം ദിവസം മത്സരത്തിൽ നിന്നും പുറത്തായെങ്കിലും റോൺസൺ തിരികെ നാട്ടിലേക്ക് വന്നത് ഗ്രാന്റ് ഫിനാലെ കൂടി കഴിഞ്ഞ ശേഷമാണ്. റോൺസണിനെ കാണാനായി ഭാര്യ നീരജ മുംബൈയിലേക്ക് പോയിരുന്നു.
മൂന്ന് മാസത്തിലധികം നീണ്ട ബിഗ് ബോസ് യാത്രയ്ക്ക് ശേഷം റോൺസൺ തിരികെ വീട്ടിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി വിമാനത്താവളത്തിൽ വന്നിറങ്ങിയ റോൺസൺ പക്ഷെ അവിടെ അഭിമുഖം എടുക്കാനായി കൂടി നിന്ന മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.
തനിക്കൊന്നും പറയാനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നു. എനിക്കൊന്നും പറയാനില്ല. ബിഗ് ബോസ് ഹൗസിനെ കുറിച്ച് പറയാൻ വിശേഷങ്ങളൊന്നുമില്ല. ഭാര്യയുടേത് ഞാനില്ലാത്തപ്പോൾ എടുത്ത അഭിമുഖമല്ലേ?. ബിഗ് ബോസ് കഴിഞ്ഞു അത്രേയുള്ളൂ. അല്ലാതെ അതിനെ പറ്റി ഒന്നും പറയാനില്ല. സിംപിൾ നോർമൽ അനുഭവങ്ങൾ അത്രയെയുള്ളൂ.
‘വെറെ പ്രത്യേകിച്ച് ഒന്നും ഇല്ല’ അതുകൊണ്ടാണ് റോൺസൺ സംസാരിക്കാൻ തയ്യാറാവാതെ പറഞ്ഞു. ഒടുവിൽ വേഗത്തിൽ കാറിൽ കയറിപോവുകയാണ് റോൺസൺ ചെയ്തത്. റിയാസ് ജയിക്കണമെന്നായിരുന്നു റോൺസൺ ആഗ്രഹിച്ചിരുന്നത്.
മൂന്നാം സ്ഥാനം കിട്ടി റിയാസ് പുറത്തായപ്പോൾ റോൺസൺ വരെ വലിയ വിഷമത്തിലായിരുന്നു. റിയാസ് സ്റ്റേജിലേക്ക് വന്നപ്പോൾ നീ തന്നെയാണ് വിജയിയെന്ന് കൂവി വിളിച്ച് പറയുകയും ചെയ്തിരുന്നു റോൺസൺ. ഹൗസിനുള്ളിലായിരുന്നപ്പോഴും പ്രതികരിക്കാനോ പ്രശ്നങ്ങളിൽ ഇടപെടാനോ തയ്യാറാവാതെ ഒഴുക്കിനൊപ്പം നീന്തുകയായിരുന്നു റോൺസണിനും.
അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും ഗെയിം കാണാൻ കഴിയുമെന്ന് പ്രതീക്ഷിച്ച പ്രേക്ഷകർ പോലും നിരാശരായി. ജാസ്മിൻ, നിമിഷ, റിയാസ്, നവീൻ എന്നിവരായിരുന്നു റോൺസണിന്റെ സുഹൃത്തുക്കൾ. നിമിഷയും ജാസ്മിനും പോയപ്പോൾ റിയാസിന് എല്ലാ പിന്തുണയും നൽകി ഒപ്പം നിന്നതും റോൺസൺ മാത്രമായിരുന്നു.
തനിക്ക് സൗഹൃദങ്ങൾ വളരെ വലുതാണെന്ന് റോൺസൺ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. ബിഗ് ബോസിന് ശേഷം ഇൻസ്റ്റഗ്രാമിൽ താരം പങ്കുവച്ച ചിത്രങ്ങളിൽ അടുത്ത സുഹൃത്തുക്കളായ റിയാസ്, വിനയ്, നവീൻ എന്നിവരാണ് നിറഞ്ഞ് നിൽക്കുന്നത്. ബിഗ് ബോസ്-ബിഗ് ബ്രദേഴ‍്‍സ്-ഫ്രണ്ട്‍സ് ഫോറെവർ’ എന്നാണ് ചിത്രങ്ങൾ പങ്കുവെച്ച് റോൺസൺ കുറിച്ചത്.
കഴിഞ്ഞ ദിവസം ചങ്ങാതികൾക്കായി റോൺസൺ സമ്മാനിച്ച മനോഹരമായ ബ്രേസ്‌ലെറ്റും ആരാധക ശ്രദ്ധ നേടിയിരുന്നു. ബിഗ് ബോസിൽ എന്തായിരുന്നു എന്നതിനെ കുറിച്ചുള്ള ചർച്ചകൾക്ക് മേലെ ഇനി ഈ ഓരോ മത്സരാർത്ഥികളും സമൂഹത്തിൽ എന്താണ് എന്ന് ആണ് ആരാധകർ കാണാൻ കാത്തിരിക്കുന്നത്.
about ronson