Connect with us

മുംബൈയില്‍ പുത്തന്‍ ഫ്‌ലാറ്റ് സ്വന്തമാക്കി അമിതാഭ് ബച്ചന്‍; പക്ഷേ അവിടെ താമസിക്കില്ല, കാരണം ഇത്

News

മുംബൈയില്‍ പുത്തന്‍ ഫ്‌ലാറ്റ് സ്വന്തമാക്കി അമിതാഭ് ബച്ചന്‍; പക്ഷേ അവിടെ താമസിക്കില്ല, കാരണം ഇത്

മുംബൈയില്‍ പുത്തന്‍ ഫ്‌ലാറ്റ് സ്വന്തമാക്കി അമിതാഭ് ബച്ചന്‍; പക്ഷേ അവിടെ താമസിക്കില്ല, കാരണം ഇത്

ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ മുംബൈയില്‍ പുത്തന്‍ ഫ്‌ലാറ്റ് സ്വന്തമാക്കി. പാര്‍ഥനോണ്‍ സൊസൈറ്റിയുടെ 31ാം നിലയിലെ 12,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫ്‌ലാറ്റാണ് അദ്ദേഹം സ്വന്തമാക്കിയത്. അദ്ദേഹവുമായി അടുത്ത വൃത്തങ്ങളാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. താമസത്തിനല്ലെന്നും നിക്ഷേപത്തിനായാണ് അദ്ദേഹം വസ്തു വാങ്ങിയതെന്നും സൂചനയുണ്ട്. ഫ്‌ലാറ്റിന്റെ വില സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

അമിതാഭ് ബച്ചന് ഇതിനകം 6 ബംഗ്ലാവുകള്‍ മുംബൈയിലുണ്ട്. പതിനായിരം ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്ന ‘ജല്‍സ’യിലാണ് അദ്ദേഹം കുടുംബത്തോടൊപ്പം താമസിക്കുന്നത്. ‘ജല്‍സ’യിലേക്ക് മാറുന്നതിന് മുമ്പ് മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന ‘പ്രതിക്ഷ’യാണ് രണ്ടാമത്തെ ബംഗ്ലാവ്. മൂന്നാമത്തെ ബംഗ്ലാവ് ‘ജനക്’ ആണ്.

അവിടെ അദ്ദേഹത്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നു. ‘വത്സ്’എന്ന് ?പേരുള്ള ഒരു ബംഗ്ലാവും അദ്ദേഹത്തിന് മുംബൈയില്‍ ഉണ്ട്. ഇതിനെല്ലാം പുറമേ, 2013ല്‍ അദ്ദേഹം ‘ജല്‍സ’യ്ക്ക് തൊട്ടുപിന്നില്‍ 60 കോടിയുടെ ബംഗ്ലാവും കഴിഞ്ഞ വര്‍ഷം അദ്ദേഹം വാങ്ങിയിരുന്നു. ഇതുകൂടാതെ നിരവധി ഫ്‌ലാറ്റുകളും അദ്ദേഹത്തിനുണ്ട്.

കഴിഞ്ഞ വര്‍ഷം അമിതാഭ് ബച്ചന്‍ തന്റെ ഡ്യൂപ്ലെക്‌സ് അപ്പാര്‍ട്ട്‌മെന്റ് നടി കൃതി സനോണിന് വാടകയ്ക്ക് നല്‍കിയിരുന്നു. മാസം 10 ലക്ഷം രൂപയാണ് ഇതിന്റെ വാടക. 2 വര്‍ഷത്തെ കരാറിലാണ് കൃതി ഈ വീട് വാടകയ്ക്ക് എടുത്തത്. ലോഖണ്ഡ്‌വാലയിലെ അറ്റ്‌ലാന്റിസ് കെട്ടിടത്തിന്റെ 27, 28 നിലകളിലാണ് ഈ ഡ്യൂപ്ലക്‌സ് ഫ്‌ലാറ്റുള്ളത്.

അതേസമയം, രശ്മിക മന്ദാന, നീന ഗുപ്ത എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വികാസ് ബഹല്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ‘ഗുഡ് ബൈ’ ആണ് അമിതാഭ് ബച്ചന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. രശ്മികയുടെ ആദ്യത്തെ ബോളിവുഡ് ചിത്രമാണിത്. ഒക്ടോബര്‍ 7നാണ് പ്രദര്‍ശനത്തിനെത്തുന്നത്.

More in News

Trending

Recent

To Top