Connect with us

അവസാനമായി കാവ്യാ മാധവൻ സോഷ്യൽ മീഡിയയിൽ എത്തിയത് മൂന്ന് വർഷം മുൻപ്; ‘നീ മഞ്ജുവിന്റെ ജീവിതം തകർത്തവളല്ലേ’ എന്ന് വിളിച്ചുകൂവി ആൾക്കൂട്ടം അരങ്ങുവാഴുകയായിരുന്നു; കൊടിയ ജാതി വിവേചനം ഭർതൃഗ്രഹത്തിൽ അവർ അനുഭവിച്ചു ; കാവ്യാ മാധവനെ കുറിച്ച് ഞെട്ടിക്കുന്ന വാക്കുകൾ !

News

അവസാനമായി കാവ്യാ മാധവൻ സോഷ്യൽ മീഡിയയിൽ എത്തിയത് മൂന്ന് വർഷം മുൻപ്; ‘നീ മഞ്ജുവിന്റെ ജീവിതം തകർത്തവളല്ലേ’ എന്ന് വിളിച്ചുകൂവി ആൾക്കൂട്ടം അരങ്ങുവാഴുകയായിരുന്നു; കൊടിയ ജാതി വിവേചനം ഭർതൃഗ്രഹത്തിൽ അവർ അനുഭവിച്ചു ; കാവ്യാ മാധവനെ കുറിച്ച് ഞെട്ടിക്കുന്ന വാക്കുകൾ !

അവസാനമായി കാവ്യാ മാധവൻ സോഷ്യൽ മീഡിയയിൽ എത്തിയത് മൂന്ന് വർഷം മുൻപ്; ‘നീ മഞ്ജുവിന്റെ ജീവിതം തകർത്തവളല്ലേ’ എന്ന് വിളിച്ചുകൂവി ആൾക്കൂട്ടം അരങ്ങുവാഴുകയായിരുന്നു; കൊടിയ ജാതി വിവേചനം ഭർതൃഗ്രഹത്തിൽ അവർ അനുഭവിച്ചു ; കാവ്യാ മാധവനെ കുറിച്ച് ഞെട്ടിക്കുന്ന വാക്കുകൾ !

കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ മുപ്പത്തിയെട്ടാം പിറന്നാൾ. ബാലതാരമായി സിനിമയിലെത്തി പിന്നീട് മലയാള സിനിമയുടെ ഐഡിയൽ ഫേസ് ആയി മാറിയ നടിയാണ് കാവ്യ മാധവൻ. ആദ്യ വിവാഹത്തോടെയാണ് കാവ്യാ സിനിമയിൽ നിന്നും ഇടവേളയെടുത്തത്‌ .

എന്നാൽ ആ ബന്ധത്തിലെ പരാജയം കാരണം കാവ്യാ തിരിച്ചു മലയാള സിനിമയിൽ എത്തി. അതും
ദിലീപ് ചിത്രത്തിലൂടെ തന്നെയാണ് കാവ്യാ മലയാളത്തിൽ രണ്ടാം വരവ് നടത്തിയത്. തുടർന്ന് ദിലീപുമായുള്ള രണ്ടാം വിവാഹം. ഇതോടെ കാവ്യാ സിനിമയിൽ നിന്നും പൂർണ്ണമായി ഒഴുവായി.

ഇപ്പോൾ മകളും ഭർത്താവുമെല്ലാമായി സന്തോഷകരമായ കുടുംബ ജീവിതം ആസ്വദിക്കുകയാണ് കാവ്യ മാധവൻ. താരത്തിന്റെ പുത്തൻ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്.ഭർത്താവ് ദിലീപിനും മക്കൾക്കുമൊപ്പമുള്ള കാവ്യയുടെ ഓണം സ്പെഷ്യൽ ഫോട്ടോ വൈറലായിരുന്നു. ഒരുപക്ഷെ കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ എല്ലാവർക്കും പ്രിയപ്പെട്ട ജനപ്രിയ നടിയായിരുന്നു കാവ്യ മാധവൻ.

ദിലീപുമായുള്ള കാവ്യ മാധവന്റെ വിവാഹം 2016ൽ കഴിഞ്ഞതോടെയാണ് കാവ്യ മാധവനെതിരെ സൈബർ ആക്രമണവും വിവാദങ്ങളും വന്ന് തുടങ്ങിയത്. അഭിമുഖങ്ങളിൽ‌ പോലും കാവ്യ മാധവൻ പ്രത്യക്ഷപ്പെടാറില്ല.

സിനിമാക്കാരുടെ പരിപാടികളിൽ പങ്കെടുക്കാനെത്തുമ്പോഴാണ് കാവ്യയെ മീഡിയ കാണുന്നത്. അപ്പോഴും മീഡിയയയോട് സംസാരിക്കാറില്ല നടി. സിനിമയിലെ തന്നെ ഒരു വിഭാ​ഗം ആളുകളും കാവ്യയ്ക്ക് എതിരാണ്.

സിനിമാ മേഖലയിൽ നിന്നും ചുരുക്കം ചിലർ മാത്രമാണ് കാവ്യയ്ക്ക് പിറന്നാൾ‌ ആശംസകൾ പരസ്യമായി നേർന്നത്. കൂടാതെ കാവ്യ മാധവൻ, ദിലീപ് ഫാൻസ് ​​ഗ്രൂപ്പ് അം​ഗങ്ങളും കാവ്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു.

അതേസമയം കാവ്യയുടെ പിറന്നാൾ ദിനത്തിൽ താരത്തെ കുറിച്ച് ഒരു ആരാധകൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.

കുറിപ്പ് വായിക്കാം വിശദമായി… ‘ഇന്ന് കാവ്യ മാധവന്റെ പിറന്നാളാണ്. ഒരുപാട് പേർ അവർക്ക് ആശംസകൾ അർപ്പിക്കുന്നു. അവർ തിരിച്ച് ഒരു നന്ദി എങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഇടുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതിനൊരു കാരണമുണ്ട്. കേരളത്തിൽ ഏറ്റവുമധികം സൈബർ ആക്രമണം നേരിട്ട സ്ത്രീകളുടെ പട്ടികയിൽ അവരുണ്ട് എന്നത് തന്നെയാണ് അങ്ങനെ വിശ്വസിക്കാൻ കാരണം.’

‘അവർ അവസാനമായി ഫേസ്ബുക്കിൽ ഒരു പോസ്റ്റിടുന്നത് മൂന്നുവർഷം മുമ്പ് 2019 ഡിസംബർ 25നാണ്. അതിന് കീഴിൽ ‘നീ മഞ്ജുവിന്റെ ജീവിതം തകർത്തവളല്ലേ’ എന്നൊക്കെ കമന്റിട്ട് ആൾക്കൂട്ടം അരങ്ങുവാഴുകയാണ്. മറ്റൊരു വ്യക്തിയുടെ ജീവിതം തകർത്തുവെന്ന് നിങ്ങൾ ആരോപിക്കുന്ന കാവ്യ മാധവനെ കൂടി നോക്കണം.’

‘അവരുടെ ആദ്യ വിവാഹമോചന ഹർജിയിൽ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക… കൊടിയ ജാതി വിവേചനം ഭർതൃഗ്രഹത്തിൽ അവർ അനുഭവിക്കേണ്ടി വന്നുവെന്ന്. കോവിഡ് കാലത്ത് പോലും ചികിത്സയ്ക്ക് ബുദ്ധിമുട്ടുന്ന അടിസ്ഥാന സൗകര്യങ്ങൾ ഏറ്റവും കുറവുള്ള കാസർഗോഡ് പോലെ ഒരു സ്ഥലത്ത് നിന്ന് മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു നടിക്ക് കൊടിയ ജാതി വിവേചനം അനുഭവിക്കേണ്ടി വന്നു എന്നത് എത്ര നിസാരമായിട്ടാണ് മലയാളി കണ്ടത്?.’

‘സ്വന്തം കുഞ്ഞിനും ഭർത്താവിനും ഒപ്പമൊരു ചിത്രം ഒരു പ്രമുഖ വനിതാ മാസിക പ്രസിദ്ധീകരിച്ചപ്പോൾ ഈ നാട്ടിലെ മനുഷ്യർ മുഴുവൻ എന്ത് പുകിലായിരുന്നു. സ്വന്തം മകളുടെ പേരിൽ വ്യാജ വാർത്തകളുടെ മേമ്പോടിയായി ഹാഷ്ടാഗ് ഇട്ട് പോയപ്പോൾ നൊന്ത ഒരമ്മ അവരിലുണ്ടെന്ന് നമ്മൾക്ക് മനസിലാകുമോ?. ഈ നാട്ടിലെ സ്ത്രീപക്ഷ സിംഹങ്ങൾക്ക് അതിലൊരു വേദനയും തോന്നാത്തത് എന്തുകൊണ്ടാണ്?. ദിലീപ് നിരപരാധിയാണ് എന്ന വിധി വരുമെന്ന് നിയമത്തിന്റെ അടിസ്ഥാനത്തിൽ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.’

‘ആ വിധിയുടെ കൂടെ നന്ദി പറഞ്ഞ് ഒരു പോസ്റ്റ്‌ എഴുതാൻ കാവ്യ മാധവനും കഴിയട്ടെ. അതിന് അവർക്ക് ആയുസ് ഉണ്ടാകട്ടെ. ജന്മദിനാശംസകൾ കാവ്യാ… നിന്നെ മനസിലാക്കുന്ന മനുഷ്യർ കുറവാണെങ്കിലും അങ്ങനെയുള്ളവരുണ്ടെന്ന് അറിയിക്കട്ടെ. ജന്മദിനാശംസകൾ…’ എന്നായിരുന്നു സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട കുറിപ്പ്.

about social media

More in News

Trending