News
ആര്യന് ഖാനോടുള്ള ഇഷ്ടം വെളിപ്പെടുത്തി പാക് താരം സജന് അലി; വൈറലായി നടിയുടെ പോസ്റ്റ്
ആര്യന് ഖാനോടുള്ള ഇഷ്ടം വെളിപ്പെടുത്തി പാക് താരം സജന് അലി; വൈറലായി നടിയുടെ പോസ്റ്റ്
ഷാരൂഖ് ഖാനെ പോലെ തന്നെ നിരവധി ആരാധകരുള്ള താരമാണ് അദ്ദേഹത്തിന്റെ മകന് ആര്യന് ഖാന്. ഇപ്പോള്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം ആര്യന് ഖാന് സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ആര്യന് പുതിയ ചിത്രം പങ്കുവെച്ചിരുന്നു.
നിരവധി ആരാധകരാണ് കമന്റുമായി എത്തിയത്. പിതാവ് ഷാരൂഖ് ഖാനും അമ്മ ഗൗരി ഖാനും ആര്യന്റെ ചിത്രത്തിന് കമന്റ് ചെയ്തത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആര്യന് ഖാന് ഇന്‍സ്റ്റഗ്രാമില്‍ മടങ്ങി എത്തിയതിന് പിന്നാലെ താരപുത്രനോടുള്ള ഇഷ്ടം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പാക് താരം സജന് അലി.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ആര്യന്റെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് നടി തന്റെ ഇഷ്ടം തുറന്ന് പറഞ്ഞത്. പിതാവ് ഷാരൂഖ് ഖാന്റെ ഗാനത്തിനോടൊപ്പമാണ് പ്രണയാഭ്യര്‍ഥന നടത്തിയത്. ആര്യന്റെ ചിത്രത്തിനോടൊപ്പം ഒരു ലവ് ഇമോജിയും പങ്കുവെച്ചിട്ടുണ്ട്.
ഇതിനോടകം തന്നെ നടിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ബോളിവുഡ് കോളങ്ങളില്‍ വൈറലായിട്ടുണ്ട്. ബോളിവുഡ് ചിത്രങ്ങളില്‍ സജീവമാണ് സജല്‍ അലി. 2017 ല്‍ പുറത്ത് ഇറങ്ങിയ ‘മോം’ എന്ന ശ്രീദേവിയുടെ ചിത്രത്തിലൂടെയാണ് നടി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. 2020ല്‍ ആയിരുന്നു സജലിന്റെ വിവാഹം.
