‘ഇന്ത്യയുടെ രണ്ടാമത് മഹാത്മാവായ അങ്ങേക്ക് ദീര്‍ഘകാലം ജീവിക്കാനും ഇന്ത്യയെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാനും ദൈവവും ഭാരത മാതാവും നിങ്ങളെ അനുഗ്രഹിക്കട്ടെ’; മോദിയ്ക്ക് ആശംസകളുമായി രാഹുല്‍ ഈശ്വര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യയുടെ രണ്ടാമത്തെ മഹാത്മാ ഗാന്ധി എന്ന് വിശേഷിപ്പിച്ച് രാഹുല്‍ ഈശ്വര്‍. മോദിയുടെ 72ാം പിറന്നാളിന് ആശംസ നേര്‍ന്നു കൊണ്ട് ട്വിറ്ററില്‍ പങ്കുവെച്ച ചിത്രത്തിനൊപ്പമായിരുന്നു രാഹുലിന്റെ വിശേഷണം.
‘ഇന്ത്യയുടെ രണ്ടാമത് മഹാത്മാവായ അങ്ങേക്ക് ദീര്‍ഘകാലം ജീവിക്കാനും ഇന്ത്യയെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാനും ദൈവവും ഭാരത മാതാവും നിങ്ങളെ അനുഗ്രഹിക്കട്ടെ’. മഹാത്മാ ഗാന്ധിയുടേയും മോദിയുടേയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി രാഹുല്‍ ഈശ്വര്‍ ട്വീറ്റ് ചെയ്തു.
പിറന്നാള്‍ ദിനത്തില്‍ മധ്യപ്രദേശിലാണ് നരേന്ദ്ര മോദിയുടെ പരിപാടികള്‍. മധ്യപ്രദേശില്‍ വിവിധയിടങ്ങളിലായി നടക്കുന്ന പരിപാടികളിലും മോദി പങ്കെടുക്കും. പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സേവാ ദിനമായി ആചരിക്കാനാണ് ബിജെപി തീരുമാനം.
നമീബിയയില്‍ നിന്നും കൊണ്ടുവന്ന ചീറ്റപ്പുലികളെ മോദി ഇന്ന് കുനോ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നുവിട്ടു. തമിഴ്നാട്ടിലെ ബിജെപി യൂണിറ്റ് ചെന്നൈയിലെ ഒരു ആശുപത്രിയാണ് മോദിയുടെ പിറന്നാള്‍ ആഘോഷപരിപാടിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.
ഇവിടെ ഇന്നേ ദിവസം ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്ണമോതിരമാകും പാര്‍ട്ടി വിതരണം ചെയ്യുക. ഗുജറാത്തില്‍ മോദിയുടെ മുഖാകൃതിയില്‍ 72,000 ദീപങ്ങള്‍ തെളിയിക്കാനാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. ഒപ്പം 72 മരങ്ങള്‍ നടാനും 72 കുപ്പി രക്തം ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രേക്ഷകർക്കേറെ സുപരിചിതനായ സംവിധായകനാണ് റാം. തന്റെ വ്യത്യസ്തമായ രീതിയലുള്ള കഥപറച്ചിൽ ശൈലി കൊണ്ടാണ് റാം തമിഴ് സിനിമയിൽ തന്റേതായൊരു ഇടം കണ്ടെത്തിയത്....
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
മൂന്നാം തവണയും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. വൈസ് പ്രസിഡന്റായി സിയാദ് കോക്കറും ജനറൽ സെക്രട്ടറിയായി...