ഷാരൂഖ് ഖാനെ പോലെ തന്നെ നിരവധി ആരാധകരുള്ള താരമാണ് അദ്ദേഹത്തിന്റെ മകന് ആര്യന് ഖാന്. സിനിമയില്‍ സജീവമല്ലെങ്കിലും ആര്യന് ആരാധകരേറെയാണ്. വിവാദങ്ങള്‍ക്ക് പിന്നാലെ, ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയിലും പൊതുവേദികളിലും താരപുത്രന് സജീവമായിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ആര്യന്റെ ചിത്രം വൈറലായിരുന്നു. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരുന്നത്. ആരാധകര്‍ക്കിടയില്‍ ആര്യന്റെ പുതിയ ചിത്രം ഇടംപിടിച്ചതിന് പിന്നാലെ താരപുത്രന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
എയര്‍പോര്‍ട്ടില്‍ നിന്നുളള വീഡിയോയാണ് പുറത്ത് വന്നത്. ആരാധകനില്‍ നിന്ന് ചുംബനം സ്വീകരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. യാതൊരു മടിയും കൂടാതെയാണ് ആരാധകന് മുന്നില്‍ കൈകള്‍ നീട്ടി കൊടുത്തത്. സുരക്ഷ ജീവനക്കാരോടൊപ്പമാണ് ആര്യന് എത്തിയത്.
ആരാധകരില്‍ നിന്ന് പൂവ് വാങ്ങുകയും അവരോടൊപ്പം സെല്‍ഫി എടുക്കാനും താരപുത്രന് യാതൊരു മടിയും കാണിച്ചില്ല. ലഭിച്ച ചുവന്ന റോസപ്പൂവ് കാറില്‍ സുരഷിതമായി വെക്കുന്നതും വീഡിയോയില്‍ കാണാം. ആര്യന്റെ വീഡിയോക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഇത്രയ്ക്ക് സിമ്പിളാണോ ഷാരൂഖ് ഖാന്റെ മകന് എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...