എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ‘ആര്‍ആര്‍ആര്‍’. ഇപ്പോഴിതാ ചിത്രം ഓസ്കാര്‍ നേടിയേക്കുമെന്നാണ് ചില പ്രവചന റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ മാഗസീന് വെറൈറ്റി പുറത്തുവിട്ട ഓസ്കാര്‍ സാധ്യതാ പട്ടികയില്‍ ആണ് ചിത്രത്തിന്റെ പേരുള്ളത്. അഞ്ച് കാറ്റഗറിയിലെ സാധ്യതയാണ് മാഗസീന് പ്രവചിക്കുന്നത്.
മികച്ച വിദേശ ചിത്രം, സംവിധായകന്, ഒറിജിനല്‍ സ്കോര്‍, ഒറിജിനല്‍ സ്ക്രീന്‍ പ്ലേ, മികച്ച നടന് എന്നീ കാറ്റഗറികളിലെ നോമിനേഷനുകളില്‍ ആര്‍ആര്‍ആറിന് സാധ്യത കല്പിക്കുന്നുണ്ട്. മികച്ച നടനുള്ള നോമിനേഷനില്‍ വെറൈറ്റി സാധ്യത പറയുന്നത് ജൂനിയര്‍ എന്‍ടിആറിനും രാം ചരണുമാണ്. ആര് അവാര്‍ഡ് സ്വന്തമാക്കുമെന്ന ചര്‍ച്ചയും പോളുകളും സംഘടിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍.
1920കളുടെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടം നടത്തിയ രണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചാണ് ചിത്രം പറയുന്നത്.
ജൂനിയര്‍ എന്‍ടിആര്‍ കൊമരം ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ടെക്നിക്കല്‍ ബ്രില്ല്യന്‍സ് കൊണ്ടും ചിത്രീകരണ മികവുകൊണ്ടും അഭിനയം കൊണ്ടും ആര്‍ആര്‍ആര്‍ കൈയ്യടി നേടിയിരുന്നു.
അടുത്തിടെയാണ് സീരിയൽ അഭിനേതാക്കളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും തമ്മിൽ വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ദിവ്യയുടെ രണ്ടുമക്കളും...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...
പിറന്നുവീണ് അഞ്ചാം ദിവസത്തിൽ ഒരു ചിത്രത്തിലെ നായികയാകുകയെന്ന അപൂർവ്വ ഭാഗ്യം ഒരു പെൺകുഞ്ഞിനു ലഭിച്ചിരിക്കുന്നു. മാജിക് ഫ്രെയിം സിനിമകളുടെ എക്സിക്കുട്ടീവ് പ്രൊഡ്യൂസറായ...