Connect with us

എത്രയും പെട്ടെന്ന് ‘അയാളെ’ തൂക്കിയെടുക്കും, നടിയുടെ കേസിൽ മിന്നൽ നീക്കം! നടപടി വേഗത്തിൽ ദിലീപ് പ്രതീക്ഷിക്കാത്ത ആ വാർത്ത, പുതിയ നീക്കവുമായി പ്രോസിക്യൂഷന്‍

News

എത്രയും പെട്ടെന്ന് ‘അയാളെ’ തൂക്കിയെടുക്കും, നടിയുടെ കേസിൽ മിന്നൽ നീക്കം! നടപടി വേഗത്തിൽ ദിലീപ് പ്രതീക്ഷിക്കാത്ത ആ വാർത്ത, പുതിയ നീക്കവുമായി പ്രോസിക്യൂഷന്‍

എത്രയും പെട്ടെന്ന് ‘അയാളെ’ തൂക്കിയെടുക്കും, നടിയുടെ കേസിൽ മിന്നൽ നീക്കം! നടപടി വേഗത്തിൽ ദിലീപ് പ്രതീക്ഷിക്കാത്ത ആ വാർത്ത, പുതിയ നീക്കവുമായി പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസിലെ അധിക കുറ്റപത്രം ക്രൈംബ്രാ‌ഞ്ച് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ദിലീപിന്‍റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെ മാത്രം പ്രതിയാക്കിയാണ് തുടരന്വേഷണ റിപ്പോർട്ട് നൽകിയത്. ഇതോടെ കേസിൽ 9 പ്രതികളാകും. 1500ലേറെ പേജുള്ള കുറ്റപത്രത്തിൽ 90 ലേറെ പുതിയ സാക്ഷികളെ ഉൾപ്പെടുത്തിയിട്ടുണ്ട്.

കേസിലെ അനുബന്ധ കുറ്റപത്രത്തിൽ പ്രതിചേർത്ത ആലുവ സ്വദേശി ശരത്തിനെ വിചാരണക്കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് പ്രോസിക്യൂഷൻ. വിചാരണക്കോടതിയിൽ ഇന്നലെ കേസ് പരിഗണിച്ചപ്പോഴാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ ഇക്കാര്യം ആവശ്യപ്പെട്ടത്. ദിലീപിന്റെ സുഹൃത്തായ ശരത്തിനെ അറസ്റ്റുചെയ്ത് അങ്കമാലി ജുഡിഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേട്ട് കോടതിയിലാണ് ഹാജരാക്കിയത്. ശരത്തിനെ വിചാരണക്കോടതിയിൽ ഹാജരാക്കുന്നതിന് ഇനിയും നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇത് വേഗത്തിലാക്കണമെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. തുടർന്ന് കോടതി കേസ് സെപ്തംബർ 19ന് പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്

2021 ഡിസംബർ 25 ന് സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം.കേസിലെ എട്ടാം പ്രതി ദിലീപിനെതിരെ നിലവിലുള്ള വകുപ്പുകൾക്ക് പുറമെ തെളിവ് നശിപ്പിച്ചതടക്കമുള്ള കുറ്റങ്ങൾകൂടി ഉൾപ്പെടുത്തിയാണ് അധിക കുറ്റപത്രം.

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ സുഹൃത്തായ ശരത് മുഖേന ദിലീപിന്‍റെ പക്കൽ എത്തി എന്നാണ് റിപ്പോർട്ടിലുളളത്. ഈ തെളിവ് നശിപ്പിക്കുകയോ മറച്ചുപിടിക്കുകയോ ചെയ്യുന്നെന്നും കുറ്റപത്രത്തിലുണ്ട്. കേസിൽ തുടരന്വേഷണ റിപ്പോര്‍ട്ട് സംബന്ധിച്ച പ്രാഥമിക വാദം കോടതിയിൽ കഴിഞ്ഞ ദിവസം നടന്നു . അനുബന്ധ കുറ്റപത്രത്തിന്റെ പകർപ്പ് പ്രതികൾക്ക് വിചാരണ കോടതി കൈമാറി. ദിലീപുൾപ്പടെ പത്ത് പ്രതികൾക്കാണ് പകർപ്പ് നൽകിയത് . ദിലീപിന്റെ സുഹൃത്ത് ശരത്തിനെയാണ് കൂടുതലായി പ്രതി ചേർത്തത്.

അതേസമയം കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നാരോപിച്ച് അതിജീവത നൽകിയ ഹരജി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കുന്നതിനായി ഹൈക്കോടതി മാറ്റിയിരുന്നു. തുടരന്വേഷണം ശരിയായ രീതിയിൽ വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി. ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധനക്ക് അയക്കാൻ വിചാരണക്കോടതി ജഡ്ജി അനുമതി നിഷേധിച്ചുവെന്നും പക്ഷപാതപരമായി പെരുമാറുന്നുവെന്നുമായിരുന്നു ഹരജിയിലെ ആരോപണങ്ങൾ.

ഇതിനെതിരെ കടുത്ത വിമർശനമാണ് കോടതി ഉന്നയിച്ചത്. ജഡ്ജിക്കെതിരെ എന്തടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ഹരജിയിൽ വാദം കേട്ടത്.

Continue Reading
You may also like...

More in News

Trending

Recent

To Top