Malayalam
‘ഇരവി’ക്ക് ബസ് കണ്ടക്ടറില്‍ നിന്ന് ഫ്‌ലൈറ്റ് കണ്ടക്ടറായി പ്രമൊഷന്‍ കിട്ടിയപ്പോള്‍; വീഡിയോയുമായി കുഞ്ചാക്കോ ബോബന്‍
‘ഇരവി’ക്ക് ബസ് കണ്ടക്ടറില്‍ നിന്ന് ഫ്‌ലൈറ്റ് കണ്ടക്ടറായി പ്രമൊഷന്‍ കിട്ടിയപ്പോള്‍; വീഡിയോയുമായി കുഞ്ചാക്കോ ബോബന്‍
മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് കുഞ്ചാക്കോ ബോബന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ച പുതിയ ഒരു വീഡിയോ ആണ് വൈറലാവുന്നത്.
കെനിയയിലെ മാസൈ മാര എന്ന സ്ഥലത്തുനിന്നുള്ള വീഡിയോ ആണ് കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചിരിക്കുന്നത്. ചെറു ഫ്‌ലൈറ്റില്‍ നിന്നുകൊണ്ട് വൈറ്റില വൈറ്റില എന്നു കുഞ്ചാക്കോ ബോബന്‍ വിളിച്ചുപറയുന്നതും കേള്‍ക്കാം. മാസൈ മാര ടു വൈറ്റില റൂട്ട് എന്നാണ് കുഞ്ചാക്കോ ബോബന്‍ ക്യാപ്ഷന്‍ എഴുതയിരിക്കുന്നതും.
‘ഇരവി’ക്ക് ബസ് കണ്ടക്ടറില്‍ നിന്ന് ഫ്‌ലൈറ്റ് കണ്ടക്ടറായി പ്രമൊഷന്‍ കിട്ടിയപ്പോള്‍ എന്നും എഴുതിയിരിക്കുന്നു. ‘ഓര്‍ഡിനറി’ എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ചെയ്ത കഥാപാത്രമാണ് ‘ഇരവി’. ബസ് കണ്ടക്ടറായിട്ടായിരുന്നു ചിത്രത്തില്‍ ചാക്കോച്ചന്‍ എത്തിയത്. ചിത്രത്തിന്റെ സംവിധായകന്‍ സുഗീതിനെയും കുഞ്ചാക്കോ ബോബന്‍ ടാഗ് ചെയ്തിട്ടുണ്ട്.
അതേസമയം, ഒറ്റ് എന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തെ കുറിച്ച് മികച്ച പ്രേക്ഷക പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പ്രത്യേകിച്ചും കുഞ്ചാക്കോ ബോബന്റെ ആക്ഷന്‍ പ്രകടനം. ചാക്കോച്ചന്‍ ഇന്നുവരെ ചെയ്!തിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്.
