News
‘കാശ്മീര്‍ ഫയല്‍സി’ന്റെ മേക്കിങ് വെബ് സീരീസായി വരുന്നു; പുതിയ വിവരമറിയിച്ച് സംവിധായകന്
‘കാശ്മീര്‍ ഫയല്‍സി’ന്റെ മേക്കിങ് വെബ് സീരീസായി വരുന്നു; പുതിയ വിവരമറിയിച്ച് സംവിധായകന്
ഈ വര്‍ഷം ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ബോക്സ് ഓഫീസില്‍ കളക്ഷന്‍ നേടിയ ചിത്രമായിരുന്നു വിവേക് അഗ്നിഹോത്രിയുടെ ‘കാശ്മീര്‍ ഫയല്‍സ്’. നിരവധി വിമര്‍ശനങ്ങളും ചിത്രത്തിന് നേരിടേണ്ടതായി വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റ ചിത്രീകരണവും നിര്‍മാണവും ഒരു ഡോക്യുമെന്ററിയായി ഒടിടി പ്ലാറ്റ്ഫോമില്‍ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് സംവിധായകന്.
അനുപം ഖേര്‍ നായകനായ ചിത്രത്തില്‍ കാശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ കുറിച്ചാണ് വിവരിക്കുന്നത്. ചിത്രത്തിനായി വിവേകും ഭാര്യയും ‘കാശ്മീര്‍ ഫയല്‍സി’ന്റെ നിര്‍മാതാവുമായ പല്ലവി ജോഷിയും വര്‍ഷങ്ങളുടെ ഗവേഷണം നടത്തിയതായും യഥാര്‍ത്ഥമായ കഥയ്ക്ക് വേണ്ടി ബാധിത കുടുംബങ്ങളെ കണ്ടുവെന്നും ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
തനിക്ക് വന്ന ഒരു പ്രതികരണത്തിന് മറുപടിയായാണ് ‘കാശ്മീര്‍ ഫയല്‍സി’ന്റെ മേക്കിങ് വെബ് സീരീസായി വരുന്ന വിവരം വിവേക് തന്നെ അറിയിച്ചത്. റിലീസിന് ശേഷം നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്ന ചിത്രമാണ് ‘കാശ്മീര്‍ ഫയല്‍സ്’. ഇതിന് പിന്നാലെയാണ് പുതിയ വാര്‍ത്ത കൂടി എത്തുന്നത്.
