News
കല്യാണം കഴിഞ്ഞിട്ട് നാലര മാസമല്ലേ ആയുള്ളൂ, പിന്നെങ്ങനെയാണ് അഞ്ച് മാസം ഗര്‍ഭിണി ; മൈഥിലി വിവാഹത്തിന് മുന്‍പ് പ്രഗ്നന്റായോ? ; മൈഥിലിയെ ചുറ്റിപ്പറ്റി സോഷ്യല്‍മീഡിയയിൽ ഉയരുന്ന ചർച്ചകൾ!
കല്യാണം കഴിഞ്ഞിട്ട് നാലര മാസമല്ലേ ആയുള്ളൂ, പിന്നെങ്ങനെയാണ് അഞ്ച് മാസം ഗര്‍ഭിണി ; മൈഥിലി വിവാഹത്തിന് മുന്‍പ് പ്രഗ്നന്റായോ? ; മൈഥിലിയെ ചുറ്റിപ്പറ്റി സോഷ്യല്‍മീഡിയയിൽ ഉയരുന്ന ചർച്ചകൾ!
തിരുവോണദിനത്തിൽ ജീവിതത്തിലെ വലിയൊരു സന്തോഷം പങ്കുവച്ചാണ് നടി മൈഥിലി എത്തിയത്. അമ്മയാവാൻ പോവുന്നു എന്ന സന്തോഷ വാർത്തയാണ് മൈഥിലി ആരാധകരുമായി പങ്കുവച്ചത്. “ഓണാശംസകൾ, ഞാൻ മാതൃത്വത്തിലേക്ക് പ്രവേശിച്ച സന്തോഷം എല്ലാവരുമായും പങ്കിടുന്നു” ഭർത്താവ് സമ്പത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് മൈഥിലി എത്തിയത്.
സാരിയില്‍ അതീവ സുന്ദരിയായുള്ള താരത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അമ്മയാവാന്‍ പോവുന്നതിന്റെ സന്തോഷം പങ്കുവെച്ചുള്ള മൈഥിലിയുടെ അഭിമുഖം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.
ഒരു ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മൈഥിലിയും സമ്പത്തും വിശേഷങ്ങള്‍ പങ്കുവെച്ചത്. താരം വിവാഹത്തിന് മുന്‍പേ ഗര്‍ഭിണിയായോ എന്ന തരത്തിലുള്ള ചര്‍ച്ചകളാണ് പിന്നീട് ചാനലിൽ നിറഞ്ഞത്. ബോളിവുഡിൽ ആലിയ ഭട്ടിന് കേൾക്കേണ്ടി വന്ന ഗോസിപ്പ് ആണ് ഇപ്പോൾ മൈഥിലിയും കേൾക്കുന്നത്.
ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെയായാണ് മൈഥിലി പങ്കുവെച്ചത്. സമ്പത്തിനോട് ചേര്‍ന്നുനിന്നുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു. താരങ്ങളും ആരാധകരുമെല്ലാം മൈഥിലിക്ക് ആശംസ അറിയിച്ചിരുന്നു. ഇരട്ടക്കുട്ടികളാണോയെന്നായിരുന്നു ചിലര്‍ ചോദിച്ചത്. ക്ഷണനേരം കൊണ്ടായിരുന്നു മൈഥിലിയുടെ ചിത്രങ്ങള്‍ വൈറലായി മാറിയത്.
മൈഥിലി വിവാഹിതയായിട്ട് അധികമായോ എന്നായിരുന്നു ചിലരുടെ ചോദ്യങ്ങള്‍. ഗര്‍ഭ വിശേഷങ്ങള്‍ പങ്കുവെച്ചുള്ള അഭിമുഖത്തിന് താഴെയായിരുന്നു ചര്‍ച്ചകള്‍. കല്യാണത്തിന് മുന്‍പ് മൈഥിലി ഗര്‍ഭിണിയായിരുന്നോയെന്നായിരുന്നു ചിലരുടെ ചോദ്യങ്ങള്‍. കല്യാണം കഴിഞ്ഞിട്ട് നാലര മാസമല്ലേ ആയുള്ളൂ, പിന്നെങ്ങനെയാണ് അഞ്ച് മാസം ഗര്‍ഭിണി എന്ന് പറയുന്നതെന്നായിരുന്നു ചിലര്‍ ചോദിച്ചത്.
മൈഥിലി കല്യാണത്തിന് മുന്‍പേ ഗര്‍ഭിണിയായിരുന്നോ എന്ന തരത്തിലുള്ള കമന്റ് കണ്ടു. അവസാനത്തെ പിരീഡ് ഡേറ്റ് വെച്ചാണ് ഗര്‍ഭകാലം കണക്കാക്കുന്നത്. എന്റെ വിവാഹം ഏപ്രില്‍ 22നായിരുന്നു മേയില്‍ തന്നെ പ്രഗ്നന്റായി. ജനുവരിയില്‍ 9ാം മാസത്തില്‍ ഞാന്‍ പ്രസവിച്ചു. ഡോക്ടര്‍ ലാസ്റ്റ് പീരീഡ്‌സ് വെച്ചാണ് മാസം കണക്കാക്കുന്നതെന്നുമായിരുന്നു ഒരാള്‍ മറുപടിയേകിയത്.
മുന്‍പ് വൈറലായ വീഡിയോയെക്കുറിച്ചും ചര്‍ച്ചകളുണ്ടായിരുന്നു. ലൈഫ് ഹിസ്റ്ററി നോക്കുമ്പോള്‍ മുന്‍പേ ഗര്‍ഭിണിയായത് പോലെ തോന്നുന്നു. നാട്ടുകാര്‍ മുഴുവനും നിങ്ങളുടെ പ്രണയത്തിന്റെ ക്ലൈമാക്‌സ് കണ്ടിരുന്നു. അവര്‍ അതെല്ലാം മറന്ന് ജീവിക്കുമ്പോള്‍ എന്തിനാണ് ഇനിയും ഓര്‍മ്മപ്പെടുത്തുന്നതെന്നായിരുന്നു ഒരാളുടെ ചോദ്യം.
മൈഥിലിയും സമ്പത്തും ഒന്നിച്ചായിരുന്നു വിശേഷങ്ങള്‍ പങ്കിട്ടത്. സമ്പത്തിന്റെ സംസാരം ശ്രിനിഷ് അരവിന്ദിന്റേത് പോലെ തന്നെയുണ്ടെന്നായിരുന്നു കുറേപേര്‍ പറഞ്ഞത്. ശ്രീനിയുടെ അതേ ശബ്ദവും അതേ സംസാരവും എന്നായിരുന്നു കമന്റുകള്‍. സന്തുഷ്ട കുടുംബജീവിതമാണെന്ന് അവരെ കണ്ടാലറിയാം, പിന്നെന്തിനാണ് അനാവശ്യ ചര്‍ച്ചകളെന്നായിരുന്നു ചിലര്‍ ചോദിച്ചത്.
about maidhili
