Connect with us

കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി സ്വന്തമാക്കിയത് കോടികളുടെ സ്വത്ത്; മുംബൈയില്‍ വാങ്ങിയത് കോടികളുടെ അത്യാഡംബര ഫ്‌ളാറ്റ്

News

കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി സ്വന്തമാക്കിയത് കോടികളുടെ സ്വത്ത്; മുംബൈയില്‍ വാങ്ങിയത് കോടികളുടെ അത്യാഡംബര ഫ്‌ളാറ്റ്

കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി സ്വന്തമാക്കിയത് കോടികളുടെ സ്വത്ത്; മുംബൈയില്‍ വാങ്ങിയത് കോടികളുടെ അത്യാഡംബര ഫ്‌ളാറ്റ്

ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ സംവിധായകനാണ് വിവേക് അഗ്‌നിഹോത്രി. ഇപ്പോഴിതാ കോടികളുടെ സ്വത്ത് സ്വന്തമാക്കിയിരിക്കുകയാണ് സംവിധായകന്‍. വിവേക് അഗ്‌നിഹോത്രിയും ഭാര്യ പല്ലവി ജോഷിയും ചേര്‍ന്നു വാങ്ങിയത് 17.92 കോടി രൂപയുടെ അപ്പാര്‍ട്ട്‌മെന്റ് ആണ്. മുംബൈയിലെ അതിസമ്പന്നര്‍ താമസിക്കുന്ന അന്ധേരിയിലെ വെര്‍സോവയിലാണ് ആഡംബര ഫ്‌ലാറ്റ് വാങ്ങിയത്.

ഏറെ വിവാദമായ കശ്മീര്‍ ഫയല്‍സിന്റെ സംവിധായകന്‍ കോടികളുടെ സ്വത്ത് സ്വന്തമാക്കിയത് സമൂഹമാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചയാകുകയാണ്. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ 2022 മാര്‍ച്ചിലാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തത്. എന്നാല്‍ ചിത്രം വന്‍തോതില്‍ സ്വീകരിക്കപ്പെടുകയും 2022ല്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നായി മാറുകയും ചെയ്തിരുന്നു.

എന്നാല്‍ ഗോവ ചലചിത്രോല്‍സവത്തില്‍ കശ്മീര്‍ ഫയല്‍സിനെ ഉള്‍പ്പെടുത്തിയത് ചോദ്യം ചെയ്ത് ജൂറി അധ്യക്ഷനും ഇസ്രായേലി സംവിധായകനുമായ നാദവ് ലാപിഡ് എത്തിയിരുന്നു. തന്റെ വിവാദ പരമാര്‍ശത്തില്‍ അദ്ദേഹം പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് കോടികളുടെ ആഡംബര ഫഌറ്റ് സ്വന്തമാക്കി കശ്മീര്‍ ഫയല്‍സിന്റെ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.

അതേസമയം, ‘ദ ഡല്‍ഹി ഫയല്‍സിന്റെ പണിപ്പുരയിലാണ് സംവിധായകന്‍. 1984ലെ സിഖ് വിരുദ്ധ കലാപത്തെ ആസ്പദമാക്കിയുള്ളതാണ് ഈചിത്രമെന്നാണ് സൂചന. വിവേക് അഗ്‌നിഹോത്രി 2005ലാണ് തന്റെ ആദ്യ ചിത്രം റിലീസ് െ്രെകം ത്രില്ലര്‍ ഗണത്തില്‍പെട്ട ചോക്ലേറ്റ് എന്ന സിനിമ വലിയ പരാജയമായിരുന്നു. പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണവുമായി ബന്ധപ്പെട്ട് ചെയ്ത ദ് ടാഷ്‌കെന്ത് ഫയല്‍സ് വലിയ വിജയമായിരുന്നു.

More in News

Trending