ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാപ്പ് പറഞ്ഞ് ബോളിവുഡ് നടി ഉര്‍വശി റൗട്ടേല. ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് ഉര്‍വശി റിഷഭ് പന്തിനോട് മാപ്പ് പറഞ്ഞത്. ‘എന്ത് പറയണമെന്ന് എനിക്കറിയില്ല. എന്നോട് ക്ഷമിക്കണം,’ എന്ന് ഉര്‍വശി കൈകള്‍ കൂപ്പി വീഡിയോയില്‍ പറയുന്നു.
റിഷഭ് പന്ത് തന്റെ കാമുകനാണോ എന്ന ചോദ്യത്തിന് പ്രതികരിക്കാന്‍ താല്പര്യമില്ലെന്നായിരുന്നു ഉര്‍വശിയുടെ മറുപടി. സോഷ്യല്‍ മീഡിയയില്‍ പന്തുമായുള്ള അസ്വാരസ്യങ്ങളെ കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നും നടി വ്യക്തമാക്കി.
‘അതിനെക്കുറിച്ച് എനിക്ക് അധികമൊന്നും പറയാനില്ല. പോസിറ്റീവായ സാഹചര്യമാണ് വേണ്ടത്. അതുകൊണ്ട് ആരെക്കുറിച്ചും മോശമായി സംസാരിക്കരുത്.’ ഉര്‍വശി പറഞ്ഞു.
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...