Connect with us

‘എന്തൊക്കെ ബഹളമായിരുന്നു അന്ന് വീട്ടിൽ ഉണ്ടാക്കിയത് ‘; നാണത്തോടും ചമ്മലോടും റോബിൻ പഴയ എപ്പിസോഡുകൾ കാണുന്നു..; കൂട്ടത്തല്ല് കണ്ട് ചിരിയടക്കാനാവാതെ റോബിൻ പറഞ്ഞ വാക്കുകൾ !

News

‘എന്തൊക്കെ ബഹളമായിരുന്നു അന്ന് വീട്ടിൽ ഉണ്ടാക്കിയത് ‘; നാണത്തോടും ചമ്മലോടും റോബിൻ പഴയ എപ്പിസോഡുകൾ കാണുന്നു..; കൂട്ടത്തല്ല് കണ്ട് ചിരിയടക്കാനാവാതെ റോബിൻ പറഞ്ഞ വാക്കുകൾ !

‘എന്തൊക്കെ ബഹളമായിരുന്നു അന്ന് വീട്ടിൽ ഉണ്ടാക്കിയത് ‘; നാണത്തോടും ചമ്മലോടും റോബിൻ പഴയ എപ്പിസോഡുകൾ കാണുന്നു..; കൂട്ടത്തല്ല് കണ്ട് ചിരിയടക്കാനാവാതെ റോബിൻ പറഞ്ഞ വാക്കുകൾ !

ബിഗ് ബോസ് സീസൺ നാല് വരെ മലയാളത്തിൽ വിജയകരമായി പൂർത്തിയായിരിക്കുകയാണ്. എന്നാൽ, ഓരോ സീസൺ കഴിയുമ്പോഴും ബിഗ് ബോസിന്റെ ആരാധകർക്ക് എണ്ണം കൂടിവരുന്നുണ്ട്. ഇരുപത് മത്സരാർഥികളാണ് നാലാം സീസണിൽ പങ്കെടുത്തത്. ഇന്നും ആ ഒരുപത് പേരും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ് .

ഇത്തവണ ചരിത്രം കുറിച്ചുകൊണ്ട് വിജയ് ആയത് ദിൽഷ പ്രസന്നനാണ്. ബി​ഗ് ബോസ് മലയാളത്തിലെ ആദ്യത്തെ ലേഡി ബി​ഗ് ബോസ് വിന്നർ കൂടിയായിരുന്നു ദിൽഷ പ്രസന്നൻ. രണ്ടാം സ്ഥാനത്തെത്തിയത് ബ്ലെസ്ലിയായിരുന്നു. ന്യൂ നോർമൽ എന്ന വിശേഷണവുമായാണ് നാലാം സീസൺ എത്തിയത്. പങ്കെടുത്ത ഇരുപത് പേരും ഇന്ന് പോപ്പുലറാണ്. വളരെ പ്രവചനാതീതമായിരുന്നു സീസൺ ഫോർ.

ദിവസങ്ങൾക്കുള്ളിൽ കാര്യങ്ങൾ മാറി മറിയുന്നത് വരെ നാലാം സീസണിൽ കാണാമായിരുന്നു. വിജയിയായില്ലെങ്കിലും എല്ലാ സീസണിലും കാണും വളരെയേറെ ജനപ്രീതി നേടിയൊരു മത്സരാർഥി. അക്കൂട്ടത്തിൽ ഉൾപ്പെടുന്ന ഒരു മത്സാർഥിയായിരുന്നു ഡോ.റോബിൻ രാധാകൃഷ്ണൻ.

ബി​ഗ് ബോസ് മലയാളം സീസണിൽ പങ്കെടുത്ത ആദ്യ ഡോക്ടറും റോബിനായിരുന്നു. ചെറുപ്പം മുതൽ അഭിനയത്തോട് പ്രണയമുണ്ടായിരുന്നത് കൊണ്ടാണ് സിനിമയിലെത്താനുള്ള വഴിയെന്നോണം റോബിൻ ആദ്യ പടിയായി ബി​ഗ് ബോസിലെത്തിയത്. ബി​ഗ് ബോസിൽ വന്ന അന്ന് മുതൽ പ്രേക്ഷകർ ചർച്ച ചെയ്ത ഒരു പേര് കൂടിയായിരുന്നു റോബിന്റേത്.

വളരെ ചുരുങ്ങിയ ദിവസം കൊണ്ട് ഒട്ടനവധി ആരാധകരെ നേടിയെടുക്കാനും റോബിന് സാധിച്ചു. വിജയിയാകാൻ പക്ഷെ റോബിന് സാധിച്ചില്ല. അതിനുമുമ്പ് തന്നെ എഴുപതാം ദിവസം ഹൗസിലെ നിയമങ്ങൾ തെറ്റിച്ചതിന്റെ പേരിൽ റോബിൻ പുറത്താക്കപ്പെട്ടു.

റോബിൻ പുറത്തായപ്പോൾ പ്രേക്ഷകരെല്ലാം വലിയ പ്രതിഷേധമാണ് ബി​ഗ് ബോസ് ഷോയ്ക്കെതിരെ ഉയർത്തിയത്.

ബിഗ് ബോസിൽ നിന്ന് കിട്ടിയ ആരാധകരിൽ നിന്നും അധികമാണ് ഇപ്പോൾ താരത്തിന് പുറത്തുനിന്നും കിട്ടുന്നത്, പുറത്തിറങ്ങിയ ശേഷം ഉദ്ഘാടനങ്ങളും പൊതു പരിപാടികളും സിനിമ കമ്മിറ്റ്മെന്റുമെല്ലാമായി ബന്ധപ്പെട്ട് റോബിൻ തിരക്കിലായിരുന്നു.

ബി​ഗ് ബോസ് കഴിഞ്ഞ മാസങ്ങൾ പിന്നിട്ട ശേഷം ഇപ്പോഴാണ് റോബിന് താൻ പങ്കെടുത്ത എപ്പിസോഡുകൾ കാണാൻ സാധിച്ചത്. സ്വന്തം ഫ്ലാറ്റിലിരുന്ന് പഴയ കൂട്ടത്തല്ലിന്റെ എപ്പിസോഡുകൾ വീണ്ടും കാണുന്ന വീഡിയോ റോബിനിപ്പോൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്.

റോബിൻ പഴയ എപ്പിസോഡുകൾ കാണുന്നതിന്റെ വീഡിയോ റോബിന്റെ സുഹൃത്തുക്കളിലാരോവാണ് പകർത്തിയത്. ചെറിയ നാണത്തോടെയും ചമ്മലോടെയുമാണ് റോബിൻ പഴയ എപ്പിസോഡുകൾ കാണുന്നത്. ‘എന്തൊക്കെ ബഹളമായിരുന്നു അന്ന് ഹൗസിനുള്ളിൽ’ ഉണ്ടാക്കിയതെന്ന് റോബിനോട് സുഹൃത്ത് ചോദിക്കുന്നതും വീഡിയോയിൽ കേൾക്കാം.

വെൽഡ് കാർഡ് എൻട്രിയായി റിയാസും വിനയിയും വന്ന ശേഷം നടന്ന ആദ്യത്തെ അടിയുള്ള എപ്പിസോഡ് റോബിൻ കാണുന്നതായിട്ടാണ് വീഡിയോയിലുള്ളത്. വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുമായി എത്തി.

about robin

More in News

Trending

Recent

To Top