ശക്തരായ സ്ത്രീകൾക്ക് മനോഭാവമുണ്ടാകില്ല, അവർക്ക് മാനദണ്ഡങ്ങളാണുള്ളത്! ജിമ്മിൽ നിന്ന് ഫോട്ടോഷൂട്ടുമായി രേഖ രതീഷ്; അമ്പരന്ന് ആരാധകർ
മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ ഒരാളാണ് രേഖ രതീഷ്. ആദ്യകാലങ്ങളിൽ വില്ലത്തി വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്ന താരം അടുത്തിടെയായി കൂടുതൽ കൈകാര്യം ചെയുന്നത് അമ്മ വേഷങ്ങൾ ആണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്ക് വെക്കാറുണ്ട്
ഇൻസ്റ്റഗ്രാമിൽ ഏറെ സജീവമായ രേഖ ഇപ്പോഴിതാ വേറിട്ട ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.ജിമ്മിൽ നിന്ന് ഷര്‍ട്ടും ജീൻസും അതിനു മീതെ സാരിയും ചുറ്റിയുള്ളതാണ് ഫോട്ടോഷൂട്ട്. ഓരോ ചിത്രങ്ങൾക്കൊപ്പം ധീരമായ വാചകങ്ങളും രേഖ കുറിച്ചിട്ടുണ്ട്. നോട്ട് എക്സ്ക്യൂസസ് എന്ന തലവാചകം എല്ലാ ചിത്രങ്ങൾക്കുമുണ്ട്. ശക്തരായ സ്ത്രീകൾക്ക് മനോഭാവമുണ്ടാകില്ല, അവർക്ക് മാനദണ്ഡങ്ങളാണുള്ളത്. ഒരിക്കലും യാചിക്കരുത്, ക്ഷമ ചോദിക്കരുത്, നിലവാരം ഒരിക്കലും താഴ്ത്തരുത്. മഹത്തായ മനോഭാവമുള്ള ഒരു സ്ത്രീയായിരിക്കുക എന്നും രേഖ കുറിച്ചിരിക്കുകയാണ്. ആൻസൺ അലക്സ് അൽഫോൺസ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.