Connect with us

അമൃത ചാനലിലെ പ്രോ​ഗ്രാം കണ്ടപ്പോൾ ചേച്ചിയോട് വെറുപ്പും ദേഷ്യവുമായിരുന്നു.; കമന്റിന് മറുപടിയുമായി രേഖ രതീഷ്

Malayalam

അമൃത ചാനലിലെ പ്രോ​ഗ്രാം കണ്ടപ്പോൾ ചേച്ചിയോട് വെറുപ്പും ദേഷ്യവുമായിരുന്നു.; കമന്റിന് മറുപടിയുമായി രേഖ രതീഷ്

അമൃത ചാനലിലെ പ്രോ​ഗ്രാം കണ്ടപ്പോൾ ചേച്ചിയോട് വെറുപ്പും ദേഷ്യവുമായിരുന്നു.; കമന്റിന് മറുപടിയുമായി രേഖ രതീഷ്

ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് സീരിയില്‍ താരം രേഖ രതീഷ്. സീരിയൽ രം​ഗത്ത് അഭിനയ മികവുള്ള നടിമാർ കുറവാണെന്ന് പൊതുവെ അഭിപ്രായം ഉണ്ട്. പല നടിമാരും മറ്റൊരാളുടെ ഡബ്ബിം​ഗിലാണ് ഈ പോരായ്മകൾ നികത്തുന്നത്. എന്നാൽ രേഖയുടെ കാര്യം അങ്ങനെ അല്ല. അഭിനയിക്കുന്ന എല്ലാ കഥാപാത്രങ്ങൾക്കും തന്റെതായ ശൈലി നൽകുന്ന രേഖയുടെ കൈയിൽ ഏത് റോളുകളും ഭദ്രമാണ്

എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളെയും മികവുറ്റ രീതിയിൽ അവതരിപ്പിക്കുന്ന നടിയെന്ന പേര് രേഖയ്ക്ക് ടെലിവിഷൻ രം​ഗത്തുണ്ട്. പരസ്പരം ഉൾപ്പെടെയുള്ള സീരിയലുകളിൽ രേഖ ചെയ്ത വേഷം ജനശ്രദ്ധ പിടിച്ചു പറ്റി.പ്രായം കൂടിയ കഥാപാത്രങ്ങളെയാണ് സീരിയലുകളിൽ രേഖ അവതരിപ്പിക്കുന്നത്. എന്നാൽ ചെയ്യുന്ന കഥാപാത്രങ്ങൾക്കെല്ലാം സീരിയലിൽ പ്രാധാന്യവുമുണ്ട്. ഏഷ്യാനെറ്റിന്റെ നിരവധി പുരസ്കാരങ്ങൾ ഇതിനകം രേഖയ്ക്ക് ലഭിച്ചിട്ടുണ്ട്.

കരിയറിൽ തിളങ്ങുമ്പോഴും രേഖയുടെ വ്യക്തി ജീവിതം വിവാദ കലുഷിതമായിരുന്നു. ​ഗോസിപ്പുകൾ നിരന്തരം ​രേഖയെ പിന്തുടർന്നു. വിവാഹവും വിവാഹ മോചനങ്ങളും നടിയുടെ ജീവിതത്തിൽ തുടരെ നടന്നു.നാല് തവണയാണ് രേഖ വിവാഹം കഴിച്ചത്. ഈ നാല് ബന്ധങ്ങളും നില നിന്നില്ല. മകനൊപ്പമാണ് രേഖ ഇന്ന് ജീവിക്കുന്നത്. മകനെ സ്വന്തമായി അധ്വാനിച്ച് നല്ല രീതിയിലാണ് നോക്കുന്നതെന്ന് രേഖ വ്യക്തമാക്കിയിരുന്നു, രേഖയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ചതെന്ന് പലരും അറിയുന്നത് വർഷങ്ങൾക്ക് മുമ്പ് പങ്കെടുത്ത ഒരു ചാനൽ പരിപാടിയിലൂടെയാണ്.

കഥയല്ലിത് ജീവിതം എന്ന ഷോയിൽ രേഖ തന്റെ ഭർത്താവിനെ തന്നിൽ നിന്നകറ്റിയെന്ന് ഒരു യുവതി പരസ്യമായി ആരോപിച്ചു. ഈ യുവതി ഷോയിൽ വെച്ച് കരയുകയും ചെയ്തു. ഷോയിൽ രേഖയും പങ്കെടുത്തിരുന്നു. രണ്ട് പേരും തമ്മിൽ വാ​ഗ്വാദവും നടന്നു. ഈ സംഭവം ടെലികാസ്റ്റ് ചെയ്തതോടെ രേഖയ്ക്കെതിരെ വ്യാപക വിമർശനം വന്നു. രേഖ കുടുംബം തകർത്തവളാണെന്ന് കുറ്റപ്പെടുത്തലുകൾ വന്നു. അന്ന് ഈ വിമർശനങ്ങൾ രേഖയെ ഏറെ ബാധിച്ചിരുന്നു.

ഈ സംഭവത്തെക്കുറിച്ച് നടി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഇൻസ്റ്റ​ഗ്രാം പോസ്റ്റിന് താഴെ വന്ന കമന്റിന് മറുപടി നൽകുകയായിരുന്നു നടി.

‘പണ്ടൊരിക്കൽ അമൃത ചാനലിലെ പ്രോ​ഗ്രാം കണ്ടപ്പോൾ ചേച്ചിയോട് വെറുപ്പും ദേഷ്യവുമായിരുന്നു. ഇനി കാലം ആ ദേഷ്യം ഇല്ലാതാക്കിയതാണോ തനിയെ ഇല്ലാതായതാണോ നിങ്ങളുടെ നിഷ്കളങ്കത കണ്ട് നിങ്ങളെ ഇഷ്ടപ്പെട്ടതാണോയെന്ന് അറിയില്ല, ഇപ്പോഴും എനിക്ക് നിങ്ങളുടെ ആറ്റിറ്റ്യൂഡും അഭിനയവും ഇഷ്ടമാണ്. മോൻ സുഖമായിരിക്കുന്നെന്ന് കരുതുന്നു,’ എന്നായിരുന്നു കമന്റ്

ഇതിന് രേഖ മറുപടി നൽകി. ​’ദൈവത്തിന് മാത്രമേ സത്യം എന്താണെന്ന് അറിയൂ. അതങ്ങനെ ഇരിക്കട്ടെ. ദൈവത്തെ മാത്രം എനിക്ക് ബോധിപ്പിച്ചാൽ മതി. പിന്നെ വെറുത്തതിനും ഇപ്പോൾ സ്നേഹിക്കുന്നതിനും നന്ദി. കാലം എല്ലാം ഒരു ദിവസം തെളിയിക്കും’

‘അപ്പോൾ ചിലപ്പോൾ ഞാനുണ്ടാവണമെന്നില്ല. പക്ഷെ എന്റെ മോന് സത്യങ്ങൾ അറിയാം. അത് മതി,’ രേഖ നൽകിയ മറുപടിയിങ്ങനെ. ഇനി തന്റെ ജീവിതത്തിൽ ഒരു പ്രണയമുണ്ടാവില്ലെന്ന് രേഖ രതീഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.

യഥാർത്ഥത്തിൽ മുമ്പുണ്ടായതൊന്നും പ്രണയമായിരുന്നില്ല. താൻ ഒറ്റയ്ക്കായപ്പോഴുള്ള ആശ്രയമായിരുന്നെന്നും നടി അന്ന് വ്യക്തമാക്കി. ചില സ്ത്രീകൾ പോലും തന്നെ മനസ്സിലാക്കാതെ കുറ്റപ്പെടുത്തിയതിൽ വിഷമം തോന്നിയിരുന്നെന്നും രേഖ രതീഷ് അന്ന് തുറന്ന് പറഞ്ഞു.

More in Malayalam

Trending