ബോബ് ചെയ്ത് പുത്തന്‍ ലുക്കില്‍ നിവേദ തോമസ്; ചിത്രങ്ങള്‍ വൈറലാകുന്നു
നീളന്‍ മുടി മുറിച്ച് പുത്തന്‍ ലുക്കിലെത്തി നടി നിവേദ തോമസിന്റെ ചിത്രങ്ങൾ വൈറലാകുന്നു . ബോബ് കട്ട് ചെയ്ത താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങളാണ് ചര്‍ച്ചയാകുന്നത്. രണ്ട് ചിത്രങ്ങളാണ് നിവേദ പങ്കുവെച്ചത്. ഒന്ന് ബോബ് കട്ട് ചെയ്തതും മറ്റത് നീളന്‍ മുടിയുള്ള ചിത്രവുമാണ്.
പുതിയ സിനിമയ്ക്ക് വേണ്ടിയാണോ നിവേദയുടെ ഈ ലുക്ക് എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. ആദ്യത്തെ നീളന്‍ മുടി തന്നെയായിരുന്നു നല്ലത് എന്നാണ് ചിലരുടെ അഭിപ്രായം. ഈ ലുക്കും നല്ലതാണെന്ന കമന്റുകളും വരുന്നുണ്ട്.
വെറുതേ ഒരു ഭാര്യ എന്ന ചിത്രത്തില്‍ ബാലതാരമായാണ് നിവേദ സിനിമയിലേക്ക് എത്തിയത്. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ചിത്രത്തിലെ പ്രകടനത്തിന് നിവേദ നേടി. തുടര്‍ന്ന് തമിഴ്, തെലുങ്ക് ചിത്രങ്ങളിലും താരം തിളങ്ങി. റോമന്‍സ്, ജില്ല, പാപനാശം, ജയ് ലവ കുശ, ദര്‍ബാര്‍ എന്നീ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.അതേസമയം, വക്കീല്‍ സാബ് എന്ന ചിത്രമാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്. സ്വാസ എന്ന ചിത്രവും സുധീര്‍ വര്‍മ ഒരുക്കുന്ന മറ്റൊരു ചിത്രവുമാണ് താരത്തിന്റെതായി ഒരുങ്ങുന്നത്. നാനി നായകനായ വി ആയിരുന്നു താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ആമസോണ്‍ പ്രൈമിലായിരുന്നു റിലീസ്.