Connect with us

മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണിയ്ക്ക് ഒപ്പം പ്രിയ താരം മീര നന്ദൻ; ചിത്രങ്ങൾ വൈറലാകുന്നു

Social Media

മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണിയ്ക്ക് ഒപ്പം പ്രിയ താരം മീര നന്ദൻ; ചിത്രങ്ങൾ വൈറലാകുന്നു

മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണിയ്ക്ക് ഒപ്പം പ്രിയ താരം മീര നന്ദൻ; ചിത്രങ്ങൾ വൈറലാകുന്നു

നടിയായും അവതാരികയായും പ്രേക്ഷകരുടെ പ്രിയ താരമായിരുന്നു മീര നന്ദൻ. സിനിമയിൽ സജീവല്ലാത്ത മീര ദുബായിയിൽ ഗോള്‍ഡ് എഫ് എമ്മിൽ ആർജെയാണിപ്പോള്‍. സോഷ്യൽ മീഡിയയിൽ സജീവമായ താരം ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട് ഗ്ലാമര്‍ ചിത്രങ്ങൾ ഇടയ്ക്കിടെ പങ്കുവയ്ക്കാറുമുണ്ട്.

ഇപ്പോഴിതാ മീരയും മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണി പി എസുമായുള്ളൊരു ചിത്രം ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുകയാണ്. ഉണ്ണിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് ചിത്രം എത്തിയത്. പിന്നീട് നിരവധി ഫിലിം ഗ്രൂപ്പുകളിലൂടെ ഈ ചിത്രം പെട്ടെന്ന് എല്ലാവരും ഏറ്റെടുക്കുകയായിരുന്നു. ഒരു ഫോട്ടോഷൂട്ടിന് മുന്നോടിയായി മീരയെ ഒരുക്കുന്നതിനിടെ പകര്‍ത്തിയിരിക്കുന്ന ചിത്രമാണിത്. ഫോട്ടോഷൂട്ടിനിടയിലുള്ളൊരു വീഡിയോയും ഉണ്ണി ഇൻസ്റ്റ സ്റ്റോറിയായി പങ്കുവെച്ചിട്ടുമുണ്ട്. ഇൻസ്റ്റഗ്രാം ഫിൽട്ടറായ ഡിംഗ്‍മിന്‍റ് ഗുഡ് സ്കിൻ പരീക്ഷണത്തിന്‍റെ ഭാഗമായി പകർത്തിയിരിക്കുന്നതാണ് ഇരുവരും ചേർന്നുള്ള ചിത്രം.

നിരവധി സെലിബ്രിറ്റികളുടെ സ്വന്തം മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണി അടുത്തിടെ കാവ്യ മാധവനും ദിലീപിനും മീനാക്ഷിക്കുമൊപ്പം പങ്കുവെച്ച ചിത്രങ്ങള്‍ ഏറെ വൈറലായിരുന്നതാണ്. അതിന് പിന്നാലെയാണിപ്പോള്‍ മീരയോടൊപ്പമുള്ള ഈ ചിത്രം.

More in Social Media

Trending

Recent

To Top