Connect with us

ആദ്യ ഭർത്താവ് യൂസഫ് ; രണ്ടാമത് വിവാഹം ചെയ്തത് ആ നടനെ; വീണ്ടും രണ്ട് വിവാഹങ്ങൾ ; ജീവിതം തുറന്ന പുസ്തകമാണ്; ഒന്നും ഒളിപ്പിക്കാതെ രേഖ രതീഷ് !

serial news

ആദ്യ ഭർത്താവ് യൂസഫ് ; രണ്ടാമത് വിവാഹം ചെയ്തത് ആ നടനെ; വീണ്ടും രണ്ട് വിവാഹങ്ങൾ ; ജീവിതം തുറന്ന പുസ്തകമാണ്; ഒന്നും ഒളിപ്പിക്കാതെ രേഖ രതീഷ് !

ആദ്യ ഭർത്താവ് യൂസഫ് ; രണ്ടാമത് വിവാഹം ചെയ്തത് ആ നടനെ; വീണ്ടും രണ്ട് വിവാഹങ്ങൾ ; ജീവിതം തുറന്ന പുസ്തകമാണ്; ഒന്നും ഒളിപ്പിക്കാതെ രേഖ രതീഷ് !

മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട നായികയാണ് നടി രേഖ രതീഷ്. ഒരു ചാനൽ മുഖമായി ഒതുങ്ങിയിട്ടില്ല എന്നതാണ് താരത്തിന്റെ പ്രത്യേകത. മഴവില്‍ മനോരമ ഏഷ്യനെറ്റ് എന്നിങ്ങനെ എല്ലാ ചാനൽ സീരിയലുകളിലും വ്യത്യസ്ത ഭാവങ്ങളിലും രൂപത്തിലും രേഖ എത്താറുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം.

നിറക്കൂട്ട് എന്ന പരമ്പരയിൽ തുടങ്ങി കാവ്യാഞ്ജലി, ആയിരത്തിലൊരുവള്‍, പരസ്പരം തുടങ്ങി ഇപ്പോള്‍ മഞ്ഞിൽ വിരിഞ്ഞ പൂവിലും സസ്നേഹത്തിലും പൂക്കാലം വരവായിയിലും അക്ഷരത്തെറ്റിലുമൊക്കെയായി രേഖയുടെ അഭിനയ ജീവിതം പടർന്നുപന്തലിച്ചു കിടക്കുകയാണ്.

സീരിയലുകള്‍ ആളുകളെ വഴിതെറ്റിക്കുന്നു എന്നൊക്കെ പറയുന്നതിനോട് യോജിക്കാനാകില്ല എന്ന അഭിപ്രായക്കാരിയാണ് രേഖ രതീഷ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യ്ത പരസ്പരം എന്ന സീരിയലിലെ പത്മാവതി എന്ന കഥാപാത്രത്തിലൂടെയാണ് രേഖ കൂടുതൽ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്.

ഇപ്പോഴിതാ, രേഖയുടെ സോഷ്യൽ മീഡിയയിലെ ക്വസ്റ്റ്യൻ ആൻസർ സെഷനാണ് വൈറലാവുന്നത്. ചില വ്യക്തിപരമായ പ്രശ്നങ്ങള്‍ മൂലം ഇടക്കാലത്ത് രേഖ അഭിനയലോകത്തു നിന്നും ഒരു ബ്രേക്കെടുത്തിരുന്നു എങ്കിലും രേഖ പൂർവ്വാധികം ശക്തിയോടെയാണ് തൻ്റെ കരിയറിലേക്ക് മടങ്ങിയെത്തിയത്.

പ്രേക്ഷകരുടെ പിന്തുണ കൊണ്ട് മാത്രമാണ് മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന പരമ്പര എന്നും ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നതെന്നും പ്രേക്ഷകരോട് എന്നും നന്ദിയണ്ടെന്നും രേഖ പറഞ്ഞു. പരമ്പര തുടങ്ങിയ സമയങ്ങളില്‍ മാത്രമേ രണ്ടാം സ്ഥാനത്തായിട്ടുള്ളൂ. പിന്നീട് അങ്ങോട്ട് ഇതുവരെ ഒന്നാം സ്ഥാനത്ത് തുടരുകയാണെന്ന് രേഖ ഓർമ്മപ്പെടുത്തി.

താന്‍ ഏറ്റവും അധികം ഭയപ്പെടുന്നത് ദൈവത്തെയാണെന്നും എനിക്ക് സൂപ്പര്‍ പവര്‍ കിട്ടുകയാണെങ്കില്‍ താന്‍ എല്ലാവരെയും സഹായിക്കുമെന്നും രേഖ പറഞ്ഞു. തൻ്റെ ജീവിതത്തില്‍ ഒരുപാട് വിചിത്രമായ ചോദ്യങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും രേഖ പറഞ്ഞു.

രേഖയുടെ അച്ഛന്‍ രതീഷ് ഡബ്ബിങ് ആര്‍ട്ടിസ്റ്റും അമ്മ രാധിക സിനിമ നാടക നടിയുമായിരുന്നു. മാതാപിതാക്കള്‍ വിവാഹ മോചനം നേടിയപ്പോള്‍ രേഖ അച്ഛൻ്റെ കൂടെ ചെന്നൈയിലേക്ക് പോവുകയായിരുന്നു. അഭിനയത്തില്‍ തിളങ്ങി നില്‍ക്കുമ്പോഴും താരത്തിൻ്റെ ജീവിതത്തിൽ വിവാദങ്ങളും നിറഞ്ഞതായിരുന്നു. പ്രണയവിവാഹവും ഒപ്പം വിവാഹമോചനവും ഉണ്ടാക്കിയ മാനസിക സമ്മർദ്ദങ്ങളിൽ നിന്നും രക്ഷ നേടാൻ നടി കുറച്ചുകാലം സീരിയല്‍ അഭിനയത്തില്‍ നിന്നും വിട്ടു നിൽക്കുകയും ചെയ്തു.

രേഖ ബാലതാരമായിട്ടാണ് അഭിനയത്തിലേക്ക് എത്തിയത്. അച്ഛനും അമ്മയും പിരിഞ്ഞതോടെ ഒറ്റപ്പെട്ട അവസ്ഥ നേരിടേണ്ടി വന്നിരുന്നു. പിന്നീട് വിവാഹത്തിലൂടെ സംഭവിച്ചതെല്ലാം അബദ്ധം ആയിരുന്നുവെന്നും എല്ലാവർക്കും വേണ്ടിയിരുന്നത് എൻ്റെ പണമായിരുന്നുവെന്നും രേഖ പറയുന്നു. പതിനെട്ടാം വയസ്സിലായിരുന്നു രേഖയുടെ ആദ്യ വിവാഹം.

യൂസഫ് എന്ന ആളെ വിവാഹം ചെയ്തത്. ആ ബന്ധം പിരിഞ്ഞ ശേഷം നടൻ നിർമൽ പ്രകാശിനെ വിവാഹം കഴിച്ചു അദ്ദേഹത്തിൻ്റെ മരണത്തോടെ ആ ബന്ധവും അവസാനിക്കുകയിരുന്നു. കമൽ റോയ് എന്നയാളെ വിവാഹം ചെയ്തു. ഇതിനു ശേഷം അഭിഷേകിനെ വിവാഹം ചെയ്യുകയായിരുന്നു. ഈ ബന്ധത്തിൽ രേഖക്ക് ഒരു മകനുണ്ട്.

തൻ്റെ കഴിഞ്ഞ ജീവിതത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ മകനെ മാനസികമായി ബാധിയ്ക്കുമോ എന്ന് ഭയപ്പെടുന്നതായും രേഖ പറയുന്നു. അത്തരം വാര്‍ത്തകളുമായി ഞാന്‍ ശീലിച്ചു. പക്ഷെ മകന് അങ്ങനെയല്ല. അവനൊപ്പം പടിക്കുന്ന കുട്ടികളും പഠിപ്പിയ്ക്കുന്ന ടീച്ചേഴ്‌സും അത് കാണുമ്പോള്‍ അവര്‍ക്ക് മുന്നിലുള്ള അവന്റെ അവസ്ഥ എനിക്ക് ആലോചിക്കാന്‍ കഴിയില്ല. അതുകൊണ്ട് ഇനി അവന്‍ ഒരു പക്വത എത്തുന്നത് വരെ അഭിമുഖങ്ങള്‍ അധികം നല്‍കേണ്ട എന്നാണ് തന്റെ തീരുമാനമെന്നും രേഖ പറയുന്നു.

ഒരു തുറന്ന പുസ്തകം പോലെ രേഖ തന്റെ വ്യക്തി ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവക്കാറുണ്ട്. പലർക്കും പ്രചോദനമാണ് രേഖയുടെ ജീവിതാനുഭവങ്ങൾ. എന്നാൽ
ചിലരെങ്കിലും സോഷ്യൽ മീഡിയയിലൂടെ രേഖയ്ക്ക് എതിരെ മോശം കമെന്റുകൾ പങ്കുവക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ ഈ വാർത്തകൾ കേൾക്കുമ്പോൾ എന്തെങ്കിലും മോശമായി പറയാൻ ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ,. ഒരു സ്ത്രീ നാല് വിവാഹം ചെയ്യുന്നതാണോ നിങ്ങളുടെ പ്രശ്നം. ഒരു സെലിബ്രിറ്റി എന്നതിലുപരി അവരും ഒരു സാധാരണ സ്ത്രീയാണ് , ഒരു കുട്ടിയുടെ അമ്മയാണ്. ഒരാളുടെ സ്വകാര്യ ജീവിതത്തിലെ തീരുമാനം തികച്ചും അവരുടെ മാത്രം സ്വാതന്ത്ര്യമാണ് എന്ന് ഓർക്കുക…

about rekha ratheesh

Continue Reading

More in serial news

Trending

Malayalam