അയ്യപ്പനും കോശിയിലും അടിയുണ്ടെങ്കിലും അതിനു പിന്നില്‍ ചില ജീവിതങ്ങളും അവരുടെ കഥകളും ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇപ്പോഴും ജനം അതെപ്പറ്റി സംസാരിക്കുന്നത്; തന്നെ തേടിവരുന്ന അടിപ്പടങ്ങളേക്കാള്‍ നാടന്‍ വേഷങ്ങള്‍ ആണ് ഇഷ്ടമെന്ന് ബിജു മേനോന്

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് ബിജു മേനോന്. ഇപ്പോഴിതാ തന്നെ തേടിവരുന്ന അടിപ്പടങ്ങളേക്കാള്‍ നാടന്‍ വേഷങ്ങള്‍ ആണ് ഇഷ്ടമെന്ന് പറയുകയാണ് നടന്. വരാനിരിക്കുന്ന ‘ഒരു തെക്കന്‍ തല്ല് കേസ്’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു നടന്റെ പ്രതികരണം. ‘അയ്യപ്പനും കോശിയിലും’ അടിയുണ്ടെങ്കിലും അതിന് പിന്നിലെ ജീവിതങ്ങളാണ് ജനം ഇന്നും ചര്‍ച്ച ചെയ്യുന്നത്, നാടന്‍ വേഷങ്ങള്‍ ചെയ്യാനാണ് ഇഷ്ടം.
‘എന്റെ ശരീര പ്രകൃതിയായിരിക്കും അതിനു കാരണം. നാലും അഞ്ചും അടികളുള്ള കഥകളാണ് എന്നെ തേടിവരുന്നത്. എന്തോ എനിക്കതിലൊന്നും വലിയ താല്പര്യം തോന്നാറില്ല. എനിക്കു കൂടുതല്‍ ഇഷ്ടം നാടന്‍ വേഷങ്ങളാണ്. സിനിമാ നടനായി എന്നതൊഴിച്ചാല്‍ ഞാന്‍ തീര്‍ത്തും സാധാരണക്കാരനാണ്.
അയ്യപ്പനും കോശിയിലും അടിയുണ്ടെങ്കിലും അതിനു പിന്നില്‍ ചില ജീവിതങ്ങളും അവരുടെ കഥകളും ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇപ്പോഴും ജനം അതെപ്പറ്റി സംസാരിക്കുന്നത്,’ എന്നും ബിജു മേനോന് പറഞ്ഞു.
അതേസമയം, ജി ആര് ഇന്ദുഗോപന്റെ ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ എന്ന ചെറുകഥയെ ആസ്പദമാക്കി നവാഗതനായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു തെക്കന്‍ തല്ല് കേസ്’. എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം അഞ്ചുതെങ്ങ് തീരദേശപശ്ചാത്തലത്തിലാണ് തെക്കന്‍ തല്ലുകേസ് അവതരിപ്പിക്കുന്നത്.
പത്മപ്രിയ നായികയാവുന്ന ചിത്രത്തില്‍ യുവതാരങ്ങളായ റോഷന് മാത്യുവും നിമിഷ സജയനും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇ ഫോര്‍ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ മുകേഷ് ആര് മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠന് ആണ്. മനോജ് കണ്ണോത്ത് ആണ് ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....