നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്. ഇപ്പോഴിതാ തന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് വ്യാജമെന്ന് പറയുകയാണ് സംവിധായകന്. പലതവണ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അതുണ്ടായില്ല. നിരവധി തവണ ട്വിറ്ററിനെ ബന്ധപ്പെടുകയും ഐഡന്റിറ്റി കാര്‍ഡ് അയച്ചു കൊടുത്തിട്ടും പരിഗണിച്ചില്ല എന്നും അല്‍ഫോന്‍സ് പുത്രന് പ്രതികരിച്ചു.
ഇങ്ങനെ ഒരു വ്യാജ പ്രൊഫൈലിന്റെ ഉദ്ദേശമെന്താണെന്ന് എനിക്കറിയില്ല. എന്റെ സുഹൃത്തുക്കളാണ് ഇക്കാര്യം എന്നോട് പറഞ്ഞത്. ഇക്കാര്യം സൂചിപ്പിച്ചു കൊണ്ട് പലതവണ ട്വിറ്ററിനെ ബന്ധപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. 2015ന് മുന്‍പ് ഒരു ട്വിറ്റര്‍ അക്കൗണ്ട് താനുപയോഗിച്ചിരുന്നു. പക്ഷെ അധികം ആക്ടിവ് അല്ലാത്തതുകൊണ്ട് അക്കൗണ്ട് പരിശോധിച്ചിരുന്നില്ല.
പിന്നീടാണ് മറ്റൊരു അക്കൗണ്ട് എന്റെ പേരിലുളള കാര്യം സുഹൃത്തുക്കള്‍ പറഞ്ഞത്. എന്റെ പേരുപയോഗിച്ചിട്ടാണ് ആളുകളെ കബളിപ്പിക്കുന്നത്. നിങ്ങള്‍ ആരായാലും മനസ്സില്‍ കുറിച്ചിട്ടോളൂ ഒരിക്കല്‍ നിങ്ങളെ ഞാന്‍ കണ്ടുപിടിക്കും എന്നും അല്‍ഫോന്‍സ് പുത്രന് പറഞ്ഞു.
അതേസമയം ‘ഗോള്‍ഡ്’ എന്ന ചിത്രമാണ് അല്‍ഫോന്‍സിന്റെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. പൃഥ്വിരാജും നയന്‍താരയുമാണ് കേന്ദ്ര കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നത്. രണ്ട് സിനിമകളിലൂടെ മലയാള സിനിമാ പ്രേമികളുടെ ഇഷ്ട്ട സംവിധായകരില്‍ ഒരാളായ അല്‍ഫോന്‍സ് 7 വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ ചിത്രവുമായി രംഗപ്രവേശം ചെയ്യുമ്പോള്‍ സിനിമാ ആസ്വാദകരുടെ പ്രതീക്ഷകള്‍ ചെറുതല്ല. 2015ല്‍ പുറത്തിറങ്ങിയ അല്‍ഫോന്‍സിന്റെ പ്രേമത്തിന് ശേഷമുള്ള ചിത്രമാണ് ഗോള്‍ഡ്.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...