News
ഇത് ശരിയല്ല. ദുല്‍ഖര്‍ അങ്ങനെ ഒരു തീരുമാനമെടുത്താല്‍ ഞാന്‍ അപ്സെറ്റാവും. എനിക്ക് റൊമാന്‍സ് ഇഷ്ടമാണ്; ദുല്‍ഖറിനോട് മൃണാള്‍ താക്കൂറിൻ്റെ അപേക്ഷ…; ശരിവച്ച് ദുൽഖറും!
ഇത് ശരിയല്ല. ദുല്‍ഖര്‍ അങ്ങനെ ഒരു തീരുമാനമെടുത്താല്‍ ഞാന്‍ അപ്സെറ്റാവും. എനിക്ക് റൊമാന്‍സ് ഇഷ്ടമാണ്; ദുല്‍ഖറിനോട് മൃണാള്‍ താക്കൂറിൻ്റെ അപേക്ഷ…; ശരിവച്ച് ദുൽഖറും!
ദുൽഖർ സൽമാന്റേതായി അടുത്തിടെ പുറത്തിറങ്ങി ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ‘സീതാ രാമം’. റിലീസ് ദിവസം മുതൽ പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടുന്ന ചിത്രം ബോക്സ് ഓഫീസിൽ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുകയാണ്. തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകളില്‍ നിന്നു മാത്രം 75 കോടി ആഗോള ഗ്രോസ് ചിത്രം നേടി കഴിഞ്ഞു.
രശ്മിക മന്ദാനയും മൃണാള്‍ താക്കൂറും നായികമാരായി എത്തിയ ചിത്രം ദുൽഖർ സൽമാനെ പാൻ ഇന്ത്യൻ താരമായി ഉയർത്തുന്നതിൽ വലിയൊരു പങ്കുവഹിച്ചു കഴിഞ്ഞുവെന്ന് നിസംശയം പറയാനാകും. നിലവിൽ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് റിലീസിന് ഒരുങ്ങുകയാണ്.
അതേസമയം, സീതാ രാമം പ്രൊമോഷനുകള്‍ക്കിടയില്‍ താന്‍ ഇനി റൊമാന്റിക് ചിത്രങ്ങള്‍ ചെയ്യുന്നില്ലെന്ന് ദുല്‍ഖര്‍ പറഞ്ഞത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.. ദുല്‍ഖര്‍ റൊമാന്റിക് ചിത്രങ്ങള്‍ ചെയ്യുന്നത് നിര്‍ത്തുകയാണെങ്കില്‍ അത് അംഗീകരിക്കാന്‍ പറ്റില്ലെന്ന് പറയുകയാണ് ഇപ്പോൾ മൃണാള്‍ താക്കൂര്‍. സീതാ രാമം ഹിന്ദി റിലീസിനോട് അനുബന്ധിച്ച് ബോളിവുഡ് ഹങ്കാമക്ക് അഭിമുഖം നല്‍കുകയായിരുന്നു ദുല്‍ഖറും മൃണാളും.
“ഇത് ശരിയല്ല. ദുല്‍ഖര്‍ അങ്ങനെ ഒരു തീരുമാനമെടുത്താല്‍ ഞാന്‍ അപ്സെറ്റാവും. എനിക്ക് റൊമാന്‍സ് ഇഷ്ടമാണ്. ഷാരൂഖ് സാര്‍ ചെയ്ത റൊമാന്റിക് കഥാപാത്രങ്ങളെ കണ്ടിട്ടില്ലേ. അദ്ദേഹത്തിന്റെ രാജ്, രാഹുല്‍ അതൊക്കെ മനോഹരമാണ്. അദ്ദേഹം കാരണമാണ് ഞാന്‍ കുറച്ചെങ്കിലും റൊമാന്റിക്കായി അഭിനയിക്കുന്നത്.
റൊമാന്‍സ് നിര്‍ത്തുവാണെന്ന് ദുല്‍ഖര്‍ പറഞ്ഞാല്‍ അത് അംഗീകരിക്കില്ല. അങ്ങനെ പറയുന്നത് നിര്‍ത്തണം. ഞങ്ങളുടെ ഹൃദയം തകരും. വേണമെങ്കില്‍ ബ്രേക്ക് എടുത്തോളൂ, പക്ഷേ നിര്‍ത്തുമെന്ന് പറയരുത് എന്നാണ് മൃണാള്‍ പറഞ്ഞ വാക്കുകൾ.
എന്നാല്‍ പൂര്‍ണമായും നിര്‍ത്തുന്നില്ലെന്നും നല്ല സ്ക്രിപ്റ്റുകള്‍ വരുകയാണെങ്കില്‍ ഇനിയും റൊമാന്‍സ് ചെയ്യുമെന്നും ദുല്‍ഖര്‍ പറഞ്ഞു. ‘ഇപ്പോള്‍ എല്ലാ അഭിമുഖങ്ങളിലും ആദ്യം ചോദിക്കുന്ന ചോദ്യമാണ് ഇത്. റൊമാന്റിക് റോളുകളില്‍ നിന്നും ഒരു ബ്രേക്ക് എടുക്കുകയാണ്. അത്ര നല്ല സ്ക്രിപ്റ്റുകള്‍ വരുകയാണെങ്കില്‍ ചെയ്യും.
സീതാ രാമം ഒരു വലിയ യാത്രയായിരുന്നു. രണ്ട് വര്‍ഷത്തോളം ഈ സിനിമയുടെ തയ്യാറെടുപ്പിലായിരുന്നു. ഓരോ ദിവസവും സിനിമയോടും സീതയോടും റാമിനോടും കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയായിരുന്നു.
ഒരു തരത്തില്‍ ഷൂട്ട് നീണ്ടുപോകുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമായിരുന്നു. വീണ്ടും ടീമിനൊപ്പം ചേര്‍ന്ന് സിനിമയെ പറ്റി ഡിസ്കസ് ചെയ്യുന്നതില്‍ സന്തോഷമുണ്ട്. സീതാ രാമം പോലെയുള്ള സിനിമകള്‍ കരിയറില്‍ അപൂര്‍വമായേ ലഭിക്കുകയുള്ളൂ, ദുല്‍ഖര്‍ പറഞ്ഞു.
about dulquer
