News
വീര്‍ സവര്‍ക്കറാവാന്‍ 18 കിലോയോളം ശരീരഭാരം കുറച്ച് രണ്‍ദീപ് ഹൂഡ; സോഷ്യല്‍ മീഡിയയില്‍ വൈറലായി നടന്റെ ചി്തരങ്ങള്‍
വീര്‍ സവര്‍ക്കറാവാന്‍ 18 കിലോയോളം ശരീരഭാരം കുറച്ച് രണ്‍ദീപ് ഹൂഡ; സോഷ്യല്‍ മീഡിയയില്‍ വൈറലായി നടന്റെ ചി്തരങ്ങള്‍
വീര്‍ സവര്‍ക്കറാവാന്‍ ശരീരഭാരം കുറച്ച് നടന്‍ രണ്‍ദീപ് ഹൂഡ. 18 കിലോയോളം കുറച്ച നടന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോല്‍ഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. മഹേഷ് മഞ്ജരേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം സവര്‍ക്കറുടെ ജീവിതകഥയാണ് പറയുന്നത്. ടൈറ്റില്‍ റോളിലാണ് രണ്‍ദീപ് ഹൂഡയെത്തുന്നത്.
ചിത്രത്തിനായി താന്‍ ഇതുവരെ 18 കിലോ കുറച്ചെന്നാണ് ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ വ്യക്തമാക്കിയത്. ഇനിയും ഭാരം കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി ശാരീരികമായി കഠിനാധ്വാനം ചെയ്യുന്ന താരമാണ് രണ്‍ദീപ് ഹൂഡ.
ഹൈവേ, സരബ്ജിത്ത് തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ രൂപമാറ്റം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. പുതിയൊരു കഥാപാത്രമാവാനുള്ള പരിശ്രമത്തിലാണ് രണ്‍ദീപ് ഇപ്പോള്‍. സ്വതന്ത്ര വീര്‍സവര്‍ക്കര്‍ എന്ന ചിത്രത്തിനായാണ് ഹൂഡയുടെ പുതിയ രൂപമാറ്റം. 2020ല്‍ ഓ.ടി.ടി റിലീസായെത്തിയ എക്‌സ്ട്രാക്ഷന്‍ എന്ന ചിത്രത്തിലൂടെ ഹോളിവുഡിലും രണ്‍ദീപ് അരങ്ങേറ്റം നടത്തിയിരുന്നു.
സവര്‍ക്കറുടെ ലുക്കിലുള്ള രണ്‍ദീപിന്റെ ചിത്രം ഫസ്റ്റ്‌ലുക്ക് പോസ്റ്ററായി അണിയറപ്രവര്‍ത്തകര്‍ ഇറക്കിയിരുന്നു. ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിങ്, സാം ഖാന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. അണ്‍ഫെയര്‍ ആന്‍ഡ് ലവ്‌ലിയാണ് രണ്‍ദീപിന്റേതായി അണിയറിയില്‍ ഒരുങ്ങുന്ന മറ്റൊരുചിത്രം. ഇല്യാന ഡിക്രൂസ് ആണ് ചിത്രത്തിലെ നായിക.